രക്ഷാധികാരി ബൈജു ഒപ്പ്——ഒരു ഫ്ളാറ്റന് സിനിമയാണ്.ഒരു രസവും തരാത്ത സിനിമ.സ്റ്റുപ്പിഡിറ്റി ധാരാളമുണ്ട് താനും.ഉമിക്കരി ചവച്ചതു പോലെയായി കണ്ടിറങ്ങിയപ്പോള്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രക്ഷാധികാരി ബൈജു ഒപ്പ്——ഒരു ഫ്ളാറ്റന് സിനിമയാണ്.ഒരു രസവും തരാത്ത സിനിമ.സ്റ്റുപ്പിഡിറ്റി ധാരാളമുണ്ട് താനും.ഉമിക്കരി ചവച്ചതു പോലെയായി കണ്ടിറങ്ങിയപ്പോള്

             ചാനല്‍ ചര്‍ച്ചകളിലൊക്കെ വന്നിരുന്ന് വിടുവായത്തം വിളന്പാന്‍ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ഒരു മടിയുമില്ല.അവര്‍ പറയുന്നതുകൊണ്ടാണ് പ്രേക്ഷകര്‍ സിനിമയ്ക് പോകുന്നതെന്നാണ് അവരുടെ തോന്നല്‍. സിനിമ നല്ലതാണോ പ്രേക്ഷകര്‍ കാണും.അതിന് അവര്‍ക്ക് ആരുടേയും ഒത്താശ വേണ്ട.ജയരാജിന്‍റെ പകര്‍ന്നാട്ടം എന്തോ വലിയ സിനിമ എന്ന രീതിയിലായിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ടത്.എന്നിട്ടെന്താണ് സംഭവിച്ചത് എന്ന് സിനിമാ പ്രേമികള്‍ക്കറിയാം.ഇതാണ് ഇവിടുത്തെ സിനിമയുടേയും സിനിമാക്കാരുടേയും കാര്യം. അവരുടെ ലക്ഷ്യം പത്തുകോടി മുടക്കി പതിനായിരം കോടി നേടണമെന്നതാണല്ലോ. ഇത് എല്ലായ്പോഴും ഫലപ്രാപ്തിയിലെത്തണമെന്നില്ല.

             രഞ്ജന്‍ പ്രൊമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമ കണ്ടുപോയതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത്.രഞ്ജന്‍ പ്രൊമാദിന്‍റെ ഇന്‍റര്‍വ്യൂ ചാനലില്‍ കണ്ടിരുന്നു.ക്ളൈമാക്സോ ആന്‍റി ക്ളൈമാക്സോ ഒന്നുമില്ലാത്ത സിനിമയാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.ട്വിസ്റ്റ് പോലുമില്ലാത്ത ഒരു ഫ്ളാറ്റന്‍ സിനിമ.ശരിയാണ് ഇതൊരു ഫ്ളാറ്റന്‍ സിനിമയാണ്.ഒരേ പോക്കാണ് ഈ സിനിമയ്ക്.അതിലെന്താണ് ഇത്ര രസം എന്നു ചോദിച്ചാല്‍ ഒരുരസവുമില്ല എന്നാണ് ഉത്തരം.ഇങ്ങനെയൊക്കെ സംഭവിച്ചു പോകുന്നത് സൃഷ്ടാവിന് സര്‍ഗ്ഗാത്മകതയുടെ കുറവ് സംഭവിക്കുന്നത് കൊണ്ടാണ്.

                    ഈ സിനിമയിലെ ബിജു മേനോന്‍റെ ബൈജു കുന്പളം എന്ന കഥാപാത്രമാണ് രക്ഷാധികാരി.ഒരു നാടിന്‍റെ കളിസ്ഥലത്തിന്‍റെ രക്ഷാധികാരിയായി അയാള്‍ പക്ഷെ മാറുന്നില്ല.വെറുതെ ഒരു കഥാപാത്രം.വെറുതെ ഒരു രാമന്‍കുട്ടി എന്നൊക്കെ പറയുന്നതുപോലെ. ഇയാള്‍ക്ക് ഇറിഗേഷന്‍ വകുപ്പിലാണ് ജോലി.ഇയാളുടെ അച്ഛന്‍ ബാലകൃഷ്ണന് (വിജയരാഘവന്‍) അല്ലറ ചില്ലറ സാധനങ്ങളൊക്കെ നിര്‍മ്മിച്ച് വില്‍ക്കലാണ് പണി.അതിന് അജു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന ഉണ്ണിയുടെ വാഹനവുമുണ്ട് സഹായത്തിന്. പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും ലോണെടുക്കാനും ശംപളം വാങ്ങാനും മാത്രമാണത്രേ ബൈജു ഓഫീസില്‍ പോകുന്നത്.അച്ഛന്‍ ബാലകൃഷ്ണന്‍ വരുത്തിവച്ച സഹകരണ ബാങ്കിലെ ലോണിന്‍റെ കുടിശ്ശിഖ അടച്ചു തീര്‍ക്കാനും മകള്‍ക്ക് പുതിയൊരു കമ്മല്‍ വാങ്ങിച്ചു നല്‍കാനുമാണ് അയാള്‍ ലോണെടുത്തത്.എന്നാലത് ഹരിക്ക് ക്രിക്കറ്റ് കിറ്റ് വാങ്ങാനാണ് ഉപകരിച്ചത്.

                      വിനീതും മനോജും ഹരിയും ഉണ്ണിയും സമയം കിട്ടുന്പോഴൊക്കെ കളിക്കാന്‍ ചെല്ലുന്ന പറന്‍പുണ്ട്.അവിടെ ജനാര്‍ദ്ദനന്‍റെ കഥാപാത്രം പശുവിനെ കെട്ടാനെത്തുന്നുണ്ട്. കളിസ്ഥങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നതിനെ കുറിച്ചാണ് സംവിധായകന്‍ പറയാന്‍ ഉദ്ദേശ്ശിച്ചത്.അതു പക്ഷെ ഇതിലും ഭംഗിയായി ജോര്‍ജ്ജേട്ടന്‍സ് പൂരത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ.രഞ്ജന്‍ പ്രോമോദിന്‍റെ ഈ സിനിമയ്ക്ക് അത്രക്ക് മനോഹരമായി ഈ വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.കാരണം ഈ സിനിമ ഒരു ഫ്ളാറ്റന്‍ സിനിമയാണ്.കയറ്റിറക്കങ്ങളില്ല. ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ട്.അതുകൊണ്ടാണ് ജീവിതം ആസ്വാദ്യമാവുന്നത്.സംഗീതത്തില്‍ ആരോഹണാവരോഹണങ്ങളില്ലേ,അത് ഏതു കലയിലുമുണ്ട്.അതാണവയെ ആസ്വാദ്യമാക്കുന്നത്.അതാസ്വദിക്കാനാണ് പ്രേക്ഷകര്‍ പോകുന്നത്.വായനക്കാര്‍ വായനക്കായി പുസ്തകങ്ങള്‍ തിരയുന്നത് അതിനാണ്.

         ഈ പറന്പില്‍ ക്രിക്കറ്റ് കളിക്കുന്പോള്‍ മനോജിന്‍റെ പന്ത് എപ്പോഴും വില്ലേജ് ഓഫീസറുടെ വീട്ടുമുറ്റത്തെത്തും.അവിടെ റോസ് (അനഘ.എല്‍.കെ)ഉണ്ടല്ലോ. വില്ലേജ് ആഫീസറുടെ മകളാണ് റോസ്.ഉണ്ണിയെ(അജു വര്‍ഗ്ഗീസ്) പ്രേമിക്കുന്നത് നിര്‍മ്മലയാണ്(ശ്രീധന്യ).ഉണ്ണിക്കാണെങ്കില്‍ അവളെ ഇഷ്ടവുമല്ല.ബൈജുവിന് ഭാര്യയും മകളുമൊക്കെ ഉണ്ടെങ്കിലും അയാളുടെ ഓര്‍മകളില്‍ മേരിയുണ്ട്.എന്തൊരു വൃത്തികെട്ട പ്രണയാവിഷ്കാരം എന്നല്ലാതെ ഇതിനെ പറ്റി മറ്റൊന്നും പറയാനില്ല. ചാനലുകളില്‍ വന്നിരുന്ന് ഉജ്ജ്വലം ഉഗ്രന്‍ എന്നൊക്കെ അതുണ്ടാക്കിയവര്‍ തന്നെ വന്നിരുന്ന് വന്പ് പറഞ്ഞിട്ട് കാര്യമില്ല.അത് കാണുന്ന പ്രേക്ഷകര്‍ക്ക് കൂടി തോന്നണം.

          മോശം ചലച്ചിത്ര ഛായാഗ്രഹണമാണ് ഈ സിനിമയുടേത്.കല്യാണ വീഡിയോ എടുക്കാന്‍ പോകുന്നവര്‍ക്ക് പോലുമറിയാം എങ്ങനെ എടുക്കണമെന്ന് .ഈ സിനിമയുടെ സിനിമാട്ടോഗ്രാഫര്‍ക്ക് പക്ഷെ ചലച്ചിത്ര ഛായാഗ്രഹണത്തിന്‍റെ ബാല പാഠങ്ങള്‍ പോലുമറിയാത്തതു പോലെയാണ് ഈ സിനിമയുടെ ഛായാ നിര്‍വ്വഹിച്ചിരിക്കുന്നത്.

                              ഹരിക്ക് ഐ.പി.എല്ലില്‍ കളിക്കാനവസരം കിട്ടുന്നു.അയാളവിടെ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വയ്കുന്നു.മകള്‍ക്ക് കമ്മല്‍ വാങ്ങിക്കാന്‍ പോയ കാശു  കൊണ്ടാണ് ഈ രക്ഷാധികാരി ആ ത്യാഗങ്ങളൊക്കെ ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടൊന്നും പ്രേക്ഷേകര്‍ക്ക് അയാളോട് ഒരനുകന്പയും തോന്നുന്നില്ല. അമ്മട്ടിലവതരിപ്പിക്കാന്‍ സൃഷ്ടാവിന് കഴിയാതെ പോയതാണ് കാരണം. മനോജും റോസും തമ്മിലുള്ള പ്രണയം പൊളിയുന്നു.അവള്‍ക്ക് കന്യാസ്ത്രീയാകണമത്രേ.അങ്ങനെയായിരുന്നുവത്രേ അവളുടെ അച്ഛനമ്മമാര്‍ നേര്‍ച്ച നേര്‍ന്നിരുന്നത്. എത്ര ഫ്ളാറ്റായാണ് സൃഷ്ടാവ് ഈ രംഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്഍ഒരെഥാര്‍ത്ഥ കലാകരന്‍റെയും മനസ്സ് ഫ്ളാറ്റായിരിക്കുകയില്ല.അവിടെ കുന്നുകളും താഴ്വാരങ്ങളുമുണ്ടാകും.അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ടാകും. അതാണവരുടെസൃഷ്ടികളിലൂടെ പുറത്തുവരുന്നത്.നമുക്കാസ്വദിക്കാന്‍.

                 ഈ സിനിമയില്‍ ഉണ്ണിയും നിര്‍മലയും തമ്മിലുള്ള പ്രണയത്തെ നോക്കൂ.നിര്‍മല എത്രയൊക്കെ പിറകെ നടന്നിട്ടും ഉണ്ണി അവളെ കണ്ടെന്ന് ഭാവിക്കുന്നത് തന്നെ അവള്‍ വിവാഹിതയാവാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ്. അപ്പോള്‍ അയാള്‍ അവളെ കല്യാണം കഴിക്കാന്‍ തയ്യാറാവുന്നു.അവളും തയ്യാറാവുന്നു.ഇത്രയൊക്കെ ഉള്ളെങ്കിലും അതെങ്കിലും ഭംഗിയായി അവതരിപ്പിക്കാന്‍ സൃഷ്ടാവിനായിട്ടില്ല.എന്തൊരു ദിര്യോഗമാണ് മലയാള പ്രേക്ഷകര്‍ക്ക്ൟഅനുരാഗ കരിക്കിന്‍ വെള്ളത്തിന്‍റെ തനിയാവര്‍ത്തനം നമ്മള്‍ മുന്തിരി വള്ളികളില്‍ കണ്ടതാണല്ലോ.അതിവിടെയും ആവര്‍ത്തിക്കാനുള്ള ശ്രമമുണ്ടായി എന്ന് കാണാവുന്നതാണ്.അതു പക്ഷെ മുന്നോട്ട് കൊണ്ടുപോകാനെന്തായാലും സംവിധായകന്‍ തയ്യാറായില്ല എന്നത് ഒരാശ്വാസമാണ്. രക്ഷാധികാരി ബൈജുവിന്‍റെ പൂര്‍വ്വ കാമുകിയെപറ്റിയാണ് പറയുന്നത്.അവള്‍‍ ഭര്‍ത്താവ് മരിച്ച് നില്‍ക്കുകയാണത്രേ.

                  അഞ്ജലി അനീഷ് ,ബൈജുവിന്‍റെ പെങ്ങള്‍ ബിജിലയായിട്ടെത്തുന്നുണ്ട്.അവള്‍ പ്രേമിച്ച് കല്യാണം കഴിച്ച് ഒരു തമിഴന്‍റെ കൂടെ പോയതു കൊണ്ട് ബൈജുവിന് അവളോട് ഇഷ്ടക്കേടുണ്ട്. .ഇതൊന്നും പക്ഷേ നേരാം വണ്ണം ആവിഷ്കരിക്കപ്പെട്ടിട്ടില്ല. ളിച്ച് ജയിക്കാന്‍ ടീം പോകുന്നതും കപ്പ് നേടുന്നതുമൊക്കെ ഈ അടുത്തകാലത്തിറങ്ങിയ പല സിനിമകളിലും നാം കണ്ടിട്ടുള്ളതാണ്.കുന്പളം ബ്രദേഴ്സും അങ്ങനെ പോയി കപ്പടിക്കുന്നുണ്ട്.പക്ഷെ അതൊന്നും പ്രേക്ഷകരില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. .അവസാനം സിങ്കപ്പൂര്‍ കന്പനി വന്ന്  അവര്‍ കളിച്ചുകൊണ്ടിരുന്ന ആ സ്ഥലത്ത് ആശുപത്രി പണിയാന്‍ ധാരണയാവുന്നു.ആശുപത്രികളൊക്കെ വേണ്ടതാണ്.പക്ഷെ വല്ലപ്പോഴും വന്നിരുന്ന് സ്വറ പറയാനും ചില ചില്ലറ കളികളൊക്കെ കളിക്കാനും സൗഹൃദങ്ങളങ്ങനെ നിലനിറുത്താനും കളിസ്ഥലങ്ങളെങ്കിലും ബാക്കി വച്ചേക്കണേ എന്ന ബൈജുവിന്‍റെ അപേക്ഷയോടെ സിനിമ അവസാനിക്കുന്നു.യാതോരു വിധ അര്‍ത്ഥവുമില്ലാത്ത ഈ സിനിമ അങ്ങനെ അവസാനിക്കുന്നു.ഓ അവസാനിച്ചല്ലോ എന്ന ആശ്വാസം പ്രേക്ഷകര്‍ക്ക്.


LATEST NEWS