സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡില്‍-കേരള’ ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്തു.

Pinarayi Vijayan

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡില്‍-കേരള’ ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്തു.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണ്. സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന 'ഹഡില്‍-കേരള' ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്തു.

ആഗോള സ്റ്റാര്‍ട്ട് അപ്പ് ഭൂപടത്തില്‍ കേരളത്തിന് പ്രമുഖസ്ഥാനം നേടിയെടുക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സജീവമായ പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ്. വിനോദസഞ്ചാരികളുടെ മുന്‍നിര ആകര്‍ഷണകേന്ദ്രമെന്ന ഖ്യാതിയായിരുന്നു സംസ്ഥാനത്തിന് മുമ്പുണ്ടായിരുന്നത്. ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകളെ ആകര്‍ഷിക്കാനാവുന്ന മികച്ച ലക്ഷ്യ കേന്ദ്രമെന്ന പേരും നേടി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി നമ്മുടെ നാട്ടിലെ പ്രതിഭകളെയും കണ്ടുപിടുത്തങ്ങളെയും കണ്ടെത്തി പ്രോത്‌സാഹിപ്പിക്കാനുള്ള കേരള മാതൃക നമ്മള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ശക്തമായ അന്തരീക്ഷം മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ ഒരുക്കും. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍വഴി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.