ടെക്നോളജി മാത്രം കൈയ്യിലുള്ളവര്ക്ക് മനോഹര സൃഷ്ടികള് ചെയ്ത് ആസ്വാദകരെ ആനന്ദിപ്പിക്കാനാകില്ല.അതിന് പുതിയ ഉദാഹരണമാണ് ” ലക്ഷ്യം “എന്ന ഈ സിനിമ.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടെക്നോളജി മാത്രം കൈയ്യിലുള്ളവര്ക്ക് മനോഹര സൃഷ്ടികള് ചെയ്ത് ആസ്വാദകരെ ആനന്ദിപ്പിക്കാനാകില്ല.അതിന് പുതിയ ഉദാഹരണമാണ് ” ലക്ഷ്യം “എന്ന ഈ സിനിമ.

                  ടെക്നോളജി മാത്രം കൈയ്യിലുള്ളവര്ക്ക് മനോഹര സൃഷ്ടികള് ചെയ്ത് ആസ്വാദകരെ ആനന്ദിപ്പിക്കാനാകില്ല.അതിന് പുതിയ ഉദാഹരണമാണ് ' ലക്ഷ്യം 'എന്ന ഈ സിനിമ.

                എന്തിനാണ് ഈ ആളുകള്‍ സിനിമ എടുക്കുന്നത്.ആര്‍ക്ക് വേണ്ടിയാണിവര്‍ സിനിമ എടുക്കുന്നത്. വീണ്ടും വീണ്ടും ഇവിടുത്തെ സിനിമാക്കാര്‍ ഈ ചോദ്യം ചോദിപ്പിക്കുകയാണ്.ജോയ് തോമസ്സ് ശക്തികുളങ്ങരയും തേജ്  മണാലലുംചേര്‍ന്ന് നിര്‍മ്മിച്ച് ജിത്തുജോസഫ് തിരക്കഥ എഴുതി അന്‍സര്‍ ഖാന്‍ സംവിധാനം ചെയ്ത ലക്ഷ്യം എന്ന സിനിമ കാണേണ്ടി വന്നതുകൊണ്ടാണ് ഇങ്ങനെ എഴുതിപ്പോകുന്നത്. രണ്ട് ഷോട്ടുകള്‍ ചേരുന്പോള്‍ സംഭവിക്കുന്നതാണ് സിനിമ എങ്കിലും വെറുതെ കുറെ ഷൗോട്ടുകളുടെ സംഘാതമല്ല സിനിമ.ദൃശ്യ ശ്രാവ്യ ഭംഗി മാത്രം പോരാ  നല്ല സിനിമയ്ക് .അതിന് നല്ല തിരക്കഥയില്ലെങ്കില്‍ കൂടിയും ഒരനുഭവം പകരാനുള്ള കരുത്തുണ്ടാകണം.

                   ഇവിടെ രണ്ട് കഥാപാത്രങ്ങള്‍ (മുസ്തഫയും വിമലും-യഥാക്രമം ബിജു മേനോനും ഇന്ദ്രജിത്തും) പോലീസ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞതിനാല്‍ അതില്‍ നിന്നും രക്ഷപ്പെടുന്ന കുറ്റവാളികളാണ്.മുസ്തഫ കളവിന് ശിക്ഷിക്കപ്പെട്ട ആളും വിമല്‍ കൊലപാതകത്തിന്ന് ശിക്ഷിക്കപ്പെട്ട ആളുമാണ്.അവരുടെ കൈകള്‍ വിലങ്ങിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ചെയ്യാത്ത കൊലക്കുറ്റത്തിനാണത്രേ വിമല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മുസ്തഫക്ക് രക്ഷപ്പെടണമെന്നൊന്നുമില്ല.എന്നാല്‍ വിമലിന്‍റെ കാര്യമങ്ങനെയല്ല.അയാള്‍ക്ക് ഒരാളെ കൊല്ലണമത്രേ.അതുകൊണ്ട് അയാള്‍ക്ക് പിടികൊടുക്കാതിരുന്നേ പറ്റൂ.അതിനയാള്‍ മുസ്തഫയുടെ സഹായമഭ്യര്‍ത്ഥിക്കുന്നു.മുസ്തഫ അഞ്ചു ലക്ഷത്തിനത് സമ്മതിക്കുന്നു. വിമല്‍ മൂന്നിനത് ഉറപ്പിക്കുന്നു.

                     ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന വിമല്‍ വലിയ ശുദ്ധിയൊക്കെ കരുതുന്ന കക്ഷിയാണ്.അതുകൊണ്ടാണയാള്‍ പാറക്കുളത്തിലെ വെള്ളം കുടിക്കാതിരിക്കുന്നത്.മുസ്തഫക്ക് അതൊന്നും ഒരു പ്രശ്നമല്ല.അയാള്‍ക്ക് അതിനൊക്കെയുള്ള അറിവല്ലേയുള്ളൂ. വിമലിന്‍റെ പൂര്‍വ്വ കഥ കാണിക്കുന്പോള്‍ അയാള്‍ ഹോട്ടല്‍ ബോയിയോട് ജലക്കുപ്പിയിലെ അഴുക്കിനെ പറ്റി പറഞ്ഞ് തര്‍ക്കിക്കുന്നുണ്ട്.അവിടെ ആകുന്നു നമ്മള്‍ ശാലിനിയെ പരിചയപ്പെടുന്നത്.ശാലിനിയെ അവതരിപ്പിക്കുന്നത് ശിവദയാണ്. ശാലിനി സുന്ദരിയാണ് പക്ഷെ അവള്‍ക്ക് ചെവി കേട്ടുകൂട.സംസാരിക്കാന്‍ കഴിയും.ശാലിനിയാണ് അയാള്‍ക്ക് കൊണ്ടുവന്ന് വച്ച ജ്യൂസ് ഗ്ളാസ്സ് മറിച്ചിട്ട് അയാളുടെ വസ്ത്രം മോശമാക്കിയത്. ഇതൊന്നും പക്ഷെ ഉണര്‍ന്നിരിക്കുന്ന ഭാവനയുടെ ലക്ഷണങ്ങല്ല എന്നു മാത്രം പറയാം. ഈ ലക്ഷണക്കേട് പിന്നീടങ്ങോട്ട് ആവര്‍ത്തിക്കുന്നു.തുടക്കം തന്നെയും സംവിധായകന് പിഴച്ചിരുന്നു.പോലീസ് ജീപ്പ് മറിഞ്ഞ് മറിഞ്ഞ് വരുന്നു.പോലീസുകാരുടെ ഡയലോഗുകള്‍.ടൈറ്റിലുകള്‍.ഇതിങ്ങനെ മാറ്റി മാറ്റി കാണിക്കപ്പെടുന്നു.ഒരു രസവും തരാത്ത സംവിധാനം എന്നേ പറയേണ്ടൂ.

                   ശാലിനിക്ക് ചെവി കേള്‍ക്കില്ല എന്ന് പറഞ്ഞിട്ട് അവളും വിമലും ലിഫ്റ്റില്‍ കയറുന്പോള്‍ നമുക്ക് തോന്നുന്നത് അവള്‍ക്ക് ചെവി കേള്‍ക്കാം എന്നാണ്.ഇത്തരത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.എന്തുതരം തിരക്കഥാ ബോധമാണാവോ.ആര്‍ക്കറിയാം.ഇതൊന്നും പക്ഷെ ഇവിടുത്തെ പ്രേക്ഷകന്‍ സഹിക്കുമെന്ന് കരുതേണ്ട.വിമല്‍ തന്‍റെ സെല്‍ ഫോണിലൂടെ കൂട്ടുകാരനോടോ മറ്റൊ ജ്യൂസ് ഗ്ളാസ്സ് മറിച്ചിട്ട പെണ്ണിനെ പറ്റി സംസാരിക്കുന്പോള്‍ ശാലിനിക്ക് അതൊക്കെ മനസ്സിലാകുന്നുണ്ട് എന്ന രീതിയിലാണ് അവളുടെ ചേഷ്ടകള്‍. ആ ലിഫ്റ്റില്‍ വച്ചാണ് വിമലിന് ശാലിനിയുടെ പെന്‍ഡ്രൈവ് കളഞ്‍ഞുകിട്ടുന്നത്. അതിലൂടെ അയാള്‍ അവളുടെ ഫോട്ടോകളും വീഡിയോകളും കണ്ട് പ്രണയപരവശനാകുന്നു പോലും.ഭാവനയില്ലായ്മ എന്നോ ഉണര്‍വ്വില്ലാത്ത സൃഷ്ടിയെന്നൊക്കെ വിളിക്കേണ്ടിവരും ഇതൊക്കെ കാണുന്പോള്‍. ഇക്കഥ വിമല്‍ മുസ്തഫയോട് ജീവനും കൊ‌ണ്ട് കാട്ടിലൂടെ ഓടുന്പോള്‍ പറയുന്ന കഥയാണ്.ഇക്കഥ പറച്ചിലിനിടയില്‍ അവര്‍ ഇടക്കിടെ കാട്ടിലെ ചോലക്കരികിലൊക്കെ വിശ്രമിക്കുന്നുണ്ട്.പോലീസുകാര്‍ അവരുടെ പിന്നാലെ തന്നെയുണ്ട്. എന്തിനാണ് ഒരു വെറും കള്ളനും കൊലപാതകിക്കും വേണ്ടി പോലീസുകാര്‍ അതും സംസ്ഥാനത്തെ പോലീസുകാരെല്ലാം ഇങ്ങനെ പരക്കം പായുന്നതിന് തിരക്കഥാകൃത്ത് പറയുന്ന ഉത്തരം വിമല്‍ കൊന്നത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ ബന്ധുവിനെ ആണെന്നാണ്.എന്നാല്‍ നമ്മള്‍ കാണുന്ന കഥയിലൊരിടത്തും അത്തരം ശക്തമായ കാരണം കാണുന്നുമില്ല. ഇതിന്‍റെ പേരാണ് തട്ടിപ്പ്.പ്രേക്ഷകനെ തിരക്കഥാകൃത്തും സംവിധായകനും കൂടി ഇങ്ങനെ കബളിപ്പിക്കുകയാണ്  ചെയ്യുന്നത്. വൃത്തികെട്ട പോലീസുകാരന്അയാളെന്നെ കണ്ടു എന്ന് ശാലിനി അങ്കിളിന്‍റെ വീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഒബ്രോണ്‍ മാളില്‍ നിന്നും ഇറങ്ങുന്പോള്‍  വിമലിനോട് പറയുന്നുണ്ടല്ലോ. ആ പോലീസുകാരന്‍ പിന്നീട് എവിടെ പോയി.കഥയിലേ അയാളില്ല. അതു പോലെ തന്നെ ശാലിനിയെ വണ്ടി ഇടിക്കുന്നതിന് മുന്പ് മറ്റൊരു കറുത്ത വാഹനം കടന്നു പോകുന്പോള്‍ അവള്‍ കുടകൊണ്ട് മുഖം മറക്കുന്നുണ്ടല്ലോ.അതും പ്രേക്ഷകരെ കബളിപ്പിക്കാന്‍ വേണ്ടി മാത്രം പടച്ചു വിട്ടിരിക്കുന്നതാണ്.

                ശാലിനിക്ക് ആക്സിഡന്‍റ് സംഭവിച്ചതിന് ശേഷമാണ് അവര്‍ തമ്മിലുള്ള ബന്ധം പൂത്തുലയുന്നത്. ഈ സമയത്തുള്ള എം.ജയചന്ദ്രന്‍ ഈണമിട്ട്  വിജയ് യേശുദാസ് പാടിയ കാറ്റുവന്നുവോ മഴചാറ്റു തന്നുവോ എന്ന ഗാനം കേള്‍ക്കാന്‍ കൊള്ളാമെങ്കിലും ഇന്‍ഡ്യന്‍റുപ്പിയിലെ ഷാന്‍ റഹ്മാന്‍റെ ഗാനത്തിന്‍റെ ( പുഴയും സന്ധ്യകളും) ഒരു ഛായയുണ്ട് ആ പാട്ടിന്.ഷാന്‍ റഹ്മാന്‍റെ ഗാനം തന്നെയാണ് മി‍കച്ചത്. മഴ ചാറ്റ് തന്നുവോ എന്നൊക്കെ പുലന്പുന്പോള്‍ സന്തോഷ് വര്‍മ എന്താണ് ഉദ്ദേശ്ശിക്കുന്നത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടിവരും.അദ്ദേഹത്തിനും അത് പിടുത്തമുണ്ടാകണമെന്നില്ല.

          വിമല്‍ പറയുന്ന കഥ പീരുമേട്ടിലെ ശാലിനിയുടെ അങ്കിളിന്‍റെ വീട്ടില്‍ അവസാനിക്കുകയാണ്.ശാലിനിയെ അവിടെ എത്തിച്ച് മടങ്ങുന്ന വിമലിന് ശാലിനിയുടെ അലര്‍ച്ച ഫോണിലൂടെ കേട്ട് അങ്ങോട്ടുതന്നെ മടങ്ങേണ്ടി വരുന്നു.അവിടെ വച്ച് അവള്‍ ഒരാളെ കുത്തുന്നു.രക്ഷപ്പെട്ടോടിയ അവള്‍ ടെറസ്സില്‍ നിന്നും താഴെ വീണ് മരിക്കുന്നു.അവിടെ എത്തിയ അവളുടെ അങ്കിളും ആന്‍റിയും കൊലപാതകി വിമലാണെന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീട് മുസ്തഫയുടെ കഥ കാണുന്പോഴാണ് ശാലിനി കുത്തിയത് മുസ്തഫയെയാണെന്ന് നമുക്ക് മനസ്സിലാകുന്നത്.മുസ്തഫ താന്‍ ഒബ്രോണ്‍ മാളില്‍ നിന്നും മോഷ്ടിച്ച അ‍ഞ്ച് ലക്ഷം രൂപ വിലവരുന്ന റോളക്സ് വാച്ച് തേടിയാണ് ശാലിനിയുടെ പിറകെ പോകുന്നത്.മാളില്‍പുറകെ വരുന്ന പോലീസുകാരില്‍ നിന്നും  രക്ഷപ്പെടാനാണ് മുസ്തഫ ആ വാച്ച് ശാലിനിയുടെ ബാഗിലിടുന്നത്. ആ വാച്ച് പക്ഷെ ശാലിനിയുടെ ബാഗില്‍ വീഴുന്നില്ല എന്നാണ് നമ്മള്‍ പിന്നീട് കാണുന്നത്.

                      കാട്ടിലൂടെയുള്ള ഓട്ടത്തിനിടയില്‍ പോലീസുകാരില്‍ നിന്നും രക്ഷപ്പെടുന്നതിനായ് വിമലും മുസ്തഫയും ആനയുടെ ചീഞ്ഞളിഞ്ഞ ജഡത്തിനുള്ളില്‍ കയറി ഒളിക്കുന്നതായി കാണിക്കുന്നുണ്ടല്ലോ.അസംഭവ്യം എന്നേ പറയേണ്ടു.അരോചകമാണീ സീന്‍.ഇത്തരം അസ്വസ്ഥതകള്‍ പ്രേക്ഷകരെ ആസ്വാദനത്തില്‍ നിന്നും പിറകോട്ടടിപ്പിക്കും. പ്രേക്ഷകര്‍ക്ക് കാര്യം മനസ്സിലായതിന് ശേഷവും പിന്നെയും കഥ തുടര്‍ന്നാല്‍ അതും ആസ്വാദനത്തെ പിറകോട്ടടിപ്പിക്കും.എന്താണിതൊന്നും പുതു തലമുറക്ക് മനസ്സിലാകാത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സിനിമ രണ്ടരമണിക്കൂറിലേക്ക് കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെയൊക്കെ വേണ്ടിവരാം.എന്നാലത് ആസ്വാദനത്തെ തകര്‍ക്കുകയും കലാസകൃഷ്ടിയെ പ്രബന്ധ രചനാ തലത്തിലേക്കോ  ഡോക്യൂമെന്‍ററി തലത്തിലേക്കോ കൊണ്ടുപോകുകയും ചെയ്യും.ഇത് ആശാസ്യമല്ല.

                ഈ സിനിമയില്‍ കാടിനെ അതിന്‍റെ മൗലിക തലത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.എന്നാലത് അതിന്‍റെ ഔന്നിത്യത്തിലെത്തിയില്ല എന്ന് പറയേണ്ടതുണ്ട്. കാട്ടിനുള്ളില്‍ കഞ്ചാവ് കള്ളക്കടത്തുകാരോട് അവര്‍ ഏറ്റുമുട്ടുന്നുണ്ട്.അങ്ങനെയാണവര്‍ക്ക് തോക്കുപയോഗിച്ച്  അവരുടെ വിലങ്ങ് പൊട്ടിക്കുവാന്‍ സാധിക്കുന്നത്.മുസ്തഫ പറഞ്ഞ കാര്യങ്ങളും അയാളുടെ ചേഷ്ടകളും ഓര്‍ത്തെടുത്ത് വിമല്‍ തന്‍റെ കാമുകിയെ കൊന്നത് മുസ്തഫയാണെന്ന് അനുമാനിക്കുന്നു. മുസ്തഫ ഇതിനിടയില്‍ ചതുപ്പിലകപ്പെടുന്നുണ്ട്.വിമല്‍ അയാളെ രക്ഷിക്കുന്നുമുണ്ട്.ഇതൊക്കെ കാരണമാകാം മുസ്തഫയാണ് തന്‍റെ കാമുകിയെ കൊന്നതെന്ന തോന്നലുണ്ടായിട്ടും അയാള്‍ക്ക് മുസ്തഫയെ കൊല്ലാന്‍ പറ്റാതെ വരുന്നത്.മുസ്തഫ സമ്മതിക്കുന്നുണ്ടല്ലോ തനിക്ക് അബദ്ധം പറ്റിയതാണെന്ന്.എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും കൂടി പറയുന്ന ഈ  പറച്ചിലും ശരിയല്ല.മുസ്തഫ കൊല്ലുന്നില്ല.അയാളില്‍ നിന്നും രക്ഷപ്പെട്ടോടുന്പോഴാണ് അവള്‍ വീണ് മരിക്കുന്നത്. എന്നിട്ടവസാനം മുസ്തഫ വിമലിനെ താഴേക്ക് തള്ളിയിടുന്നത് പോലീസുകാരില്‍ നിന്നും രക്ഷപ്പെടുത്തുവാനായിരുന്നത്രേ഍തിരക്കഥ എഴുതിയ ആളും അത് സംവിധാനം ചെയ്ത ആളും വങ്കന്മാര്‍ തന്നെ. പിന്നെ ദാ വരുന്നു മുസ്തഫയുടെ മോണോ ലോഗും സ്പിളിറ്റ് സ്ക്രീനും.അഞ്‍ചു ലക്ഷം രൂപ വിലയുള്ള ആ വാച്ച് മോഷ്ടിച്ചതിന്ന് പോലീസുകാരന്‍ രവിയെ (ഷമ്മി തിലകന്‍) അറസ്റ്റ് ചെയ്യപ്പെടുന്നു.മുസ്തഫ ഇട്ട ആ വാച്ച് ശാലിനിയുടെ ബാഗില്‍ വീഴാതെ താഴെ വീണത് രവി പോക്കറ്റിലിടുത്തിട്ടതാണത്രേ കാരണം. മുസ്തഫയുടെ കൈയ്യില്‍ വക്കീല്‍ പത്തു ലക്ഷം രൂപയുടെ ചെക്ക് എത്തിക്കുന്നു.വിമലിന്‍റെ വകയായിരുന്നു ആ ചെക്ക്.വിമല്‍ വിദേശത്തേക്കും പറക്കുന്നു.

             ആസ്വാകര്‍ നിരന്തരം ഇത്തരം സിനിമകളെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരിക്കും.വങ്കന്മാര്‍ ഇത്തരം സിനിമകള്‍ നിരന്തരം സൃഷ്ടിച്ച് ആസ്വാദകരെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും.ഇതാണ് ഈ ലോകം,ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ എന്നല്ലാതെ എന്തു പറയാന്‍.


LATEST NEWS