സിനിമ സംവിധായകന്റെ കലയാണെങ്കിലും തിരക്കഥ മേന്മയുള്ള താവണം

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമ സംവിധായകന്റെ കലയാണെങ്കിലും തിരക്കഥ മേന്മയുള്ള താവണം

          ബാക്ക് വാട്ടർ സ്റ്റുഡിയോയ്ക്ക് വേണ്ടി ജയലാൽ മേനോനും അനിൽ ബിശ്വാസും ചേർന് നിർമ്മിച്ച ഒരേ മുഖം എന്ന സിനിമ സജിത് ജഗദ് നാഥൻ സംവിധാനം ചെയ്തിരി ക്കുന്നു. ദീപു .S നായരും സന്ദീപ്‌ സദാനന്ദനും ഒരുക്കിയിരിക്കുന്നത് .സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാം എഡിറ്റ് നിർവ്വഹിച്ചിരിക്കുന്നു. ബിജിപാലാണ് സംഗീതവും പശ്ചാത്തല സംഗീതവും .

           ഒരു സംവിധായകൻ എന്ന നിലയിൽ സജിത് ജഗദ് നാഥന് ആശ്വാസമരുളുന്ന സിനിമ തന്നെയാണ് ഒരേ മുഖം. അതു കൊണ്ടാണ് നാമീ സിനിമ കണ്ടിരിന്നു പോകുന്നത്. കണ്ടിരിക്കുക എന്നതുകൊണ്ട് ഉദ്ദേശ്ശിച്ചത് ഫ്രെയിമുകളിലേക്ക് നോക്കിയിരിക്കുക എന്ന് മാത്രമാണ്. ഒരു ജീവിതാവസ്ഥയെ ഭംഗിയായി ചിത്രീകരിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടതാണ് കാരണം.അത് സംഭവിക്കണമായിരുന്നു എങ്കിൽ ശക്തമായ തിരക്കഥ സൃഷ്ടിക്കപ്പെടണമായിരുന്നു.

           ചാനൽപ്രവർത്തക അമലയും (ജൂവൽ ) ചെമ്പൻ വിനോദിന്റെ പോലീസ് ആഫീസറും ചേർന്നാണ് കഥ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നത് .അവർ അരവിന്ദന്റെ കൊലപാതകം അന്വേഷിച്ചു പോകന്നവരായിട്ടാണ് നമ്മെ കാണിക്കുന്നത്. അരവിന്ദന്റെ മുതിർന്ന കാലത്തെ അവതരിപ്പിക്കന്നത് ദേവനാണ് .അരവിന്ദനെ തുടർന്നു് മേരിയും പ്രകാശനും കൊല്ലപ്പെട്ടന്നു .അങ്ങനെയാണു് നമ്മൾ സക്കറിയ പോത്തനിലേക്കെത്തുന്നത്. സക്കറിയയുടേയും ദാസന്റെയും ഭാമയുടെയും അരവിന്ദന്റെയും കോളേജ് കാലഘട്ടത്തിലേക്കെത്തുന്നത് .

           യാതൊരു യുക്തി യുമില്ലാതെയാണ് എൺപതുകളിലെ കാമ്പസ് കാലം ആ വിഷ്ക്കരിച്ചിരിക്കുന്നത്. പുകവലിയും താടി വളർത്തിയ വിദ്യാർത്ഥികളൊക്കെ അന്നുണ്ടായിരുന്നെങ്കിലും അതെല്ലാം രഹസ്യമായിട്ടായിരുന്നു കുട്ടികൾ അന്ന് ചെയ്തിരുന്നത്. ചുരിദാർ അന്ന് പ്രചുരപ്രചാരം നേടിയിരുന്നില്ല .ഇത്തരം അബദ്ധജടിലമായ സംഗതികൾ വന്നു പെട്ടതു പോയതുകൊണ്ടാകാം സംവിധായകന് ഗുഹാ തരമായ അവസ്ഥ സൃഷ്ടിക്കാൻ കഴിയാതെ പോയത്‌.

           സക്കറിയ പോത്തന്റേതാണത്രേ ( ധ്യാൻ ശ്രീനിവാസൻ) .ആ കാമ്പസ് .അയാൾ പറയുന്നതേ അവിടെ നടക്കു.സക്കറിയാ പോത്തനും ദാസനും അരവിന്ദനും പ്രകാശനുമൊക്കെ തല്ലു കൊടുക്കുന്നതിന്റെ ആശാന്മാരായാണ് സ്ക്രീനിൽ നിറയുന്നത്. സക്കറിയ ആകട്ടെ ഒരു സ്ത്രീ ലമ്പടനുമാണ്. ടീച്ചർമാരെ പോലും അയാൾ വെറുതെ വിടാറില്ല .അഭിരാമിയുടെ പ്രൊ. ലത തന്നെ ഉദാഹരണം.

           എന്നാൽ വാസ്തവം ഇതൊന്നുമല്ല എന്ന് ഭാമ(പ്രയാഗ മാർട്ടിൻ ) സക്കറിയയെ പ്രിൻസിപ്പലിന് കാട്ടിക്കൊടുക്കാൻ പോകമ്പോൾ ലത മാഡം അവളുടെ പിറകെ ചെന്ന് പറയുന്നു. ആദ്യ പകുതിയിൽ യാതൊ രു അന്തവും കുന്തവുമില്ലാതെ പൊയ്ക്കൊണ്ടിരുന്ന കഥ അങ്ങനെ ഒരു വഴിത്തിരിവിലെത്തുന്നു. സക്കറിയ നല്ല വ രിൽ നല്ലവനാണത്രേ ! ഇതാണ് കൃത്രിമത്വം. സക്കറിയ പോത്തനിൽ നന്മയുടെ ഒരംശം പോലും നമ്മെ കാണിച്ചു തരാൻ ഈ സിനിമയുടെ സൃഷ്ടാക്കൾക്ക്‌ തുടക്കം മുതൽ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരുത്തി വന്നു പറയുന്നു അവൻ നല്ലവനാണെന്നു്. സക്കറിയ ദാസന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല ഊരിക്കൊടുത്ത് നന്മ കാണിച്ചത്രേ! അത് പ്രൊ. ലത കണ്ടു പോലും. പിന്നീട് ലത മാഡത്തിന്റെ ഭർത്താവ് ആശുപത്രിയിലായിരുന്ന സമയത്ത് അയാൾ ക്ക് സക്കറിയ കൂട്ടുമിരുന്നിട്ടുണ്ട്. അതു കൊണ്ടാണ് സക്കറിയയുടെ ബൈക്കിന് പുറകിലിരുന്ന് ലത പലപ്പോഴും യാത്ര ചെയതത്.വങ്കന്മാർക്കേ ഇങ്ങനെയൊക്കെ എഴുതി പിടിപ്പിക്കാനാകൂ.

          ഭാമക്ക് സക്കറിയയോട് പ്രണയം നാമ്പിടുന്നു. സക്കറിയ പെണ്ണുങ്ങളെയൊക്കെ തന്റെ എസ്റ്റേറ്റിൽ കൊണ്ടു പോയി പ്രാപിച്ച കഥകളൊക്കെ വെറും വീമ്പു പറച്ചിലുകൾ മാത്രമായിരുന്നു .അതു പോലും ഈ ശുംഭൻ ഭാമയോട് പറയുന്നുണ്ട്. സക്കറിയ പോത്തൻ ഒരു നട്ടെല്ലില്ലാ കഥാപാത്രമായിത്തീരുന്നത് അങ്ങനെയാണ്. ഇയാൾ മേരിയുടെ കിടപ്പറയിൽ കയറി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും അതിനെ സാധൂകരിക്കുന്നുണ്ട്. .

          അരവിന്ദനു് ഭാമയോട് പ്രണയമുണ്ടായിരുന്നു. അതയാൾക്ക് തുറന്നു പറയാൻ സാധിച്ചിരുന്നില്ല. അപ്പോഴാണ് ഭാമക്ക് സക്കറിയയോട് പ്രണയമാണെന്ന് അയാൾ മനസ്സിലാക്കുന്നത്. ഗായത്രി സുരേഷ് അവതരിപ്പിക്കുന്ന ഗായത്രിയേയും അവളുടെ കാമുകന്റേയും വിവാഹം വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു് നടത്തിക്കൊടുക്കുന്നത് ഈ കൂട്ടുകാരാണ്. അവരുടെ പ്രണയം മുറുകാൻ തന്നെ കാരണം സക്കറിയയാരുന്നല്ലോ? പക്ഷെ അതൊന്നും ആസ്വാദനം തരുന്നതായിരുന്നില്ല, ഫ്രെയിമുകളിൽ കണ്ണുടക്കി നിൽക്കുന്ന തേയുള്ളു. അതിനകത്തേക്ക് പ്രവേശിക്കണമെങ്കിൽ അതിനകത്തൊരു ജീവിതമുണ്ടെന്നു് പ്രേക്ഷകർക്ക് തോന്നണം.

         സക്കറിയയുടെ ആ എസ്റ്റേറ്റ് ബംഗ്ലാവിൽ വച്ച് ഗായത്രിയും അവളുടെ വരനും കൊല്ലപ്പെടുന്നു. അരവിന്ദനും സംഘവുമാണ് ആ കൃത്യം ചെയ്തത്. ഭാമയെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണത്രേ അയാൾ ആ ക്രൂരകൃത്യം ചെയ്തത്.അങ്ങനെയാണയാൾ ഭാമയെ സ്വന്തമാക്കുന്നത്. അതും അവളുടെ സ്വത്ത് തട്ടിയെടുക്കാൻ .ഗായത്രിയെയും വരനെയും കൊലപ്പെടുത്തിയത് സക്കറിയ യാണെന്ന് അരവിന്ദൻ ഭാമയെ വിശ്വസിപ്പിച്ചത്രേ! എന്നിട്ട് സക്കറിയ ബോംബെയിലേക്ക് കടന്നു കളഞ്ഞത്രേ!പക്ഷെ ദാസൻ പറയുന്ന കഥയിൽ അന്നു രാത്രി സക്കറിയയെയും അവർ വക വരുത്തുകയാണ്.. ഇതെല്ലാം കാണുന്ന ഏക വ്യക്തി ദാസനാണ്. അയാളാണ് പിന്നീട് സക്കറിയയ്ക്ക് വേണ്ടി പ്രതികാരം ചെയ്യുന്നത്. സാക്ഷി പറഞ്ഞതിനാണ് മേരിയെ കൊല്ലുന്നത്.കല്ലുകടി തന്നെ.

          ടെക്നിക്കൽ പെർഫെക്ഷനുള്ള ഒരു സിനിമയാണ് ഒരേ മുഖം. അതിൽ മാത്രമേ സംവിധായകൻ സജിത് ജഗദ് നാഥനു് ആശ്വസിക്കാനുള്ള വകയുള്ളു. പശ്ചാത്തല സംഗീതവും എഡിറ്റിംഗും ഛായാഗ്രഹണവും കൊള്ളാവുന്നതു തന്നെ'. പക്ഷെ പ്രേക്ഷക മനസ്സിനെ രസിപ്പിക്കാൻ തക്ക ഒന്നുമില്ല ഈ സിനിമയിൽ എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. തിരക്കഥയും ഇതിവൃത്തവും പൂർണ്ണമാകാത്തതു തന്നെ കാരണം. സിനിമ സംവിധായകന്റെ കലയാണ്. പക്ഷെ തിരക്കഥ തകർന്നു പോയാൽ സിനിമ പരാജയപ്പെട്ടതു തന്നെ .അക്കാര്യവും സംവിധായകൻ ശ്രദ്ധിക്കണമെന്ന് സാരം.


LATEST NEWS