ഒരു സിനിമാക്കാരന്———വെറുതെ ഞ ഞ്ഞ പിഞ്ഞ പറഞ്ഞാലൊന്നും നല്ല സിനിമയുണ്ടാകില്ല.ഭാവനയുണ്ടാകണം നല്ലോരു സിനിമയുണ്ടാക്കാന്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു സിനിമാക്കാരന്———വെറുതെ ഞ ഞ്ഞ പിഞ്ഞ പറഞ്ഞാലൊന്നും നല്ല സിനിമയുണ്ടാകില്ല.ഭാവനയുണ്ടാകണം നല്ലോരു സിനിമയുണ്ടാക്കാന്.

             സിനിമ ഒരു സാംസ്കാരിക ഉത്പന്നമാണ്.അല്ലെങ്കില് അങ്ങനെയാണ് ആകേണ്ടത്.അങ്ങനെ ആവാതിരിക്കാന് ഇവിടെ ചിലരൊക്കെ ശ്രമിക്കുന്നുണ്ടാവാം.പക്ഷേ സിനിമയില് നിന്നും പ്രേക്ഷകര് ഒരു സാംസ്കാരിക അനുഭവം പ്രതീക്ഷിക്കുന്നുണ്ട്. സിനിമ നല്കുന്ന സാംസ്കാരികാനുഭവം ബഹുമുഖമാണ്.അഭിനേതാക്കളുടെ പ്രകടനം,ചലച്ചിത്ര ഛായാഗ്രഹണത്തിലൂടെ എത്തുന്ന അനുഭവം,സംഗീതത്തിലൂടെയും നിശ്ശബ്ദതയിലൂടെയും ലഭിക്കേണ്ട രസങ്ങള്,സംഘട്ടനാത്മകമായ രംഗങ്ങള് ഇതൊക്കെ ചേര്ന്നാണ് സിനിമയില് സാംസ്കാരികാനുഭവമുണ്ടാകുന്നത്. ഇതൊന്നും മനസ്സിലാക്കാതെ ആളുകള് സിനിമയുമായെത്തുന്പോഴാണ് പ്രേക്ഷകര് കുഴങ്ങുന്നത്.

            തോമസ്സ് പണിക്കര് ഒപ്പസ് പെന്റയുടെ ബാനറില് നിര്മിച്ച ഒരു സിനിമാക്കാരന് കണ്ടുപോയതുകൊണ്ടാണിങ്ങനെ കുറിക്കേണ്ടി വന്നത്. .ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലിയോ തദേവുസാണ്. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായ ആല്ബി മാത്യു വിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ആല്ബി മാത്യുവായി വിനീത് ശ്രീനിവാസന് എത്തുന്നു.എത്തുന്നു എന്നു മാത്രമേ പറയാന് കഴിയൂ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.അഭിനയമൊക്കെ തഥൈവ.ഈ നടന്റെ കയ്യില് നിന്നും കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില് അഭിനയം പുറത്തെടുപ്പിക്കാന് സംവിധായകനായിട്ടില്ല എന്നതിനാലാണ് ഇങ്ങനെ പറയുന്നത്.

            ആല്ബിയുടെ പിതാവ് ഒരു വികാരിയച്ചനാണ്.യാക്കോബായ സമുദായക്കാര്ക്ക് വിവാഹിതരാകാമല്ലോ. ആല്ബി സ്നേഹിക്കുന്ന സെറയാകട്ടെ കത്തോലിക്കാ സമുദായത്തില് പെട്ട പെണ്കുട്ടിയുമാണ്.സെറയായി രജീഷ വിജയന് അഭിനയിക്കുന്നു. ആല്ബിയുടെ പിതാവായി രഞ്ജി പണിക്കരുമുണ്ട്.സിനിമ ആരംഭിക്കുന്പോള് സിനിമയില് ജോലി ചെയ്യുന്ന അസിസ്റ്റന്റ് ഡയറക്ടര് ക്ളാപ്പ് അടിക്കുന്നത് കാണിക്കുന്നു.പിന്നെ അയാള് തന്റെ കാമുകിയുമൊത്ത് ചിലവഴിക്കുന്ന രംഗങ്ങള് കാണിക്കുന്നു.ലിജോ ജോസ് പല്ലിശ്ശേരിയെ കാണിക്കുന്നു.ആല്ബി ലിജോയെ വിഷ് ചെയ്യുന്നതായി കാണിക്കുന്നു.ലിജോ തിരിച്ച് വിഷ് ചെയ്യുന്നതായി തോന്നുന്നില്ല.അങ്ങനെ വേണമായിരുന്നോ എന്ന് സംവിധായകന് നിശ്ചയമില്ലാത്ത പോലെ ആണ് ഈ സീന് കണ്ടാല് നമുക്ക് തോന്നുക. പിന്നെ അവിടെ നടക്കുന്നത് പിച്ചും പേയും പറച്ചിലാണ്.സെറ എന്തോ പറയുന്നു,ആല്ബി എന്തോ പറയുന്നു.അനാവശ്യ സംഭാഷണങ്ങള് തന്നെ.സുവ്യക്തമായ ഭാവനയില് നിന്നുമല്ല ഈ രംഗങ്ങള് പിറവി കൊണ്ടത് എന്ന് വ്യക്തം.

         ആല്ബി മാത്യൂ തന്റെ അച്ഛന്റെ കാറില് കയറിപോകുന്നു.അവിടെയും ഞഞ്ഞ പിഞ്ഞ സംഭാഷണങ്ങള് തന്നെ.സംവിധായകന് ഇവിടെയെല്ലാം ക്രിയേറ്റ് ചെയ്തിരിക്കുന്നത് പിച്ചും പേയും പറയുന്നത് പോലെയാണ്.അല്ലെങ്കില് ആര്ക്കോ വേണ്ടി ഓക്കാനിക്കുകയാണ് ചെയ്യുന്നത്. ഭാവനയില്ലായ്മ തന്നെയാണ് പ്രശ്നം. ആല്ബി ഇടക്ക് വച്ച് വണ്ടിയില് നിന്നും ഇറങ്ങിപ്പോകുന്നുണ്ട്.പിന്നീട് വീട്ടില് വച്ച് അവന്റെ കാമുകിയെ കുറിച്ചുള്ള സംഭാഷണങ്ങള്.അതും തഥൈവ.അവളുടെ അപ്പന് വലിയ പുള്ളിയാണെന്ന തരത്തിലുള്ള സംഭാഷണങ്ങളും ഉണ്ടാകുന്നുണ്ട്. സെറയുടെ അപ്പനേയും (ലാല്) ഗുണ്ടകളേയും ആല്ബിയുടെ അപ്പനും മറ്റ് അച്ചന്മാരും ചേര്ന്ന് കാണുന്നു.അവര് ഈ വിവാഹത്തിന് സമ്മതിക്കും എന്നാണ് ആദ്യം ആല്ബിയും സെറയും കരുതിയത്.എന്നാല് കാര്യങ്ങള് നേരെ തിരിച്ചായിരുന്നു.അവര് ഒത്തു ചേര്ന്ന് ആ വിവാഹത്തെ എതിര്ക്കുന്നു.അങ്ങനെ അവന് അവളുടെ കൈപിടിച്ച് നടക്കുകയാണ്.ഇതൊക്കെ തമാശ രൂപത്തിലാണ് സംവിധായകന് അവതിരിപ്പിച്ചിരിക്കുന്നതെങ്കിലും നമുക്ക് ചിരിവരുന്നില്ല.

            പിന്നെ കുറച്ച് ദിവസങ്ങള്ക്ക് ശേഷം ആല്ബി താന് വാടകക്കെടുത്ത ഫ്ളാറ്റിലേക്കെത്തുന്നു.അവിടെ നമുക്ക് സുധിയെ സംവിധായകന് പരിചയപ്പെടുത്തുന്നുണ്ട് .അയാളുടെ ഭാര്യ നയനയേയും പരിചയപ്പെടുത്തുന്നു.സുധിയായും നയനയായും അഭിനയിക്കുന്നത് വിജയ് ബാബുവും അനുശ്രീയുമാണ്.അവരെ പണക്കാരുമായും ആല്ബിയേയും സെറയേയും കാപ്പിപ്പൊടി വാങ്ങാന് പോലും കാശില്ലാത്തവരായാണ് സംവിധായകന് ചിത്രീകരിച്ചിരിക്കുന്നത്.അതൊന്നും പക്ഷെ ഏല്ക്കുന്നില്ല.വിജയ്ബാബുവിന്റെ അപ്പിയറന്സ് കൊള്ളാം.

             ഈ സിനിമയുടെ ഭൂരിഭാഗം സീനുകളും സംവിധായകന് ഒരുക്കിയിരിക്കുന്നത് ക്ളോസപ്പ് ഷോട്ടുകള് കൊണ്ടാണ്.അതെളുപ്പമാണ്.പെട്ടെന്ന് സിനിമ സൃഷ്ടിക്കാം.പക്ഷെ ഭാവവും ഭാവാത്മകതയുമാണ് ഇത്തരം എളുപ്പ പണികൊണ്ട് ആ സിനിമക്ക് നഷ്ടപ്പെടുന്നത്.ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്. വീണ്ടും ഞഞ്ഞ പിഞ്ഞ പറച്ചിലുകള്.സെറ ഗര്ഭിണിയാണ്.പിന്നെ പരിശോധനയില് പറയുന്നു അവള് ഗര്ഭിണിയല്ല എന്ന്.കേടായ ചിക്കന് കഴിച്ചതിനാലാണത്രേ അവള് ഛര്ദ്ദിച്ചത്.ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്.       അങ്ങനെയിരിക്കെയാണ് അയാള് ബാങ്കില് പണയം വച്ച സ്വര്ണ്ണാഭരണങ്ങളുടെ കാലാവധി കഴിയുന്നത്.അതെടുക്കണം അല്ലെങ്കില് അത് ലേലത്തില് പോകും.അതിന് ലക്ഷത്തിനടുത്ത് തുക വേണം.എടുത്ത് തിരിച്ച് വച്ചാലും മതി.ജോയ് മാത്യുവിന്റെ ബാങ്ക് മാനേജര് അങ്ങനെയാണ് പറഞ്ഞത്. സെറയുടെ ആഭരണങ്ങളാണ് ബാങ്കിലിരിക്കുന്നത്.അതിലവളുടെ അമ്മ നല്കിയ മാലയുമുണ്ട്.അതു നഷ്ടപ്പെടരുതെന്ന് ആല്ബി വിചാരിക്കുന്നു.അതിനാണവന് തന്റെ കൂട്ടുകരോടൊക്കെ പണം കടം ചോദിക്കുന്നത്.അങ്ങനെ ഒരാളെക്കൊണ്ട് അത് സംഘടിപ്പിക്കാന് സാധിക്കുന്നു.പക്ഷെ മുഹൂര്ത്തമായപ്പോള് അവന്റെ അളിയന് ബൈക്ക് ആക്സിഡന്റില് പെട്ടതുകൊണ്ട് അത് എത്തിക്കാന് സാധിക്കാതെ വരുന്നു.

              എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഫ്ളാറ്റില് ഒറ്റക്കിരുന്ന ആല്ബിയുടെ മുന്നിലേക്ക് അതാ ഒരാള് സുധിക്ക് നല്കുവാനുള്ള പണവുമായെത്തുന്നു.പണം സ്വീകരിക്കുന്നത് നയനയാണ്.നയന ആ പണം അകത്ത് കൊണ്ടുപോയി വച്ചിട്ട് കീ ആല്ബിയെ ഏല്പ്പിക്കുന്നു.ആല്ബിയുടെ ഫ്ളാറ്റിലാണത്രേ അവര് കീ സൂക്ഷിക്കാനിടുന്നത്.വങ്കത്തം എന്നല്ലാതെ എന്തു പറയാന്. ആത്മ സംഘട്ടന രംഗങ്ങളില് ക്ളോസപ് ഷോട്ടുകളുപയോഗിക്കുന്നത് പ്രയോജനം ചെയ്യും.അത് അറിഞ്ഞല്ല സംവിധായകന് ഉപയോഗിച്ചിരിക്കുന്നത്.ആദ്യത്തെ ഫ്ളോയില് അങ്ങനെയങ്ങ് ഉപയോഗിച്ചു എന്ന് മാത്രം.ഇവിടെ ആല്ബിക്ക് ആത്മ സംഘര്ഷമുണ്ടാകുന്നു.ആ പണം എടുക്കണോ വേണ്ടയോ എന്ന്.ഒരു മണിക്കൂര് നേരത്തെ കാര്യമല്ലേ എടുത്തുകളയാം എന്ന തീരുമാനത്തിലേക്ക് അവനെത്തുന്നു. .അഭിനയ സാദ്ധ്യതയുണ്ടായിരുന്നു ഇവിടെയൊക്കെ .പക്ഷെ സംവിധായകന് വിനീത് ശ്രീനിവാസന്റെ കയ്യില് നിന്നും അതു മാത്രം പുറത്തെടുപ്പിക്കാന് സാധിച്ചില്ല.

              പണവുമായി ആല്ബി ബാങ്കിലേക്ക് പോകുന്നതും അയാളുടെ പണയച്ചീട്ട് വണ്ടിയില് അയാള് മറന്നു പോകുന്നതും(സത്യത്തില് ആ പണയച്ചീട്ട് അയാളുടെ കൈയ്യില് നിന്നും താഴെ വീഴുകയാണുണ്ടാകുന്നത്) അയാള് ട്രാഫിക്കില് പെടുന്നതും അങ്ങനെയുണ്ടാകുന്ന സംഘര്ഷവും സംവിധായകന് വേണ്ടും വിധം അവതരിപ്പിച്ചിട്ടുണ്ട്. .പണം തിരികെ സുധിയുടെ ഫ്ളാറ്റില് ആല്ബി കൊണ്ടുവച്ച് തിരിയും നേരം സുധിയെ അയാള് കാണുന്നു.അവര്തമ്മില് മല്പ്പിടുത്തത്തിലേര്പ്പെടുന്നു.അതിനിടയില് സുധി കൊല്ലപ്പെടുന്നു.

    ഇതിനിടയില് സെറ ഗര്ഭിണിയാകുന്നുണ്ട്.അതു കൊണ്ടാണ് ആല്ബി തന്റെ പിതാവും വികാരിയച്ചനുമായ മാത്യൂസ് നിര്ബന്ധിച്ചിട്ടും അയാള് പോലീസില് കീഴടങ്ങാതിരുന്നത്.സെറയോട് പറയാതിരുന്നത്. അച്ചന്റെ മുന്നില് ആല്ബി കുന്പസരിക്കുന്നുണ്ടല്ലോ. ഇതിനിടയില് സെറ ഗര്ഭിണിയാകുന്നുണ്ട്.അതു കൊണ്ടാണ് ആല്ബി തന്റെ പിതാവും വികാരിയച്ചനുമായ മാത്യൂസ് നിര്ബന്ധിച്ചിട്ടും അയാള് പോലീസില് കീഴടങ്ങാതിരുന്നത്.സെറയോട് പറയാതിരുന്നത്. അച്ചന്റെ മുന്നില് ആല്ബി കുന്പസരിക്കുന്നുണ്ടല്ലോ.

    ഇതിനിടയില് എവിടെയോ കാടു വെട്ടിക്കൊണ്ടിരുന്ന ബംഗാളികളാണ് സുധിയുടെ ശവശരീരം കാണുന്നത്.പോലീസ് വരുന്നു അന്വേഷണമായി. ഫ്ളാറ്റില് റസിഡന്റ്സ് അസ്സോസ്സിയേഷന്റെ പരിപാടികള് നടക്കുന്നതിനിടയിലാണത്രേ ആല്ബി ശവശരീരം മറവുചെയ്യാനായി കൊണ്ടുപോയത്. അതുവരെ അത് അയാളുടെ കട്ടിലിനടിയില് പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നുവത്രേ. പോലീസ് ആല്ബിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്പോള് പറയുന്നുണ്ടല്ലോ ആല്ബിയെ പോലെ ഒരു നരുന്തു പയ്യന് ശക്തനായ സുധിയെ കീഴ്പ്പെടുത്തി കൊല്ലാനാകില്ല എന്ന്.അപ്പോള് പിന്നെങ്ങനെയാണ് അവന് ഒറ്റക്ക് ആ ശവശരീരം മറവുചെയ്യാനായി കൊണ്ടുപോകുന്നത്.

   തന്റെ ഭര്ത്താവ് മരിച്ചതിനാല് ബോംബെക്ക് പോകാനിരുന്ന നയനയേയും ആ പോലീസ് ഉദ്യോഗസ്ഥന് വിളിച്ചു വരുത്തുന്നു.എന്നിട്ട് പറയുന്നു അവളാണ് സുധിയെ കൊലപ്പെടുത്തിയതെന്ന്.ആല്ബി പണമെടുക്കുന്നതു മുതല് ഇവിടെ വരെ ഒരു സിനിയുണ്ടായിരുന്നു എന്ന് വേണമെങ്കില് പറയാം. കാര്യങ്ങള് പിന്നെയും ഞ ഞ്ഞ പിഞ്ഞയാവുന്നു.അനുശ്രീയുടെ കൈയ്യില് നിന്നും സിറ്റുവേഷന് ആവശ്യപ്പെടുന്ന തരത്തിലുള്ള അഭിനയം പുറത്തെടുവിക്കാന് സംവിധായകന് കഴിഞ്ഞിട്ടില്ല.ആസ്വാദനഭംഗം സംഭവിക്കുന്നു. കൊല ചെയ്തില്ലെങ്കിലും ശവം മറവു ചെയ്തതിനാല് ആല്ബി ശിക്ഷിക്കപ്പെടുന്നു.അയാള് പരോളിലിറങ്ങി ഇക്കഥയാണ് ടോമിച്ചന് മുളകുപാടത്തിനോട് പറയുന്നത്.അക്കഥയാണ് അയാളുടെ ആ ദ്യത്തെ സിനിമ.അതാണ് സിനിമാക്കാരന്.

        നിശ്ശബ്ദതയുടെ വിലയറിയാത്തവന് കലാകാരനല്ല.ഷോട്ടുകള് കൊണ്ട് സീനുകള് സൃഷ്ടിക്കാനറിയാത്തവന് സിനിമാക്കാരനുമല്ല.ഈ സിനിമയില് അവിടവിടെ എന്തൊക്കെയോ സിനിമയുടെ ചലനങ്ങള് ഉണ്ടെന്നല്ലാതെ ആകെയൊന്ന് നോക്കുന്പോള് സിനിമാ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് കാണാം.ആദി മദ്ധ്യാന്തമുള്ള പശ്ചാത്തല സംഗീതം,അഭിനേതാക്കളുടെ കയ്യില് നിന്നും വരേണ്ട കാര്യങ്ങള് വരാതിരിക്കുക,സംഭാഷണത്തിലേയും തിരക്കഥയിലേയും ഭാവനയില്ലായ്മ,യുക്തിഭദ്രമല്ലാത്ത ക്ളൈമാക്സ് തുടങ്ങിയവ ഈ സിനിമയെ ആസ്വാദ്യമാക്കുന്നതില് നിന്നും പുറകോട്ടടിപ്പിക്കുന്നുണ്ട്.


LATEST NEWS