റോള് മോഡല്സ്———ആരുടെ റോള് മോഡല്സ് എന്തിന്റെ റോള് മോഡല്സ്?.പേരിട്ടാണ് സിനിമാക്കാരന്മാര് പ്രേക്ഷകരെ പറ്റിക്കുന്നത്.കണ്ടുകഴിയുന്പോഴേ അറിയൂ അതൊരു കുണ്ടാമണ്ടി സിനിമയാണെന്ന്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോള് മോഡല്സ്———ആരുടെ റോള് മോഡല്സ് എന്തിന്റെ റോള് മോഡല്സ്?.പേരിട്ടാണ് സിനിമാക്കാരന്മാര് പ്രേക്ഷകരെ പറ്റിക്കുന്നത്.കണ്ടുകഴിയുന്പോഴേ അറിയൂ അതൊരു കുണ്ടാമണ്ടി സിനിമയാണെന്ന്.

            റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഫഹദ് ഫാസിലും നമിത പ്രമോദും അഭിനയിച്ച റോള് മോഡല്സ്. റോള് മോല്സ് എന്നത് ഗൗതമിന്റെയും സുബഹാന്റേയും ജാക്സിയുടേയും ജ്യോതിഷിന്റേയും സംഗീത ബാന്റ് സംഘത്തിന്റെ പേരാണ്. അവരുടെ കോളേജ് കാലഘട്ടം മുതല് ഈ പേരിലവര് പാട്ടുപരിപാടി നടത്തി വരുന്നു. അവരുടെ ജീവിതം വഷളാവുന്നതും ആ കാലഘട്ടത്തിലാണ് എന്നുവേണമെങ്കില് പറയാം.കാരണം ഗൗതമിന്റേയും (ഫഹദ്) ശ്രേയ(നമിത) ജീവിതമാണല്ലോ മാറിപ്പോയത് അക്കാലഘട്ടത്തിലെ ജീവിതം കൊണ്ട്. അതെങ്ങനെ മാറി മറിഞ്ഞു ഇനി അതെങ്ങനെ നേരെയാവും എന്നാണ് ഈ ചിത്രത്തിലൂടെ റാഫി പറയുന്നത്.

         ജാക്സിയേയും (ഷറഫുദ്ദീന്) ജ്യോതിഷിനേയും (വിനായകന്) പരിചയപ്പെടുത്തിയ.തിന്ന് ശേഷം സംവിധായകന് പ്രൊഫസറെ വരുത്തുന്നു.പ്രൊഫസറായി രഞ്ജി പണിക്കരെത്തുന്നു.വിനായകനെ പരിചയപ്പെടുത്തിയപ്പോള് കമ്മട്ടിപ്പാടത്തിന്റെ സൂചന നല്കിയത് അരോചകമായിത്തോന്നി.കാരണം വിനായകനല്ല വേറൊരു നടനായിരുന്നു ആ പേരുച്ഛരിച്ചതെങ്കില് പ്രേക്ഷകര്ക്ക് അത് അസ്വസ്ഥാജനകമാവുമായിരുന്നില്ല. പ്രൊഫസര്ക്ക് വേണ്ടത് ഗൗതമിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം എന്നതാണ് .അതിന് ഗൗതമിന്റെ കൂട്ടുകാരായ ഇവര് വിചാരിക്കണമത്രേ. ഇവരാണ് ഗൗതമിനെ വഷളാക്കിയതെന്ന് ഈ പ്രൊഫസര് ഫ്ളാഷ് ബാക്ക് സീനുകളില് പറയുന്നത് നമ്മള് കേള്ക്കുന്നുണ്ട്.തെറ്റു ചെയ്തവര് പിന്നീട് നന്നാവാതിരിക്കണമെന്നില്ല.അപ്പോഴും സംവിധായക തിരക്കഥാകൃത്ത്, ഗൗതമും പ്രൊഫസറും തമ്മിലുള്ള ബന്ധമെന്താണെന്ന് നമ്മോട് പറയുന്നില്ല.ഗൗതം അദ്ദേഹത്തിന്റെ മകനാണ്.

            കോളേജ് കാലഘട്ടത്തില് നല്ല വീശുകാരനായിരുന്ന ഗൗതം ഇപ്പോള് ഡിസ്റ്റില്ഡ് വാട്ടര് മാത്രമേ കഴിക്കൂ.ജാക്സിയേയും ജ്യോതിഷിനേയും അയാള് ഓഫീസില് വച്ച് കാണുന്പോള് കണ്ട ഭാവം നടിക്കുന്നില്ല. ഗൗതമിനെ നന്നാക്കുക എന്ന ദൗത്യം അവര് ഉപേക്ഷിക്കാന് ഒരുന്പെട്ടതാണ്.പക്ഷെ പ്രൊഫസറുടെ നിര്ബന്ധത്തിന് വഴങ്ങി അവര് ഗൗതമിന്റെ വീട്ടിലെത്തുന്നു,സര്വ്വ സ്വാതന്ത്ര്യവുമെടുത്തുകൊണ്ട്.അങ്ങനെയെങ്കിലും അവന് നന്നാവണമെന്ന് മാത്രമായിരുന്നു പ്രൊഫസറുടെ ആഗ്രഹം. പാതി നഗ്നമേനി പ്രദര്ശിപ്പിച്ചുകൊണ്ട് അവര് ഗൗതമിനെ പരീക്ഷിക്കുന്നു.അയാള് സ്വവര്ഗ്ഗാനുരാഗിയല്ല എന്ന് അവര് കണ്ടെത്തുന്നു.മദ്യപാനവും തീരെയില്ല. എന്നാല് പിന്നെ സെന്റിമെന്റ്സ് ആവാം എന്നുവിചാരിച്ച് അവര് തങ്ങളുടെ മറ്റൊരു സുഹൃത്തിന് ബ്ലഢ് ക്യാന്സറാണെന്ന് പറയുന്നു.അങ്ങനെ അവരെല്ലാവരും കൂടി സുബഹാനെ കാണാന് പോവുകയാണ്.സുബഹാനാവുന്നത് വിനയ് പോര്ട്ടാണ്.

          കോളേജില് പഠിച്ചിരുന്നകാലഘട്ടത്തില് ക്രിസ്റ്റിക്ക് ഗൗതമിനോട് പ്രണയമുണ്ടായിരുന്നു.ക്രിസ്റ്റിയാവുന്നത് സ്രിന്ധ അര്ഹാനാണ്. ചട്ടന്പി പെണ്ണെന്നും അവള് അറിയപ്പെടുന്നു. കല്യാണം നിശ്ചയിച്ചിരിക്കുന്ന അവളെ കൊണ്ടുവരുന്നു അവര് ഗൗതമിനെ നേരെയാക്കാന്.ക്രിസ്റ്റി ,ഗൗതമിന് കൊടുത്ത പ്രേമലേഖനം പ്രിന്സിപ്പാളിന്റെ കയ്യില് കൊടുത്തത് ഗൗതം തന്നെയാണെന്നറിയുന്നതോടെ അവളുടെ മട്ട് മാറുന്നു.അവളത് കലക്കിക്കൊണ്ട് തന്റെ പ്രതിശ്രുത വരനേയും തേടി തിരിച്ച് പോകുന്നു.പ്രതിശ്രുത വരന്റെ ശബ്ദം അജു വര്ഗീസിന്റേതാണ്.ഇതൊന്നും ഇവിടെ പ്രസക്തമല്ല.കാരണം പ്രേക്ഷകര്ക്ക് വേണ്ടത് ആസ്വാദനമാണ്.ഇത്തരം പൈങ്കിളിത്തരങ്ങള് ആസ്വാദനത്തിന് ഭംഗം വരുത്തുന്നുണ്ട്. മികച്ച അഭിനേതാക്കളാണ് ഷറഫുദ്ദീനും വിനായകനും എന്നതിനാല് മാത്രമാണ് പ്രേക്ഷകര് ജാക്സിയേയും ജ്യോതിഷിനേയും സഹിച്ചിരിക്കുന്നത്.

         അവര് മൂന്നു പേരും വഴക്കിടുന്പോഴാണ് അവര് ഗൗതമില് നിന്നും ശ്രേയയെ പറ്റി അറിയുന്നത്.കോളേജ് ക്യാന്റീനിലും ലൈബ്രറിയിലും ക്രിസ്റ്റി ഗൗതമിനെ നോക്കിയിരിക്കുന്പോള് അയാള് നോക്കിയത് ശ്രേയയുടെ നേര്ക്കായിരുന്നു.ഇത് ഹാപ്പി വെഡ്ഢിംഗ് എന്ന സിനിമയില് ഒമര്ഫണ് നേരത്തേ കാണിച്ചിട്ടുള്ളതാണ്.എന്തിനാണ് ഓള്ഡ് ജനറേഷനായ റാഫി ഇതൊക്കെ അനുകരിക്കുന്നത്.പുതുതായി പറയാന് പുതിയരീതികളില്ലെങ്കില് അത് പഴയരീതിയില് തന്നെ പറയുകയല്ലേ നല്ലത്.

     അങ്ങനെ അവരുടെ നിര്ബന്ധത്തിന് വഴങ്ങി ഗൗതം അവര്ക്കൊപ്പം ഗോവയിലേക്ക് പുറപ്പെടുകയാണ്.അവിടെ അവള് റസ്റ്റോറന്റ് നടത്തിയും വെള്ളത്തിനുമീതെ ബൈക്ക് ഓടിക്കുന്നവളായും ജീവിക്കുകയാണ്.അവളേയും അവളുടെ കൂടെയുള്ള ചെറുപ്പക്കാരെയും സംവിധായകന് വാച്ച് ഗാര്ഡുകളായി അവതരിപ്പിക്കാന് തോന്നിയില്ല.അതിനുള്ള ഭാവനയും ബുദ്ധിയുമൊന്നും സംവിധായകന് പ്രദര്ശിപ്പിക്കുന്നില്ല.പകരം സുരാജ് വെഞ്ഞാറമൂടിന്റെ മണ്ടന് കഥാപാത്രത്തെക്കാണിച്ച് സമയം മിനക്കെടുത്തുകയാണ് ചെയ്യുന്നത്. ശ്രേയയുടെ കൂടെയുള്ളവരെ അവളുടെ ബോഡി ഗാര്ഡ്സ് എന്നോ മറ്റോ പറയാവുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രേയ, ഗൗതമിനെ, അവനിലെ കാമുകനെ കണ്ടതായി ഭാവിക്കുന്നില്ല.വെറും പരിചയക്കാരന് എന്ന മട്ടിലാണ് അവള് അവനെ വീക്ഷിക്കുന്നത്.അവരെ ശ്രേയ അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്.അവിടെ വച്ചാണ് ഗൗതം അവനെ പണ്ട് ചികിത്സിച്ചിരുന്ന ഡോക്ടറെ കണ്ടുമുട്ടുന്നത്. എന്തിന് ചികിത്സിച്ച ഡോക്ടര് എന്നൊന്നും തിരക്കഥാ- സംവിധായകന് വ്യക്തമാക്കുന്നില്ല.ചിന്തകള്ക്കും ഭാവനക്കും വ്യക്തതയുണ്ടെങ്കിലല്ലേ അതില് നിന്നും വരുന്ന സൃഷ്ടികള്ക്കും വ്യക്തതയുണ്ടാവുകയുള്ളൂ. ആദ്യം രഹസ്യ സ്വഭാവം ഉള്ക്കൊണ്ടിരുന്ന ഗൗതം പിന്നീട് പൈങ്കിളിത്തത്തിലേക്ക് നടുവും തല്ലി വീഴുകയാണ്.ഈ വീഴ്ച ആസ്വാദകന്റേയും വീഴ്ചയാണ്.ആസ്വാദനത്തിന്റെ കൂപ്പുകുത്തലാണ്. .അതില് നിന്നും പിന്നീടങ്ങോട്ട് കരകയറാന് സൃഷ്ടാവിനാകുന്നില്ല.

       ശ്രേയയോട് ഗൗതമിന്റെ മനസ്സറിയിക്കാന് ഡോക്ടറെ പറഞ്ഞു വിടുന്നതു തന്നെ ഒരുദാഹരണം. ഇത്തരം കാഴ്ചകള് പ്രേക്ഷകര്ക്ക് അലോരസമുണ്ടാക്കും. കൂട്ടുകാര് വന്നത് അതിനാണെന്നാണല്ലോ പറയുന്നത്.എങ്കിലാദ്യം ഗൗതമിന്റെ അച്ഛന് പ്രൊഫസര് വരട്ടെ എന്നാണ് ശ്രേയ പറയുന്നത്.അങ്ങനെ പ്രൊഫസറും വരുന്നു. പ്രേക്ഷക മനസ്സിടിക്കുന്ന രീതിയിലാണ് ഈ വരവും ചിത്രീകരിച്ചിരിക്കുന്നത്.പ്രചോദനമില്ലാത്ത ഭാവനയില് നിന്നും ഉരുത്തിരിയുന്ന ഇത്തരം സൃഷ്ടികള് ഇങ്ങനെയാണ് പ്രേക്ഷകരെ വലക്കുന്നത്.

   ചട്ടന്പിപെണ്ണായ ക്രിസ്റ്റിയെയല്ല ഗൗതം പ്രണയിച്ചതും കല്യാണം കഴിക്കാന് ആഗ്രഹിച്ചതും എന്ന് ആദ്യമേ പറയുകയുണ്ടായല്ലോ.ഈ ബന്ധം പ്രൊഫസര്ക്കിഷ്ടമല്ലായിരുന്നു.എന്തു വിലകൊടുത്തും അയാള് അതിലെ ഇല്ലാതാക്കാന് ശ്രമിച്ചു.അതിന്റെ ഇരയാണ് ശ്രേയ.ശ്രേയാ മേനോന്റെ അച്ഛന് മേനോന് അവളെ നിര്ബന്ധിക്കുകയായിരുന്നു ആ കോളേജില് നിന്നും ടിസി വാങ്ങി ഗോവയിലേക്ക് പോകണമെന്നുള്ളത്.പക്ഷേ ശ‌്രേയ എതിര്ത്തു.ആ വാക്കുതര്ക്കത്തിനിടയില് (ആദ്യം ആത്മഹത്യക്കൊരുങ്ങുന്നത് ശ്രേയയാണ്) അവളെ പിടിച്ച് പിന്തിരിപ്പിക്കാനൊരുന്പെട്ട മേനോന് താഴേക്ക് വീഴുകയാണ്.അതില് അയാള് മരണത്തില് നിന്നും രക്ഷപ്പെട്ടെങ്കിലും ശരീരമാസകലം തളര്ന്നു പോയിരുന്നു. ഇനിയവള്ക്ക് ഒരൊറ്റ ജീവിതം മാത്രമേയുള്ളു,ശേഷിക്കുന്ന കാലം തളര്ന്നു കിടക്കുന്ന അച്ഛനേയും ശുശ്രൂഷിച്ച് കഴിയുക. അതിനാണവള് റസ്റ്റോറന്റില് പണിയെടുക്കുന്നത്.അവളുടെ വിമാനത്തില് നിന്നും കുതിച്ചുചാടണമെന്നുള്ള മോഹമൊക്കെ ഇതിന് വേണ്ടിയാണവള് ഉപേക്ഷിച്ചിരിക്കുന്നത്.കുതിച്ചുചാടിയാല് എന്തു കിട്ടുമോ ആവോ.തിക്കഥാകൃത്ത് സംവിധായകന് അത് വിശദീകരിക്കുന്നില്ല. സുരാജ് വെഞ്ഞാറമൂടിന്റെ മാദ്ധ്യമപ്രവര്ത്തക കഥാപാത്രത്തേയും ശ്രേയയുടെ കൂടെ നടക്കുന്ന ഗുണ്ടകളെന്ന് തോന്നിക്കുന്നവരേയും സൃഷ്ടിച്ചതു പോലുള്ള താണ തരം ഭാവനയാണീ ഉദീരണവും.

     അവസാനം കൂട്ടുകാരുടെ നിര്ബന്ധത്തിന് വഴങ്ങി ഗൗതം ,ശ്രേയയ്കൊപ്പം കൂട്ടുകാരോടൊത്ത് കടലിലേക്ക് പോകുകയാണ്.അവിടെ വച്ച് ഗൗതം പണ്ട് പണികൊടുത്ത പിച്ചക്കാരനെത്തി അവരെ വെള്ളത്തില് മുക്കുകയാണ്.മറ്റെല്ലാവരും രക്ഷപ്പെടുന്നു.ഗൗതം മറ്റൊരു കരയിലടുക്കുന്നു.സിനിമ നീണ്ടു പോകുകയാണ്.ഭാവനാദാരിദ്ര്യം തന്നെ. ഗൗതമിന് ഇറങ്ങിനടന്ന് മറ്റുള്ളവര്ക്ക് പണി കൊടുക്കുന്ന പരിപാടിയുണ്ടായിരുന്നു.അതായിരുന്നു അയാളുടെ അസുഖം എന്ന് സംവിധായകന് പറയുന്നു.ഗൗതമിന്റെ ബോസിനിട്ട് ഇങ്ങനെ പണി കൊടുത്തിട്ടുണ്ട് ഗൗതം.ഇവിടെ ഒരു പെണ്കുട്ടിയെ പീഢിപ്പിച്ച് കടലിലെറിയുന്നു പിച്ചക്കാരന്.ഗോവിന്ദച്ചാമിയുടെ കഥയോട് സാമ്യമുള്ള കഥ.അയാളെ ഗൗതം പോലീസിന് പിടിച്ചുകൊടുത്തിരുന്നു.പിച്ചക്കാരന് പക്ഷെ പുല്ലുപോലെ ഇറങ്ങി വന്നിരിക്കുന്നു.ആ പിച്ചക്കാരനാണിപ്പോള് ഇവരെ ആക്രമിച്ചിരിക്കുന്നത്.

  മറ്റൊരു തീരത്ത് രമണന്റെ വലയിലാണ് ഗൗതം അകപ്പെട്ടിരിക്കുന്നത്.ആ പഴയ രമണന് തന്നെ.പഞ്ചാബി ഹൗസിലെ രമണന്.(ഹരിശ്രീ അശോകന്).അയാളുടെഉപദേശപ്രകാരമാണ് ഇപ്പോള് ഗൗതം തിരിച്ചു വന്നിരിക്കുന്നത്.അവള്ക്ക് ഗൗതമിനോട് പ്രണയമുണ്ടായിരുന്നെങ്കില് അവള് കാത്തിരിക്കുമത്രേ.അവളുടെ കണ്ണുകള് ഗൗതമിനെ എല്ലായിടത്തും തിരയുമത്രേ. അവളുടെ കണ്ണുകള് ഗൗതമിനെ എല്ലായിടത്തും തിരയുമത്രേ.അത് സത്യമായി അവള് ആകാശച്ചാട്ടം ചാടുന്പോള് ഗൗതമും കൂടെ ചാടുന്നു,ആകാശത്തുവച്ച് തന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ച് മറയുന്നു.അവള് പിന്നെയും അയാളെ തേടുന്നു.അവസാനം കണ്ടുമുട്ടുന്നു.സുബഹാന്റെ വിവാഹം.എല്ലാവരും ഒന്നിക്കുന്നു.എല്ലാവര്ക്കും സന്തോഷം.സന്തോഷം ലഭിക്കാതിരിക്കുന്നത് പ്രേക്ഷകര്ക്ക് മാത്രമാണ്.കാരണം ഇതൊരു കുണ്ടാമണ്ടി സിനിമയാണ്.


LATEST NEWS