സര്‍വ്വോപരി പാലാക്കാരന്‍  സാമാന്യ വത്കരണത്തിന്‍റേയും പൈങ്കിളി വത്കരണത്തിന്‍റേയും ഉത്തമ ഉദാഹരണമാണ് ഈ സിനിമ.തൊലിപ്പുറത്തെ ചൊറിച്ചില്‍ മാറ്റുകയാണ് ഇതിന്‍റെ സൃഷ്ടാക്കള്‍ ചെയ്തിരിക്കുന്നത്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍വ്വോപരി പാലാക്കാരന്‍  സാമാന്യ വത്കരണത്തിന്‍റേയും പൈങ്കിളി വത്കരണത്തിന്‍റേയും ഉത്തമ ഉദാഹരണമാണ് ഈ സിനിമ.തൊലിപ്പുറത്തെ ചൊറിച്ചില്‍ മാറ്റുകയാണ് ഇതിന്‍റെ സൃഷ്ടാക്കള്‍ ചെയ്തിരിക്കുന്നത്

     റൂബിഗ്സ് മൂവീസിനുവേണ്ടി അഡ്വക്കേറ്റ് അജി ജോസ് നിര്മ്മിച്ച് വേണുഗോപന് സംവിധാനം ചെയ്ത സിനിമയാണ് സര്വ്വോപരി പാലാക്കാരന്.ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബു ആണ്.ആല്ബിയാണ് ഛായാഗ്രഹണം.സംഗീതം ബിജിബാല് നിര്വ്വഹിച്ചിരിക്കുന്നു. ജോസ് കൈതപ്പറന്പില് മാണി എന്ന പോലീസ് സര്ക്കിള് ഇന്സ്പെക്ടറുടേയും അനുപമ നീലകണ്ഠന് എന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിന്റേയും കഥയാണ് ഈ സിനിമ പറയുന്നത്.ജോസ് കൈതപ്പറന്പില് മാണിയായി അനൂപ് മേനോനും അനുപമയായി അപര്ണ്ണ ബാലമുരളിയും അഭിനയിക്കുന്നു.ലിന്ഡയായി അനു സിത്താരയും മാണിയായി അലന്സിയറും അഭിനയിക്കുന്നു.

    സിനിമ ആരംഭിക്കുന്പോള് ജോസിനെ പെണ്ണുകാണിക്കുന്നതിനും അല്ലെങ്കില് അയാളെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്നതിനും ഉള്ള തിരക്കിലാണ് അയാളുടെ അപ്പനായ മാണിയും അവരുടെ ഒരകന്ന ബന്ധുവായ ജോയിയും.(ജോയിയാകുന്നത് ബാലു വര്ഗീസ്സാണ്). മാണിയും ജോയിയും തികഞ്ഞ മദ്യപാനികളാണ്. മാണി ഒരു മദ്യ ശാലാ തൊഴിലാളികൂടിയാണ്. പല ഫോട്ടോകളും കണ്ടതില് നിന്നും ജോസിന് ലിന്ഡയുടെ(അനു സിത്താര) ഫോട്ടോ ഇഷ്ടപ്പെടുന്നു. ലിന്ഡ എങ്ങനെയുള്ള പെണ് കുട്ടിയാണ് എന്ന് അറിയാന് താന് ജോലി ചെയ്യുന്ന ലോഡ്ജിലേക്ക് ജോയ്മോന് ലിന്ഡയേയും സുഹൃത്തുക്കളെയും കൊണ്ടുവരികയാണ്.താന് വിവാഹം ചെയ്യാന് പോകുന്ന പെണ്കുട്ടി ശാലീന സ്വഭാവമുള്ളവളും ഭര്ത്താവിനെ അനുസരിച്ച് അടങ്ങി ഒതുങ്ങി ജീവിക്കുന്നവളുമാകണം എന്നതായിരുന്നുവല്ലോ ജോസിന്റെ ഫിലോസഫി. .മാണിക്ക് ഇതൊന്നും ഇഷ്ടമല്ലെങ്കിലും ജോയ്മോന്റെ നിര്ബന്ധത്തിന് വഴങ്ങുകയാണയാള്.പക്ഷെ അവരുടെ മുറിയില് അവന് ക്യാമറ വയ്കുമെന്ന് അയാള് സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല.അത് പിടിക്കപ്പെടുന്നു.അവര് പോലീസ് സ്റ്റേഷനിലാവുന്നു.

     ഈ പൈങ്കിളിക്കഥക്കിടക്കാണ് ആ നാട്ടില് നൈന പീഢനക്കേസുണ്ടാവുന്നത്.നൈന ഒരു ബംഗ്ളാദേശ് യുവതിയാണ്.അവളെ മണിസ്വാമി(നന്ദു) എന്നൊരാളും കൂട്ടരും ചേര്ന്നാണ് പീഢിപ്പിക്കുന്നത്.കേസാവുന്പോള് മണി സ്വാമി ഒളിവില് പോകുന്നു.ആ കേസിന്റെ അന്വേഷണച്ചുമതല സി.ഐ ജോസിനാണ്. ആ കേസന്വേഷണവുമായി ബന്ധപ്പെട്ട് നില്ക്കുന്പോഴാണ് അയാള്ക്ക് തീയ്യറ്റര് ആര്ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ അനുപമയെ പരിചയപ്പെടേണ്ടിവരുന്നത്.അസമയത്ത് ഒറ്റക്ക് വരികയായിരുന്ന അവളെ അയാള്ക്ക് പോലീസ് സ്റ്റേഷനിലേക്കെത്തിക്കേണ്ടിവരുന്നു.അവിടെ അപ്പോഴുണ്ടായിരുന്ന പോലീസുകാരാണ് അവളെ തിരിച്ചറിയുന്നത്.അവള് ചുംബനസമരത്തിന്റെ നേതാവായിരുന്നത്രേ. അവള് സെലിബ്രിറ്റികൂടിയാണത്രേ.അതുകൊണ്ട് അവളെ എത്രയും പെട്ടെന്ന് സ്റ്റേഷനില് നിന്നും പറഞ്ഞു വിടണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഫോണിലൂടെ ജോസിനോട് അഭ്യര്ത്ഥിക്കുന്നു.താന് എന്തെങ്കിലും ചെയ്യ് എന്ന് ജോസും. ഒരാള് മറ്റൊരാളെ ചുംബിക്കുന്നത് കാണിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല.പക്ഷെ സമയവും സന്ദര്ഭവും അനുകൂലമായി വരണം.അല്ലെങ്കിലത് അരോചകമായി ഭവിക്കും.അതാണിവിടെ അനുപമ പോലീസുകാരനെ ചുംബിക്കുന്പോള് സംഭവിച്ചത്. കേരളത്തിലരങ്ങേറിയ ചുംബനസമരത്തെ അനുകൂലിക്കുന്ന ഒരാളൊന്നുമല്ല ഇതെഴുതുന്നത്.എന്നാലും ആ ചുംബന സമരത്തില് പങ്കെടുത്തവരൊക്കെ വഴിയില് കാണുന്നവരെയൊക്കെ ചുംബിച്ചുകളയും എന്ന് വിശ്വസിക്കാന് വയ്യ.ഈ കഥാപാത്രം അനുപമ അത്തരക്കാരിയാണ് എന്നാണ് സംവിധായകന് പറയാന് ഉദ്യമിച്ചതെങ്കില് അതിന് വിശ്വാസ്യത പോരാ എന്നു വേണം കരുതാന്. .മാത്രമല്ല ഈ കഥാപാത്രത്തിന്റെ ബോള്ഡ്നെസ്സ് കാണിക്കാനാണ് അവള് രാത്രി ഏറെ വൈകിയും മതിലിന്റെ മുകളില് കയറിയിരുന്ന് പുസ്തകം വായിക്കുന്നതായി കാണിക്കുന്നത്..അത് ജോസ് കാണുന്നുമുണ്ട്. ഇതൊക്കെ പക്ഷെ കൃത്രിമത്വമായാണ് കലാശിച്ചിരിക്കുന്നത്.

      എ.എസ്.പി. ചന്ദ്ര ശിവകുമാറാണ് നൈന കേസന്വേഷണത്തിന് നേതൃത്വം നല്കുന്നത്. നൈനയെക്കുറിച്ചുള്ള നാടകം അവതരിപ്പിക്കുന്നുണ്ട് അനുപമയും കൂട്ടരും. അതൊന്നും ഇഫക്ടീവ് ആകുന്ന തരത്തിലല്ല അവതരിപ്പിച്ചിരിക്കുന്നത്. വിപ്ലവം വിപ്ലവം എന്ന് പുലന്പിയതുകൊണ്ട് കാര്യമില്ല.കാണുന്നവര്ക്കും ആസ്വാദകര്ക്കും അത് തോന്നണം.അങ്ങനെ തോന്നണമെങ്കില് സംവിധായകന് അതെന്താണെന്ന് ഉള്ക്കൊണ്ട് വേണം സംവിധാനം ചെയ്യാന്. ഇയ്യോബിന്റെ പുസ്തകത്തില് ഫഹദ് കമ്മ്യൂണിസ്സ്റ്റാണെന്നാണ് പറയുന്നത്.പക്ഷെ കമ്മ്യൂണിസ്റ്റിന്റെ ഒരു ചുവയും ആ കഥാപാത്രത്തിനില്ല.അതൊരുദാഹരണം.

       മണിസ്വാമി മലയോര പ്രദേശത്തെവിടെയോ യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ ജോസും കൂട്ടരും അയാളെ പിന്തുടരുകയാണ്.പക്ഷെ അനുപമയുടെ നാടകവണ്ടി തടസ്സമാവുന്നു.നാടകവണ്ടിയുടെ ടയര് പഞ്ചറാവുന്നത് കൊണ്ട് മണിസ്വാമി രക്ഷപ്പെടുകയും ചെയ്യുന്നു. ഇവിടെ ജോസിന് അനുപമയോട് വിരോധമുണ്ടാവുന്നു.അവര് തമ്മില് റോഡില് വച്ച് തര്ക്കമുണ്ടാവുന്നു. താന് കെട്ടാന് പോകുന്ന പെണ്ണ് ശാലീന സുന്ദരിയും, ഭര്ത്താവിനെ ശുശ്രൂഷിച്ച് ജീവിക്കുന്നവളുമാകണം എന്നാണല്ലോ അയാളുടെ പ്രമാണം.അനുപമ അതിന്റെ ഓപ്പോസിറ്റില് നില്ക്കുന്നതുകൊണ്ടാവണം അയാള്ക്ക് അനുപമയോട് വിരോധം തോന്നുന്നത്.ഇതും പക്ഷെ ഇഫക്ടീവായല്ല അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അനുപമയെ അതുകൊണ്ട് തന്നെ ലോഡ്ജില് വച്ച് അറസ്റ്റ് ചെയ്യുന്നതിന് ഒട്ടും വിശ്വാസ്യതയില്ല.

       അനുപമയുടെ ബോള്ഡ്നെസ്സ് കാണിക്കാനായിരുന്നല്ലോ ബൈക്ക് യാത്രികരായ യുവാക്കള്ക്ക് നേരെ അവള് മുളകുപൊടി എറിയുന്നതായി കാണിക്കുന്നത്.അവര് അവളോട് അപമര്യാദയായി പെരുമാറിയത്രേ.അവള് ഓട്ടോറിക്ഷാക്കാരനോട് പറയുന്ന ഡയലോഗും അത്തരത്തില് അവളുടെ ബോള്ഡ്നെസ്സ് കാണിക്കാന് വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്.രാത്രി അയാളുടെ കൂടെ ഒറ്റക്ക് പോയാല് അയാള് എവിടെയെങ്കിലും വച്ച് തന്നെ പീഢിപ്പിച്ചാലോ എന്നാണവള് ചോദിക്കുന്നത്. ഇതൊന്നും പക്ഷെ ആസ്വാദകരില് ചെന്ന് തറയ്ക്കുന്നില്ല എന്നു മാത്രം.

       എന്നാല് അനുപമയെക്കുറിച്ച് കൂടുതലറിയുന്ന സി.ഐ ജോസിന് അവളോട് സഹതാപമുണ്ടാകുന്നുണ്ട്.ലിന്ഡയാണ് അവളെക്കുറിച്ച് കുറച്ചെങ്കിലും അറിയാന് അയാളെ സഹായിക്കുന്നത്.ലിന്ഡ ജോസിനെ ഇടക്കിടക്ക് വിളിക്കുന്നുണ്ടല്ലോ.ലിന്ഡ അയാളുടെ പ്രതിശ്രുത വധുവാണല്ലോ. ചെറുപ്പത്തിലെ അച്ഛനുപേക്ഷിച്ചുപോയ കുട്ടിയായിരുന്നു അനുപമ.അമ്മ കഷ്ടപ്പെട്ടാണ് അവളെ വളര്ത്തിയത്.അനുപമയാണ് നന്നായി പഠിക്കുന്ന ഒരു കുട്ടിയെ പഠിക്കാനും ജീവിക്കാനും ഇപ്പോള് സഹായിക്കുന്നത്.

        ആദ്യമൊക്കെ എ.എസ്.പി ചന്ദ്രയെ സഹായിക്കും മട്ടിലായിരുന്നു അനുപമയുടെ പെരുമാറ്റമെങ്കില് ഇപ്പോള് അവള് മണിസ്വാമിക്കൊപ്പമാണെന്നറിയുന്പോള് ജോസുള്പ്പെടെയുള്ള ആളുകള് ഇതികര്ത്തവ്വ്യാമൂഢരാകുന്നു.കേസന്വേഷണത്തില് നിന്നും പിന്വലിക്കപ്പെട്ട സി.ഐ.ജോസിനെ നൈനക്കേസന്ന്വേഷിക്കാന് എ.എസ്.പി വീണ്ടും വിളിക്കുന്നു. ഒരു ഫ്ളാറ്റില് തന്നെ ഒറ്റക്കാക്കി കടന്നു കളഞ്ഞ അനുപമയെ അയാള് പിന്തുടരുന്നു.ആ ഫ്ളാറ്റില് വച്ച് അനുപമയെ കൊണ്ട് സംവിധായകന് ജോസിനെ കെട്ടിപ്പിടിപ്പിക്കുന്നുണ്ട്.അവിശ്വസനീയം എന്നല്ലാതെ എന്തു പറയാന്. അവള് അയാളോട് വിവാഹാഭ്യര്ത്ഥന നടത്തിക്കളയും എന്നിടത്തുവരെ എത്തുന്നു കാര്യങ്ങള്.അങ്ങനെയിരിക്കെയാണവള് അയാളെ പറ്റിച്ച് കടന്നുകളയുന്നത്.സൈബര് സെല്ലിന്റെ സഹായത്തോടെ അനുപമ ഇപ്പോള് മുരുഡേശ്വറിലുണ്ടെന്നും അവള് മണിസ്വാമിയുമായി സന്ധിക്കുമെന്നും മനസ്സിലാക്കുന്ന എ.എസ്.പി ചന്ദ്ര, ജോസിനെ അങ്ങോട്ടയയ്കുന്നു.

          അനുപമ ,മണിസ്വാമിയുടെ അടുത്തെത്തിയിരിക്കുന്നത് കൂട്ടിക്കൊടുപ്പുകാരിയായാണ്.അല്ലെങ്കില് അങ്ങനെ നടിച്ച്.അയാളവളെ തന്റെ കിടപ്പറ പങ്കിടാന് ക്ഷണിക്കുന്നു.അതിനുമുന്പ് അവള് അവളുടെ കഥ പറയുന്നു.അവളുടെ ചെറുപ്പത്തില് അവളേയും അമ്മയേയും ഉപേക്ഷിച്ചുപോയ അച്ഛനെ പറ്റി പറയുന്നു. അമ്മ അവള്ക്ക് നല്കിയ ഒരു ഫോട്ടോ അയാളെ കാണിക്കുന്നു.അതിലവളുടെ അച്ഛന് മണിസ്വാമിയായിരുന്നു.അയാള് തകര്ന്നു പോകുന്നു.അയാളവളോട് മാപ്പ് പറയുന്നു.നൈനയെ പീഢിപ്പിച്ചയാളായി പത്രത്തില് പടം വന്നത് കണ്ടാണ് അവള് തന്റെ അച്ഛനെ തിരിച്ചറിയുന്നത്.ജോസും കൂട്ടരുമെത്തി മണിസ്വാമിയെ അറസ്റ്റ് ചെയ്യുന്നു.

         തന്റെ യാത്രയില് കൂടെക്കൂടാന് അനുപമ ,ജോസിനെ ക്ഷണിക്കുകയാണ്.ജോസിന് പക്ഷെ മോരൊഴിച്ച്കൂട്ടാനും ബീഫും കൂട്ടി നന്നായൊന്ന് ഉണ്ട് ഉറങ്ങിയാല് മതി.എന്നാലും അവള്ക്ക് അയാളോട് പ്രണയമാണെന്ന് കൂടി പറഞ്ഞ് അവള് യാത്രയാവുകയാണ്. ലിന്ഡയുടെ വിളി വരുന്നു.സിനിമ അവിടെ അവസാനിക്കുന്നു.

    സാമാന്യ വത്കരണത്തിന്റേയും പൈങ്കിളി വത്കരണത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ സിനിമ.തൊലിപ്പുറത്തെ ചൊറിച്ചില് മാറ്റുകയാണ് ഇതിന്റെ സൃഷ്ടാക്കള് ചെയ്തിരിക്കുന്നത്. ജോസെന്ന കഥാപാത്രത്തെയെടുത്ത് അവതരിപ്പിക്കാനുള്ള ത്രാണിയൊന്നും അനൂപ് മേനോനില്ല. എ.എസ്.പിയായ ഗായത്രി അരുണ് ,ദൃശ്യത്തിലെ ആശാ ശരത്തിനെ അനുകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.അപര്ണ്ണ ബാലമുരളി സ്വതസിദ്ധമായ രീതിയില് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.ഈ സിനിമയെ കല്പ്പറ്റ നാരായണന്റെ കവിതകളോട് ഉപമിക്കാം.ഭൂം ഭൂം എന്നൊക്കെ പറയും പക്ഷെ അകത്ത് ഒന്നുമുണ്ടാകില്ല.


LATEST NEWS