സത്യ -the man on the road——ഇത്തരം വങ്കന് സിനിമകള്ക്ക് ഒരു സാംസ്കാരിക അനുഭവവും പ്രേക്ഷകരില് ഉണര്ത്തിവിടാനുള്ള കെല്പുണ്ടാകില്ല.സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും ജീര്ണ്ണതയാണ് ഈ സിനിമ

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സത്യ -the man on the road——ഇത്തരം വങ്കന് സിനിമകള്ക്ക് ഒരു സാംസ്കാരിക അനുഭവവും പ്രേക്ഷകരില് ഉണര്ത്തിവിടാനുള്ള കെല്പുണ്ടാകില്ല.സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും ജീര്ണ്ണതയാണ് ഈ സിനിമ

            നിങ്ങള്‍ എന്തിന് സിനിമ എടുക്കുന്നു എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.നിങ്ങള്‍ എന്തിന് സിനിമ കാണാന്‍ പോകുന്നു എന്നതും ഇക്കാലത്ത് പ്രധാനപ്പെട്ട ചോദ്യമാണ്. പത്ത് കോടി മുടക്കി ആയിരം കോടി നേടാന്‍ എന്നതാണ് കച്ചവട സിനിമാക്കാരന്‍റെ ഉത്തരം.അല്ലാതെ പ്രേക്ഷകരെ ഉദ്ധരിക്കാനൊന്നുമല്ല.പ്രേക്ഷകരുടെ സംസ്കാരത്തില്‍ അത്തരക്കാര്‍ക്കൊട്ടു താത്പര്യവുമില്ല. നമുക്ക് സംസ്കാരമുണ്ടായലല്ലേ മറ്റുള്ളവരുടെ സംസ്കാരത്തില്‍ നമുക്ക് താത്പര്യമുണ്ടാവുകയുള്ളൂ. സംസ്കാര ലബ്ധിക്കായാണ് പ്രേക്ഷകര്‍ സിനിമയ്കും മറ്റ് കലകളുടെ ആസ്വാദനത്തിനുമായി പോകുന്നത്.അങ്ങനെയാണ് വേണ്ടത്.എന്നാലിന്നത്തെ  പ്രേക്ഷകര്‍ സിനിമയ്ക് പോകുന്നത് തണുപ്പത്തിരിക്കാനും ഇന്‍റര്‍വെല്ലാകുന്പോള്‍ ഐസ്ക്രീം കഴിക്കാനുമാണ്.യഥാര്‍ത്ഥ ആസ്വാദനത്തിനായ് പോകുന്നവര്‍ വിരളമാണ്.അതിനെയാണ് കച്ചവട സിനിമാക്കാര്‍ ചൂഷണം ചെയ്യുന്നത്.

          ഷെഹനാസ് മൂവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഫിറോസ് സഹീദ് നിര്‍മ്മിച്ച് എ.കെ.സാജന്‍ തിരക്കെഥയെഴുതി ദീപന്‍ സംവിധാനം ചെയ്ത സിനിമയാണ്   സത്യ the man on the road. സത്യ സുബ്രഹ്മണ്യനായി ജയറാം അഭിനയിക്കുന്നു.റോസിയാകുന്നത് റോമ അസ്റാനിയാണ്.പാര്‍വതി നന്പ്യാര്‍ മിലനാണ്. ജയറാമിന്‍റെ ആദ്യത്തെ ആക്ഷന്‍ സിനിമ എന്നോ മറ്റോ ആയിരുന്നു പരസ്യം.വെറുതെ ഒരാള്‍ മീശ പിരിച്ചുകൊണ്ട് പടിഞ്ഞാറോട്ട് പോയി മീശ താഴ്ത്തി വച്ച് തിരിച്ചു വന്നാലൊന്നും അയാള്‍ ഒരു കഥാപാത്രമാവില്ല.അതിന്ന് കാര്യകാരണങ്ങള്‍ സംവിധായകനും തിരക്കഥാകൃത്തും ആവോളം നിരത്തണം. ഇവിടെ ജയറാമിന്‍റെ സത്യ ,വേശ്യാലയത്തില്‍ നിന്നും റോസിയെ(റോമ) തട്ടിക്കൊണ്ട് പോകുന്നു. അതിന് മുന്പുള്ള ഷോട്ടുകളും തിരക്കഥാ ഭാഗങ്ങളും വെറും കുണ്ടാമണ്ടിത്തം എന്നു തന്നെ പറയാവുന്നവയാണ്.

            പനാജിയിലെ ഡേവിഡിന് വേണ്ടിയാണ് ഈ  തട്ടിക്കൊണ്ട് പോകല്‍.അവള്‍ക്ക് വേണ്ടി പോലീസുകാരും ഗുണ്ടകളും വേശ്യാലയ നടത്തിപ്പുകാരിയുമുണ്ട് പിന്നാലെ. നിങ്ങളാരാ എന്തിനുവേണ്ടിയാണ് തന്നെ കൊണ്ടുപോകുന്നത് എന്ന റോസിയുടെ നിരന്തര ചോദ്യത്തിന് സത്യ യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തുകയാണ്.സത്യ ഡേവിഡിന്‍റെ ബിനാമിയായിരുന്നു.ഡേവിഡിന് വേണ്ടി പോണ്ടിച്ചേരിയിലെ വന്‍കിട ഹോട്ടലുകളില്‍ ലക്ഷങ്ങളിട്ട് റമ്മി കളിക്കുന്ന ഡേവിഡിന് വേണ്ടി കളിക്കുന്ന ബിനാമി. അങ്ങനെയിരിക്കുന്പോഴാണ് ഡേവിഡിന് വേണ്ടി മിലന്‍റെ (പാര്‍വ്വതി നന്പ്യാര്‍) വീട്ടിനുള്ളിലെ ചെസ്റ്റില്‍ നിന്നും ആ ഹാര്‍ഡ് ഡിസ്ക് അയാള്‍ക്ക് മോഷ്ടിക്കേണ്ടി വരുന്നത്.എന്തൊരു ഗതികേടാണല്ലേ.തിരക്കഥാകാരന്‍റെ ഭാവനയൊക്കെ വറ്റി വരണ്ടു എന്നതിന്‍റെ മകുടോദാഹരണമാണിത്. മിലന്‍ അവളുടെ ആ വലിയ വീടിന്‍റെ നന്പര്‍ ലോക്കുകളൊക്കെ മാറ്റി പോലും.അതവള്‍ ആരോടോ പറയുന്നു.അത് സത്യ കേള്‍ക്കുന്നു.സത്യ ആ നന്പര്‍ വച്ച് വീടിന്‍റെ വാതില്‍ തുറക്കുന്നു.അപ്പോള്‍ മിലന്‍ തോക്കുമായി പ്രത്യക്ഷപ്പെടുന്നു പോലും.വങ്കത്തം തന്നെ.

              പിന്നീടവര്‍ അടുപ്പത്തിലാവുകയാണ്.ഇത് ഡേവിഡിന് ഇഷ്ടപ്പെടുന്നില്ല.അയാള്‍ മിലനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്നു.അവള്‍ മരണത്തോട് മല്ലിട്ട് ഇപ്പോള്‍ ആശുപത്രിയിലാണ്.അവളുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ റയര്‍ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം വേണമത്രേ.അത് ദക്ഷിണേന്ത്യയില്‍ വേശ്യയായ റോസിയില്‍ മാത്രമാണുള്ളത്.അതിനാണ് റോസിയെ സത്യ തട്ടിക്കൊണ്ട് വരുന്നത്.എന്നാല്‍ മിലന്‍ മരിക്കണം എന്നാണ്    ഡേവിഡിന്‍റെ ആഗ്രഹം.അതിനാണ് അയാളും ഗുണ്ടകളും റോസിയെ വകവരുത്താന്‍ ശ്രമിക്കുന്നത്.കുണ്ടാമണ്ടികഥ തന്നെ.

              പിന്നെയെന്തിനാണ് തുടക്കത്തില്‍ സത്യ അവളെ കൊണ്ടു പോകുന്നത് ഡേവിഡിന് വേണ്ടിയാണെന്ന് പറയുന്നത്.പ്രേക്ഷകരെ ഇളിഭ്യരാക്കാന്‍.അല്ലാതെന്തിനാ. ഡേവിഡ് മിലനെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നത് അവള്‍ക്കറിയാമത്രേ അയാളുടെ ഭാര്യ അയാളെ പറ്റി പറഞ്ഞ കാര്യങ്ങള്‍.അയാളുടെ പെണ്ണുപിടുത്ത കാര്യങ്ങള്‍.അതയാളുടെ അമ്മാനച്ചനറിഞ്ഞാല്‍ അയാള്‍സ്വത്തുക്കളൊന്നും കിട്ടില്ലത്രേ.പ്രേക്ഷകരെ തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് വടിയാക്കുകയാണ്. ഇത്തരം വടിയാക്കലുകള്‍ സാംസ്കാരിക രംഗത്തിപ്പോള്‍ പതിവായിരിക്കുകയാണ്.നോക്കൂ നമ്മുടെ കഴിഞ്ഞ അവാര്‍ഡ് പ്രഖ്യാപനം.പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാനായതുകൊണ്ട് മാത്രമാണ് മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയത് എന്നാണ് ഡോ.ബിജുവും പന്ന്യന്‍ രവീന്ദ്രനുമൊക്കെ പറയുന്നത്.ഇങ്ങനെ പറയുന്നവര്‍ അല്‍പന്മാരാണെന്നാണ് ജയരാജന്‍ പറയുന്നത്.എന്താ മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ വിമര്‍ശനത്തിന് അതീതരാണോ.

              മോഹന്‍ലാലും ദിലീപുമൊക്കെ കഷ്ടപ്പെട്ടിട്ടാണ് പുലിമുരുകനും കല്ക്കട്ടാ ന്യൂസുമൊക്കെ ഉണ്ടായത്.പക്ഷേ അവ എന്ത് ആസ്വാദനമാണ്നമുക്ക് തന്നത് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.ആ ചോദ്യത്തിനുത്തരം തരാന്‍ ഇവിടുത്തെ സിനിമാക്കാര്‍ക്ക് കഴിയുന്നില്ല.എന്നിട്ടവര്‍ക്ക് വേണ്ടിയാണ് ചില വങ്കന്മാര്‍ കുഴലുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.കലാഭവന്‍ മണി കഷ്ടപ്പെട്ടല്ലേ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലഭിനയിച്ചത്.1999 ല്‍ അന്നത്തെ ദേശീയ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അത് തുറന്നു പറയുകയും ചെയ്തിരുന്നു.പക്ഷേ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത് മോഹന്‍ലാലിനായി എന്നു മാത്രം.

                ഏതായാലും നമ്മുടെ ജയറാം കഷ്ടപ്പെട്ടാണ് ഈ സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.ഇദ്ദേഹത്തിനും കൊടുക്കാവുന്നതാണ് ഒരവാര്‍ഡ്. സത്യ റോസിയുമായി രോഹിണിയുടെ ആശുപത്രിയില്‍ എത്തി എത്തിയില്ല എന്നാകുന്പോഴേക്കും ഡേവിഡിന്‍റെ ഗുണ്ടകള്‍ സത്യയേയും റോസിയേയും അടിച്ചു വീഴ്ത്തി ബോധരഹിതരാക്കുന്നു.മൃതപ്രായരാക്കുന്നു.ഇതിനിടക്ക് വേശ്യാലയത്തില്‍ നിന്നും മറ്റൊരു റോസിയെ പോലീസുകാര്‍ ബ്ളഡ് ഗ്രൂപ്പായ ബോംബെ ഓ പോസിറ്റീവിനായ് കടത്തുന്നുണ്ട്.അതും മിലനു വേണ്ടി.അതോ പോലീസുകാര്‍ ഇപ്പണി ചെയ്യുന്നത് ഡേവിഡിന് വേണ്ടിയോ. നമ്മുടെ ചിന്തകള്‍ക്ക് വ്യക്തതയുണ്ടെങ്കിലാണ് നമ്മുടെ സൃഷ്ടികള്‍ക്കും വ്യക്തതയുണ്ടാവുകയുള്ളൂ.അതിവിടെ സംഭവിച്ചിട്ടില്ല.

                 സൃഷ്ടികള്‍ക്ക് ഇത്തരം അപചയങ്ങളുണ്ടാകുന്പോഴാണ് വിമര്‍ശകര്‍ കുംഭാണ്ഡന്‍റെ യോഗദണ്ഡെടുക്കുന്നത്.(പരമശിവന്‍റെ ഒരു ഭൂതഗണമാണ് കുംഭാണ്ഡന്‍.രാമക്കുറുപ്പ് മുന്‍ഷിയുടെ ചക്കീചങ്കരം എന്ന നാടകത്തില്‍ കുംഭാണ്ഡന്‍ ഈ യോഗദണ്ഡുപയോഗിച്ച് കൂതറ നാടകക്കാരെയൊക്കെ പ്രഹരിച്ച് ഓടിക്കുന്നുണ്ട്). .....അടികൊണ്ട് വീണെങ്കിലും സത്യ എഴുന്നേറ്റ് വരുന്നു.ഡേവിഡിനേയും ഗുണ്ടകളേയും നിലം പരിശാക്കുന്നു.അവിടെ വച്ചാണ് ആ സത്യം സത്യ ഡേവിഡിനോട് പറയുന്നത്.ബോംബെ ഓ പോസിറ്റീവ്  രക്തമുള്ള യഥാര്‍ത്ഥ  റോസി നീ കടത്തിക്കൊണ്ട് പോയ റോസിയാണെന്ന്.അതു കേട്ട് ആരും ഞെട്ടുന്നില്ല.ഡേവിഡ് പോലും ഞെട്ടുന്നുണ്ടോ എന്നറിയില്ല.റോമയുടെ റോസിയുമായി സത്യ അവിടെ നിന്നും പോകുന്നു. മറ്റേ റോസിയുടെ രക്തമുപയോഗിച്ച് മിലനെ രോഹിണിയുടെ ‍ഡോക്ടര്‍ രക്ഷപ്പെടുത്തുന്നു.അവള്‍ കൊടുത്ത പണമുപയോഗിച്ച് സത്യ പോണ്ടിച്ചേരിയില്‍ റമ്മി ക്ളബ്ബ് തുടങ്ങുന്നു.

                ഇത്തരം വങ്കന്‍ സിനിമകള്‍ക്ക് ഒരു സാംസ്കാരിക അനുഭവവും പ്രേക്ഷകരില്‍ ഉണര്‍ത്തിവിടാനുള്ള കെല്പുണ്ടാകില്ല.സംവിധായകന്‍റേയും തിരക്കഥാകൃത്തിന്‍റേയും ജീര്‍ണ്ണതയാണ് ഈ സിനിമ പുറത്തുകൊണ്ടു വരുന്നത്. പാട്ടുപരിപാടിയൊക്കെ റബ്ബിഷ് എന്നേ പറായാന്‍ പറ്റൂ.ഈ സിനിമ തന്നെയെ റബ്ബിഷ് ആണല്ലോ.ചവറ്റ് കുട്ടയില്‍ വലിച്ചെറിയേണ്ടതാണീ സിനിമ.


LATEST NEWS