ഈ സിനിമക്ക് ഒരൊഴുക്കുണ്ട്.അത് ഹൃദയത്തില്‍ നിന്നുമുള്ള ഒഴുക്കാണ്.അപ്പോഴാണല്ലോ കലാ സൃഷ്ടി ഉണ്ടാകുന്നത്.അതു മാത്രമാണല്ലോ ഹൃദയത്തില്‍ തട്ടുന്നതും.അതിനു വേണ്ടിയാണല്ലോ ആസ്വാദകര്‍ തീയ്യറ്ററിലേക്കെത്തുന്നതും

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഈ സിനിമക്ക് ഒരൊഴുക്കുണ്ട്.അത് ഹൃദയത്തില്‍ നിന്നുമുള്ള ഒഴുക്കാണ്.അപ്പോഴാണല്ലോ കലാ സൃഷ്ടി ഉണ്ടാകുന്നത്.അതു മാത്രമാണല്ലോ ഹൃദയത്തില്‍ തട്ടുന്നതും.അതിനു വേണ്ടിയാണല്ലോ ആസ്വാദകര്‍ തീയ്യറ്ററിലേക്കെത്തുന്നതും

                കഥാപാത്ര സംഘട്ടനം ആസ്വാദകനില് ആകാംക്ഷ വളര്ത്തും.അവരെ അത് ഏകാഗ്രചിത്തരാക്കും. ജിസ് ജോയ് സംവിധാനം ചെയ്ത സണ്ഡേ ഹോളിഡേ എന്ന സിനിമയില് അതുണ്ട്. മാക്ട്രോ ഫിലിംസ് ആണ് ഈ സിനിമ നിര്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും. ഈ സിനിമയിലെ കണ്ടോ നിന്റെ കണ്ണില് എന്ന പാട്ട് വളരെ നന്നായി പിക്ചറൈസ് ചെയ്തിട്ടുണ്ട് സംവിധായകന്.കേള്ക്കാനും കൊള്ളാം. ഒരു നോക്കു കാണാന്, മഴപാടും കുളിരായ് എന്ന ഗാനങ്ങള് പക്ഷെ വേണ്ടത്ര നന്നായില്ല സിനിമ ആരംഭിക്കുന്നത് ശ്രീനിവാസന്റെ ഉണ്ണി മുകുന്ദനില് നിന്നുമാണ്.ഇദ്ദേഹം കോളേജ് അദ്ധ്യാപകനാണ്. .മൗനത്തിന്റെ കാര്യമൊക്കെ പറയുന്നുണ്ട് അദ്ദേഹം തന്റെ ആ അവസാന ക്ളാസ്സില്.ആ വിദ്യാര്ത്ഥികള്ക്ക് അത് അവസാന ക്ളാസായിരുന്നു.ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരാഗ്രഹം ഒരു സിനിമക്ക് തിരക്കഥ എഴുതുക എന്നതാണ്.അപ്പോഴാണ് അറിയുന്നത് തന്റെ പ്രിയപ്പെട്ട സംവിധായകന് ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായെന്ന്.ഡേവിഡ് പോള് എന്ന ആ സംവിധായകനെ അവതരിപ്പിച്ചിരിക്കുന്നത് ലാല് ജോസാണ്. ഉണ്ണി മുകുന്ദന് ആശുപത്രിയിലെത്തി ഡേവിഡ് പോളിനെ കാണുന്നു. ഡേവിഡ് പോള് ഉണ്ണിയെ തിരസ്കരിക്കുന്നു ആദ്യം.എന്നാല് പിന്നീട് ഉണ്ണിയുടെ വാക്കുകളില് ഡേവിഡ് പോള് വീണുപോകുകയും അയാള് എഴുതിയ തിരക്കഥ കേള്ക്കുകയും ചെയ്യുന്നു.അക്കഥയാണ് അമലിന്റെ കഥ,രാഹുലിന്റെ കഥ,നാക്കുട്ടിയുടെ കഥ ബെന്നിയുടെ കഥ.അമലായി ആസിഫ് അലിയും രാഹുലായി ധര്മ്മജന് ബോള്ഗാട്ടിയുമെത്തുന്നു.നാക്കുട്ടിയാവുന്നത് സിദ്ധിഖാണ്.ബെന്നി സുധീര് കരമനയും. അനു എന്ന സെയില്സ് ഗേളാവുന്നത് അപര്ണ ബാലമുരളിയാണ്.

               തന്നെ വഞ്ചിച്ച പെണ്കുട്ടിയോടുള്ള പ്രതികാരമെന്നോണം പയ്യന്നൂരില് നിന്നും എറണാകുളത്തേക്ക് യാത്ര തിരിക്കാനൊരുങ്ങുകയാണ് അമല്.പോകുന്നതിന് മുന്പ് അമല് ആ പെണ്കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുന്നു.പിറ്റേ ദിവസമാണ് അവളുടെ വിവാഹം.

              പയ്യന് ഡോക്ടറായതുകൊണ്ടാണ് അവള് ഈ വിവാഹത്തിന്ന് സമ്മതിച്ചതെന്ന് പെണ്ണിന്റെ അച്ഛന് അവനോട് പറയുന്നുണ്ടെങ്കിലും അവനതൊന്നും കേള്ക്കാതെ അവളുടെ അടുത്തുചെന്ന് “എന്നാലും നീയിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല” എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുന്നു.അച്ഛനും അമ്മയും പെങ്ങളും കൂടി അമലിനെ എറണാകുളത്തേക്ക് യാത്രയാക്കുന്നു.

               സിദ്ധിഖ് അവതരിപ്പിക്കുന്ന നാക്കുട്ടി ഒരു എഴുത്തുകാരനാണ്.അന്യഭാഷാ സിനിമകള്ക്ക് മലയാള വിവര്ത്തനം നടത്തി വിതരണം ചെയ്യലാണ് പണി. ധര്മ്മജന് ബോള്ഗാട്ടി അവതരിപ്പിക്കുന്ന രാഹുല് ആകട്ടെ സിനിമയില് അഭിനയിക്കാനിരിക്കുന്നു.ഇപ്പോള് അയാള് ചില പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ അയല് വാസിയാണ് മദ്യപാനിയും ഓട്ടോറിക്ഷ ഓടിക്കുന്നവനുമായ ബെന്നി(സുധീര് കരമന). .ഇവരുടെ ഇടയിലേക്കാണ് അമല് എത്തുന്നത്.

                രാഹുലും മറ്റുള്ളവരും ചേര്ന്ന് പാട്ടുപാടിയതിന് ബെന്നി ചോദ്യം ചെയ്യുന്പോള് അമല് ഇടപെട്ട് സീനാക്കുന്നു.നാക്കുട്ടി അയാളുടെ കഥ പറയുന്നുണ്ട്.അമലിനെ ആശ്വസിപ്പിക്കാനായിരുന്നു അയാള് തന്റെ കഥ പറയുന്നത്.അതില് അയാളുടെ ഭാര്യ മറ്റൊരുവനുമായി കിടക്ക പങ്കിടുന്നത് കാണേണ്ടി വന്നതിന്റെ ദുരനുഭവം നാക്കുട്ടി വിവരിക്കുന്നു. ഹൃദയത്തില് തട്ടും വിധമാണ് ജിസ് ജോയ് ഈ സീനുകള് ഒരുക്കിയിരിക്കുന്നത്.പിറ്റേന്ന് രാവിലെ കെ.പി.എ.സി ലളിത അവതരിപ്പിക്കുന്ന അമ്മ(ബെന്നിയുടെ)അമലിനടുത്ത് വന്ന് മോന് വന്ന് അങ്ങനെയൊക്കെ ചെയ്തത് ശരിയായില്ല എന്നു പറയുന്നു. പിറ്റേന്ന് വഴിയരികില് വച്ച് കാണുന്പോള് അമല് ബെന്നിയോട് ക്ഷമ ചോദിക്കുന്നുണ്ട്.

                ഒരു പള്ളിവികാരി തയ്യാറാക്കിക്കൊടുക്കുന്ന ഭക്തിഗാന ക്യാസറ്റ് വില്ക്കുകയാണ് അമലിന്റെ ജോലി.അങ്ങനെ സെയില്സ്മാനായി നടക്കുന്നതിനിടെയാണ് അപര്ണ ബാലമുരളിയുടെ അനുവിനെ നാം പരിചയപ്പെടുന്നത്.ആദ്യം അവള് പോലീസ് സൂപ്രണ്ടിന്റെ മകളാണെന്നാണ് അമലിനൊപ്പം പ്രേക്ഷകരും കരുതിപ്പോകുന്നത് .പിന്നീടല്ലേ നമുക്കു മനസ്സിലാകുന്നത് അവളും അമലിനെ പോലെ ഒരു സെയില്സ് ഗേളാണെന്ന്. ആ വീട്ടില് അവള് വാതം വരാതിരിക്കാനുള്ള ചെരിപ്പ് വില്ക്കാന് ചെന്നതാണെന്ന്. .അവര്തമ്മില് തര്ക്കങ്ങളുണ്ടാവുന്നുണ്ട്.അനു അമലിനെ അടിക്കുന്നത് പോലുമുണ്ട്.പിന്നീടവര് ഇഷ്ടത്തിലാവുന്നു കൂട്ടുകാരാവുന്നു.ഒരുമിച്ച് സെയില്സിനിറങ്ങാമെന്നാവുന്നു.

                ഇവിടെ വച്ചാണ് നമ്മള് ഭഗത് മാനുവലിന്റെ സഹ സെയില്സ് മാനെ കണ്ടുമുട്ടുന്നത്. അയാളും ക്യാസറ്റ് വില്ക്കാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. .ഭഗതിനെ ഒരു മെഡിക്കല് ഷോപ്പിലെ പെണ്കുട്ടി മൈന്ഡ് ചെയ്യുന്നില്ലായിരുന്നു.അയാള് ആ കടയില് നിന്നുമാണ് ദിവസവും വിക്സ് ഗുളിക വാങ്ങിയിരുന്നത്.അവള് അയാളെ നോക്കി ഒന്ന് ചിരിച്ചാല് മതി.അതിനായ് അനു അയാളെ സഹായിക്കുന്നു.അയാള്ക്ക് മറ്റൊരു മരുന്ന് വാങ്ങാനായി അനു എഴുതിക്കൊടുത്ത പ്രിസ്ക്രിപ്ഷന് കണ്ട് ആ പെണ്കുട്ടി മാത്രമല്ല ആ കടയിലെ മറ്റൊരു സ്ത്രീയും ചിരിക്കുന്നു.കൃമികടിക്കുള്ള മരുന്നായിരുന്നു അനു എഴുതിക്കൊടുത്തത്.

                ഇതിനിടയില് രാഹുല് സംവിധായിക രേവതി മേനോന്റെ അടുത്ത് ചാന്സ് ചോദിച്ച് ചെല്ലുന്നു.അമലും ഒപ്പമുണ്ടായിരുന്നു.ഭാഗ്യം കൊണ്ടുവരുന്ന രുദ്രാക്ഷമാലയുടെ പരസ്യത്തിലൊക്കെ രാഹുല് അഭിനയിച്ചിരുന്നല്ലോ.രേവതി മേനോന് അവരെ പുറത്താക്കുന്നു.ഇവിടെയുണ്ടാകുന്ന സംഭാഷണങ്ങളും സീനുകളുമെല്ലാം നമ്മെചിരിപ്പിക്കുന്നതാണ്.

               ശ്രീരാമന്റെ മുല്ലാക്ക കഥാപാത്രത്തിന്റെ വീട്ടില് ഇവര് ചെരുപ്പും ക്യസറ്റും വില്ക്കാനെത്തുന്നു.അവിടെ വച്ചാണ് അനുവിന്റെ കള്ളി വെളിച്ചത്താവുന്നത്.അനു മെഡിസിന് പഠിക്കുന്ന അവസാന വര്ഷ വിദ്യാര്ത്ഥിയായിരുന്നു.മുല്ലാക്കയുടെ മകള് അവളുടെ കൂടെ പഠിക്കുന്നുണ്ടായിരുന്നു.ഇക്കാര്യങ്ങളൊന്നും അനു അമലിനോട് പറഞ്ഞിരുന്നില്ല.മാത്രമല്ല അയാള് വില്ക്കാന് കൊണ്ടുപോകുന്ന ക്യാസറ്റിന്റെ നിര്മാതാവായ അച്ചന്റെ ആശ്രമത്തിലെ അന്തേവാസികളായ അനാഥ കുട്ടികളെ അനു പഠിപ്പിക്കുന്നത് നേരത്തെ നമ്മെ കാണിച്ചിരുന്നല്ലോ.

               ഉരുള് പൊട്ടലില് തകര്ന്ന് പോയതാണ് അനുവിന്റെ കുടുംബം.ഇരിട്ടിയിലായിരുന്നു ആ സംഭവമുണ്ടാവുന്നത്.ബന്ധുക്കളുടെ വീട്ടിലൊക്കെ മാറിമാറി നിന്നെങ്കിലും അവരുടെ പെരുമാറ്റമൊക്കെ മോശമായതിനാലാണ് അനു കന്യാസ്ത്രീ മഠത്തിലെത്തുന്നത്.അവരാണ് അവള്ക്ക് പഠിക്കാനുള്ള അവസരമൊരുക്കുന്നത്. അവള് പഠിക്കുന്ന കോളേജേത് അവളെങ്ങനെ എറണാകുളത്തെത്തി എന്നൊന്നും സംവിധായകന് വിശദീകരിക്കുന്നില്ല.അനുവിപ്പോള് എറണാകുളത്ത് ഒരു വീട്ടില് പേയിംഗ് ഗസ്റ്റായിട്ടാണ് താമസിക്കുന്നത്.താഴത്തെ നിലയിലുള്ള പയ്യന് അവളോട് മോശമായി പെരുമാറുകയും അവള് അവന്റെ കരണത്തടിക്കുകയും ചെയ്യുന്നു. മറ്റൊരു പണക്കാരനും ഇവളുടെ പിറകെ വിവാഹാഭ്യര്ത്ഥനയുമായി ചെല്ലുന്നുണ്ട്. പുത്തന് പണക്കാരനായ ഇയാളെ അവതരിപ്പിച്ചിരിക്കുന്നത് ആരാണെന്നറിയില്ലെങ്കിലും, അതും ഭംഗിയായിട്ടാണ് സംവിധായകന് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തിലെ വട്ടി രാജയെ ഓര്മ്മിപ്പിക്കുന്നു ഇയാള്.

                ശിവജി ഗുരുവായൂരിന്റെ പണച്ചാക്കിനെ ബന്നി പിന്തുടരുന്നതായി ഇടക്കിടെ കാണിക്കുന്നുണ്ടല്ലോ.അയാളാണ് തന്റെ അപ്പച്ചന്റെ സ്വത്തൊക്കെ അപഹരിച്ച് തങ്ങളെ പാപ്പരാക്കിയതെന്ന് ഒരിക്കല് ബന്നി അമലിനോട് പറയുന്നതായി കാണിച്ചിട്ടുമുണ്ട്.അങ്ങനെയിരിക്കെ ഒരു നാള് ഒരു വന്പന് തുക ശിവജിയുടെ കഥാപാത്രം റോഡില് വച്ച് കൈപ്പറ്റുന്നതായി ബന്നി കാണുകയും അയാളെ പിന്തുടര്ന്ന് ആ തുക തട്ടിയെടുക്കുകയും ചെയ്യുന്നു. ആ തുക അടങ്ങിയ ബാഗ് സൂക്ഷിക്കാനേല്പ്പിക്കുന്നത് അമലിനെയാണ്.എന്നാല് അന്നു രാത്രി തന്നെ ആ പണം നാക്കുട്ടി അപഹരിച്ച് കടന്നു കളയുന്നു.

                ഇതറിഞ്ഞതോടെ എല്ലാവര്ക്കും സങ്കടമാവുന്നു.മേഘനാഥന്റെ ഇന്സ്പെക്ടര് ബന്നിയുടെ വീട്ടില് വന്ന് അയാളെ സ്റ്റേഷനിലേക്ക് വരണമെന്ന് പറഞ്ഞത് ആകാംക്ഷാ ഭരിതമായ നിമിഷങ്ങള്ക്ക് കാരണമാവുന്നു.ബന്നിയുടെ മനസ്സിന്റെ മിടിപ്പ് വര്ദ്ധിപ്പിച്ചുകൊണ്ട് സ്റ്റേഷനിലപ്പോള് ശിവജിയുണ്ടായിരുന്നു. ശിവജിയുടെ ഡ്രവര്മാര് പറഞ്ഞുകൊടുത്ത പ്രകാരം പ്രതിയുടെ ചിത്രം പോലീസുകാര് വരക്കുന്നുണ്ടായിരുന്നു.ചങ്കിടിപ്പിന്റെ നിമിഷങ്ങള്.പക്ഷെ വരച്ച പടം മറ്റൊന്നാവുന്പോഴാണ് ബന്നിക്ക് ആശ്വാസമാവുന്നത്.

                എന്നാല് ആ പണവുമായി നാക്കുട്ടി തിരിച്ചെത്തുന്നു.അതില് നിന്നും പന്ത്രണ്ട് ലക്ഷം രൂപ അയാള് എടുത്തിരുന്നു.അയാളുടെ മകളുടെ ചികിത്സക്ക് വേണ്ടിയായിരുന്നു ആ പണം അയാള് എടുത്തത്. വിട്ടുപോയ അല്ലെങ്കില് താന് ഉപേക്ഷിച്ച തന്റെ ഭാര്യ തിരിച്ചുവന്ന് മകളുട രോഗവിവരം പറയുകയും ചെയ്യുന്നു. അങ്ങനെയാണ് അന്നുരാത്രി നാക്കുട്ടി ആ പ‌ണം എടുക്കുന്നത്.അയാള് അവളോട് ക്ഷമിച്ചിരുന്നു.മനുഷ്യ സഹജം തന്നെ.ബന്നിയും ആ പണത്തിന്മേല് അത്ര മോഹിക്കുന്നില്ലല്ലോ.അയാളുടെ അപ്പച്ചനെ വഞ്ചിച്ചവന്റെ കയ്യില് നിന്നും ആ പണം ബന്നി തട്ടിപ്പറിക്കുന്നത് തന്നെ തന്റെ അപ്പനും അയാളുടെ പണത്തില് പങ്കുണ്ടല്ലോ എന്ന് കരുതിയാണ്. തങ്ങള്ക്ക് നഷ്ടപ്പെട്ട സ്ഥലവും വീടുമൊക്കെ തിരിച്ചു പിടിക്കണമെന്ന് കരുതിയാണ്.

                 സിനിമ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നത് അനുവിന്റെ താമസസ്ഥലത്താണ്.അവിടെ പയ്യന് ബാക്ടീരിയ എന്ന് അനുവിശേഷിപ്പിച്ച ആള്ക്ക് അനുവിനെ കൂട്ടിക്കൊടുക്കാന് ശ്രമിക്കുന്നു.അവന് അവളുടെ ഒച്ച പുറത്തുവരാതിരിക്കാനായ് തന്റെ ടേപ് റിക്കാര്ഡറില് പാട്ട് ഉച്ചത്തില് വയ്കുകയാണ്. വട്ടിരാജയെ പോലുള്ള അയാള് അനുവിനെ കയറിപ്പിടിക്കുന്നു.അനു കുതറി ഓടുന്നു. ഈ സമയം അവിടെ എത്തിയ അമലും ഭഗതും അവളെ രക്ഷിക്കാന് ശ്രമിച്ചെങ്കിലും അവള്ക്ക് കുത്തേറ്റിരുന്നു.അവളെ അവര് ആശുപത്രിയിലെത്തിക്കുന്നു.

                 ഇത്രയും കഥ ഉണ്ണി മുകുന്ദന് ,ഡയറക്ടര് ഡേവിഡ് പോളിനോട് ആശുപത്രിയില് വച്ച് പറഞ്ഞ് കഴിഞ്ഞതും ഡേവിഡ് പോളിന്റെ ഭാര്യയും ബന്ധുക്കളും വന്നതുകൊണ്ട് നിറുത്തുകയാണ്.ഡോക്ടറായി അഭിനയിക്കുന്ന ആശാ ശരത് വന്ന് ഡേവിഡിന് കൈകൊടുക്കുന്നു.ഉണ്ണിയുടെ നേരെ കൈനീട്ടുന്പോള് അയാള് കൈകൂപ്പുകയാണ് ചെയ്യുന്നത്. ഇത്രയും നന്നായി കഥ പറയാനറിയുന്ന ഉണ്ണി തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് ഡേവിഡ് പോള് ആവശ്യപ്പെടുകയാണ്.ആശ്വാസത്തോടെ സന്തോഷത്തോടെ അയാള് വീട്ടിലേക്ക് മടങ്ങുന്നു.അവിടെ അപ്പോള് അയാളുടെ അച്ഛന് (യവനിക ഗോപാലകൃഷ്ണന്) ശിഷ്യന്മാരെ ബാന്റ് വായിക്കാന് പഠിപ്പിക്കുന്നുണ്ടായിരുന്നു.ഈ കഥാപാത്രമാണ് അമലിന്റെ കഥയില് അലന്സിയറുടെ അച്ഛന് കഥാപാത്രമായത്. .ആശാ ശരതിന്റെ ഡോക്ടര് ഉണ്ണി മുകുന്ദന്റെ ഭാര്യയായിരുന്നെന്നും അവര് അവസരമുണ്ടാക്കിയത് കൊണ്ടാണ് ആ സിനിമാക്കഥ അയാള്ക്ക് ഡേവിഡിനോട് പറയാന് കഴിഞ്ഞതെന്നും നാമറിയുന്പോള് നമുക്കും ആനന്ദമുണ്ടാകുന്നു.അത് ഡേവിഡിന് മനസ്സിലായി എന്നറിയുന്പോള് അത്ഭുതവും. ഉണ്ണി മുകുന്ദന് ഏല്പ്പിച്ച തിരക്കഥയുടെ ബാക്കി ഭാഗം ഡയറക്ടര് ഡേവിഡ് പോള് വായിക്കുകയാണ്.അതില് അമലിന്റെ വീട്ടിലേക്ക് എത്തുന്ന അമലിന്റെ പൂര്വ്വ കാമുകിയും ഭര്ത്താവും അമ്മയും ഉണ്ട്.അമല് കെട്ടാന് പോകുന്ന പെണ്ണാണ് അനു എന്നറിയുന്പോള് പൂര്വ്വ കാമുകിക്ക് അസൂയ.അവളെ ആ വീട്ടുകാര് സ്നേഹിക്കുന്നത് കാണുന്പോള് അവള്ക്ക് ദുഃഖം.

                  ഈ സിനിമക്ക് ഒരൊഴുക്കുണ്ട്.അത് ഹൃദയത്തില് നിന്നുമുള്ള ഒഴുക്കാണ്.അപ്പോഴാണല്ലോ കലാ സൃഷ്ടി ഉണ്ടാകുന്നത്.അതു മാത്രമാണല്ലോ ഹൃദയത്തില് തട്ടുന്നതും.അതിനു വേണ്ടിയാണല്ലോ ആസ്വാദകര് തീയ്യറ്ററിലേക്കെത്തുന്നതും.ജിസ് ജോയ് എന്തുകൊണ്ടും അഭിനന്ദനമര്ഹിക്കുന്നു.


LATEST NEWS