യൂസ്ലെസ്സ് സിനിമ സ്വര്ണ്ണക്കടുവ ; മരുഭൂമിയിലെ തേന്മഴയായി സക്കറിയയുടെ തേന്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂസ്ലെസ്സ് സിനിമ സ്വര്ണ്ണക്കടുവ ; മരുഭൂമിയിലെ തേന്മഴയായി സക്കറിയയുടെ തേന്

               ചതിയന്മാരുടേയും വഞ്ചകന്‍മാരുടേയും വഞ്ചകികളുടേയും കഥകള്‍ പല കാലത്തും പല രീതിയ‍ിലും മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നായകന്‍ തന്നെ അത്തരം നെഗറ്റീവ് കഥാപാത്രമാകുന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയതാണ് നമ്മുടെ സിനിമയില്‍. മമ്മൂട്ടി അഭിനയിച്ച പരുന്ത്, ബിജുമേനോന്‍ നായകനായ വെള്ളിമൂങ്ങ  തുടങ്ങിയവ ഉദാഹരണങ്ങളാണ്.

               അത്തരത്തില്‍ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പുതിയ സിനിമയാണ് ജോസ് തോമസ്സ് സംവിധാനം ചെയ്ത സ്വര്ണ്ണക്കടുവ.ഇന്നസെന്‍റിന്‍റെ ലോനപ്പന്‍ മുതലാളിയുടെ വലംകൈയ്യാണ് ബിജുമേനോന്‍റെ റിനിഈപ്പന്‍  മാട്ടുമ്മേല്‍.തൃശ്ശൂരിന്‍റെ പശ്ചാത്തലത്തിലാണ് ഈ കഥ അരങ്ങേറുന്നത്.അതു കൊണ്ട് തന്നെ കഥാപാത്രങ്ങളെല്ലാം തൃശ്ശൂര് ഭാഷ സംസാരിക്കുന്നു. ഇന്നസെന്‍റും ബിജു മേനോനും ഭംഗിയായി തന്നെയാണ് തൃശ്ശൂര് ഭാഷ കൈകാര്യം ചെയ്തിരിക്കുന്നത്.

                ജൂവ്വല്ലറി ബിസിനെസ്സ് നടത്തുന്ന ലോനപ്പന് നടിമാരെ വല്യ ഇഷ്ടമായതുകൊണ്ടാണ് അയാള്‍ സിനിമാ പിടുത്തത്തിനിറങ്ങിയിരിക്കുന്നത്. സംഭവങ്ങളൊക്കെ തുടങ്ങുന്നത് അയാള്‍ നടി ഗീതു മോനോന്‍റെ ഫ്ളാറ്റില‍്‍ നിന്നും  പുറപ്പെടുന്പോഴാണ്.ആ യാത്രയിലാണല്ലോ അയാള്‍ അവള്‍ പറയുന്ന കഥ കേള്‍ക്കുന്നത്.ഏതോ അസിസ്റ്റന്‍റ് ഡയറക്ടര്‍ പറഞ്ഞ കഥയായിരുന്നു അത്.അങ്ങനെ കഥ കേട്ടുകൊണ്ട് ഡ്രൈവ് ചെയ്തതിനാലാണ് അന്ന് ആ അപകടമുണ്ടായത്.അയാളുടെ കാര്‍ ഒരു തമിഴനെ ഇടിച്ച് വീഴ്ത്തുന്നു.രക്ഷപ്പെടാനായാണ് അയാള്‍ റിനിയെ വിളിക്കുന്നത്.

               ദിവാകരന്‍ ഏറ്റെടുത്തുകൊള്ളാമെന്നാണ് പറയുന്നത്.അതായത് ആ കുറ്റം ലോനപ്പന് വേണ്ടി സുരേഷ് കൃഷ്ണയുടെ ദിവാകരന്‍ ഏറ്റെടുത്തു കൊള്ളും. അതിന്ന് ദിവാകരന് അഞ്ച് ലക്ഷം രൂപ നല്‍കണം.എന്നാല്‍ ഈ കേസ് വക്കീലിനും എസ്.ഐ ക്കും കുറഞ്ഞ തുക നല്‍കി റിനി പരിഹരിക്കുന്നു.ബാക്കി തുക റിനിയുടെ പോക്കറ്റില്‍. ഇതറിയുന്ന ദിവാകരന്‍ ലോനപ്പന്‍റെ അടുക്കല്‍ വന്ന് ബഹളം വയ്കുന്നു.ദിവാകരനെ ഒതുക്കാന്‍ വീണ്ടും റിനി കളത്തിലിറങ്ങുന്നു.എന്നാല്‍ അബദ്ധത്തില്‍ ദിവാകരന്‍ കൊല്ലപ്പെടുന്നു.

                റിനിയുടെ കസ്റ്റഢിയിലി‍ നിന്നും പക്ഷപ്പെട്ട ദിവാകരന്‍ ഒരു ഹോസ്പിറ്റലില്‍ എത്തിയിരുന്നു.അവിടെ നേഴ്സായി ജോലി ചെയ്യുകയായിരുന്നു ദീപ്തി.പോലീസുകാരുടെ വേഷത്തില്‍ വന്ന് അവിടെ നിന്നും ദിവാകരനെ തട്ടിക്കൊണ്ടു പോകുന്നത് റിനിയും കൂട്ടരുമാണ്.അത് ദീപ്തി വ്യക്തമായി കണ്ടതാണ്.

                ദിവാകരന്‍റെ ഭാര്യ കേസിന് പോകാതിരിക്കാനാണ് റിനി അവളെ വളച്ച് തന്‍റെ കാമുകിയാക്കുന്നത്.എന്നാല്‍ അതിനത്ര വിശ്വാസ്യത പോരാ.കഥയാണെന്ന് കരുതി എന്തു  വഷളത്തരവും പറയാമെന്നാണോ.അത് പ്രേക്ഷകര്‍ സഹിക്കുമെന്ന് തോന്നുന്നില്ല.സാക്ഷി പറയാതിരിക്കാനത്രേ റിനി ദീപ്തിയെ വിവാഹം കഴിക്കുന്നത്.വങ്കത്തം എന്നല്ലാതെ എന്തു പറയാന്‍.ഇത്തരം വങ്കന്മാരാണല്ലോ ഇന്ന് മലയാള സിനിമ ഭരിക്കുന്നത്.അവര്‍ പ്രേക്ഷകരൊക്കെ മണ്ടന്മാരാണ് എന്നാണ് ധരിച്ചു വച്ചിരിക്കുന്നത്. .റിനിയും ദിവാകരന്‍റെ ഭാര്യ ലൗലിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ കാണുന്പോള്‍ ഛര്‍ദ്ദിയാണ് വരുന്നത്. Life is a nausia എന്ന് സാര്‍ത്ര് പറഞ്ഞിട്ടുണ്ടല്ലോ.

                വക്കീലായ പോള്‍ താടിക്കാരന്‍റെ(സുധീര്‍ കരമന) മകനെക്കൊണ്ട് റിനിയുടെ പെങ്ങളെ വിവാഹം ചെയ്യിപ്പിക്കാനൊരുങ്ങുന്നു കല്യാണ ബ്രോക്കര്‍ വറീത്. വക്കീലായ പോള്‍ താടിക്കാരന്‍റെ മകനെക്കൊണ്ട് റിനിയുടെ പെങ്ങളെ വിവാഹം ചെയ്യിപ്പിക്കാനൊരുങ്ങുന്നു കല്യാണ ബ്രോക്കര്‍ വറീത്.ഇരുന്നൂറ് പവനാണ് അവര്‍ ചോദിക്കുന്നത്.നൂറ്റി എഴുപത്തഞ്ചായാലും കുഴപ്പമില്ല എന്നൊക്കെയാണ് പറയുന്നത്.അത് കൊടുക്കാമെന്ന് റിനി ഏല്‍ക്കുന്നുണ്ട്. ആ പ‌ണം എങ്ങനെ ഉണ്ടാക്കിയതാണ് എന്ന് അവള്‍ക്കറിയാമെന്നാണ് റിനിയുടെ പെങ്ങള്‍ പറയുന്നത്,അതുകൊണ്ട് അവള്‍ക്ക് ആ കല്യാണം വേണ്ടത്രേ.

               ബാറിന് ലൈസന്‍സ് കിട്ടാനായ് കോട്ടയം നസീറിന്‍റെ നേതാവിന് പള്ളീലച്ചന്‍റെ പെങ്ങളുടെ മകന്‍റെ പക്കല്‍ നിന്നും റിനി പണം കൊടുപ്പിക്കുന്നുണ്ട്.കോടി തന്നെ ലോനപ്പന്‍റെ പക്കല്‍ നിന്നും കൊടുപ്പിക്കുന്നുണ്ട് റിനി.എന്നാല്‍ ബാറുകള്‍ അടപ്പിക്കാനാണ് ഗവണ്‍മെന്‍റ് തീരുമാനമെടുക്കുന്നത്.അത് ലോനപ്പനും മറ്റും തലക്കടിയേറ്റതു പോലെയായി.ഇങ്ങനെയാണ് റിനി പണമുണ്ടാക്കിയത് എന്ന് കാണിക്കാനാണ് ഈ തത്രപ്പാടുകളൊക്കെ.എന്നാലിതൊന്നും പ്രേക്ഷകനില്‍ തെല്ലും ഏല്‍ക്കുന്നില്ല. ലൗലിക്ക് കൊടുക്കാനാണെന്നു പറഞ്ഞ് റിനി ലോനപ്പന്‍റെ കയ്യില്‍ നിന്നും പതിനഞ്ച് ലക്ഷം അടിച്ചെടുക്കുന്നുണ്ടല്ലോ.

                ഇതിനിടയില്‍ പോള്‍ താടിക്കാരന്‍റെ മകന് മറ്റൊരു വിവാഹാലോചന വരികയും അവള്‍ക്ക് സ്വര്‍ണ്ണമെടുക്കാനായി അവര്‍ മട്ടുമ്മേല്‍ ജൂവ്വല്ലറിയില്‍ അവരെത്തുകയും ചെയ്യുന്നു.സ്വന്തം പെങ്ങളുടെ വിവാഹത്തിനായ് അമ്മ മാറ്റിയിട്ടിരുന്ന ഇരുപത് സെന്‍റ് സ്ഥലം കൈക്കലാക്കിയാണ് അയാള്‍ ആ ജൂവ്വല്ലറി തുടങ്ങുന്നത്.മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ് പ്രേക്ഷകര്‍ക്ക് ഇവിടെയൊക്കെ ഉണ്ടാകുന്നത്.തിരക്കഥക്കും സംവിധാനത്തിനുമൊന്നും വ്യക്തതയില്ല ഇവിടെയൊക്കെ.ദീപ്തി പിന്നീട് ഒരുമിക്കാനായ് അയാള്‍ക്കടുത്തെത്തുന്നതിനും വ്യക്തതയില്ല.ഈ സിനിമയ്ക് തന്നെ അതില്ലല്ലോ.താണ നിലവാരമുള്ളവര്‍ക്കേ ഇത്തരം സിനിമകള്‍ പടച്ചു വിടാനാകൂ.

                പോള്‍ താടിക്കാരന്‍റെ മകന് ആലോചിച്ച പെണ്ണുമായി റിനിയുടെ സന്തത സഹചാരി ജോജു ഒളിച്ചോടുകയാണ്.മുന്നൂറ് പവന്‍ റിനിയെ പറ്റിച്ചിട്ടാണ് അവന്‍ ഒളിച്ചോടുന്നത്.പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴമൊഴിയൊക്കെ ലോനപ്പന്‍ പറയുന്നുണ്ട്. ജോജുവിനെ തേടി റിനി മൂന്നാറിലെത്തുന്നു.അവിടുത്തെ സുരേന്ദ്രന്‍ എന്ന പോലീസുകാരന്‍ റിനിയുടെ സുഹൃത്താണ്.അവരെയൊക്കെ പറ്റിച്ച് മുന്നൂറ് പവനുമായി റിനി തിരികെ നാട്ടിലേക്ക് യാത്ര ചെയ്യുന്പോള്‍ കാര്‍ ആക്സിഡന്‍റില് പെട്ട് കൊക്കയിലേക്ക് മറിയുന്നു.അയാളെ രക്ഷിക്കാന്‍ ഒരാളുമെത്തുന്നില്ല,ലൗലി ഒഴികെ.അവളുടെ പരിചരണത്തില്‍ അയാള്‍ രക്ഷ പ്രാപിക്കുന്നു.

               പണ്ട് ലോനപ്പന‍്‍ മുതലാളിയുടെ കാറിടിച്ച് പരിക്ക് പറ്റിയ തമിഴന്‍റെ മകനാണ് അയാളെ സംഭവസ്ഥലത്തുനിന്നും ആശുപത്രിയിലെത്തിച്ചത്.ആ തമിഴനെ പിന്നീട് ചികിത്സിച്ച് കുറയൊക്കെ എഴുന്നേറ്റ് നടക്കാന്‍തക്ക വിധമാക്കി മാറ്റുന്നുണ്ട് ലൗലിയും റിനിയും.റിനി അങ്ങനെ നല്ലവനായ് മാറുന്നു.

               ഈ യൂസ്ലെസ്സ് സിനിമ കണ്ട് (ചാനലുകളിലെ പൈങ്കിളി നിരൂപകന്മാര്‍ക്ക് ഇത് ഹിറ്റ് സിനിമയും മറ്റുമാണെന്ന് മറക്കുന്നില്ല) മനസ്സ് മടുത്തും മരവിച്ചും ഇരിക്കവേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സക്കറിയ എഴുതിയ തേന് എന്ന ചെറുകഥ വായിക്കാനിരുന്നു.എന്തൊരാശ്വാസം.ചുട്ടുപൊള്ളുന്ന വേനലില്‍ കുളിര്‍മഴ കൊണ്ട പോലെ. മലയാള ചെറുകഥയുടെ ശക്തി നമുക്കവിടെ കാണാം


LATEST NEWS