തൊടരി

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊടരി

         ഈ ലോകം ശൂദ്രന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മറ്റുള്ളവരെ ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കുന്ന സ്വഭാവമുള്ളവരാണ് ശൂദ്രന്മാര്‍. പരിശുദ്ധരായവര്‍ ആരുമില്ല എന്ന് ബൈബിള്‍ പറയുന്നു. ശൂദ്രന്‍ എന്നുള്ളത് ജാതിപ്പേരല്ല,അങ്ങനെയാണ് പലരും ധരിച്ച് വച്ചിരിക്കുന്നത് എങ്കിലും. മനുഷ്യരില്‍ മാത്രമേയുള്ളു ഈ വര്‍ണ്ണ വിവേചനം. ബ്രാഹ്മണന്‍ എന്നാല്‍ അറിവ് ലഭിച്ചവന്‍ എന്നാണര്‍ത്ഥം.പരമമായ അറിവ് ബ്രഹ്മം തന്നെ.ഒരുവന്‍ പൂണൂലിട്ട് വന്നു എന്നതുകൊണ്ട് മാത്രം അയാള്‍ ബ്രാഹ്മണനാകുന്നില്ല.ക്ഷത്രിയനെന്നാല്‍ പ്രജകളെ രക്ഷിക്കുന്നവന്‍,സംരക്ഷിക്കുന്നവന്‍ എന്നാണര്‍ത്ഥം.മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നതിന് തനിക്കു കിട്ടിയ അധികാരം വിനിയോഗിക്കുന്നവന്‍ എന്നാണതിനര്‍ത്ഥം.അന്യര്‍ക്ക് ഗുണം ചെയ് വതിന് ആയുസ്സുവപുസ്സും എന്നാണല്ലോ ഗുരുവചനം.വൈശ്യനെന്നാല്‍ ധര്‍മ്മത്തിലൂടെ പണം സന്പാദിക്കുന്നവന്‍ എന്നാണര്‍ത്ഥം.ആ പണം അയാള്‍ ലോക നന്മക്കായി സമൂഹത്തില്‍ വിതരണം ചെയ്യുകയും ചെയ്യും.

          സത്യ ജ്യോതി ഫിലിംസിന് വേണ്ടി പ്രഭു സോളമന്‍ രചിച്ച് സംവിധാനം ചെയ്ത സിനിമയാണ് തൊടരി.ഈ ചിത്രത്തില്‍ ധനുഷ് പൂച്ചിയപ്പന്‍ എന്ന റയില്‍വേ പാന്‍ട്രിയെ അവതരിപ്പിക്കുന്നു.കീര്‍ത്തി സുരേഷ് സിനിമാ നടിയുടെ ടച്ച് അപ്പും പാടാനുള്ള കഴിവില്ലെങ്കിലും പാട്ടുകാരിയാകണമെന്നുള്ള മോഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന സാധു പെണ്‍ കുട്ടിയായും അഭിനയിക്കുന്നു.കീര്‍ത്തി സുരേഷിന്‍റെ കഴിവുകള്‍ മലയാള സിനിമ കണ്ടിട്ടുള്ളതാണ്.പ്രിയദര്‍ശന്‍റെ ഗീതാഞ്ജലിയിലെ ഗീതയേയും അഞ്ജലിയേയും നമുക്ക് മറക്കാനാവില്ല തന്നെ.റാഫിയുടെ ചിത്രത്തിലെ അന്ധയായ പെണ്‍കുട്ടിയേയും നമുക്ക് മറക്കാനാവില്ല.

       പൂച്ചിയപ്പന്‍റെ ജനനവും ജീവിതവും റയില്‍ വേയിലാണ് .എന്നു വച്ചാല്‍ ട്രയിനിനുള്ളില്‍.അയാളുടെ ആകെയുള്ള മോഹം സുന്ദരിയും സുശീലയുമായ ഒരു പെണ്‍കുട്ടിയെ  വിവാഹം ചെയ്ത് കാലം പോക്കണമെന്നുള്ളതാണ്.അതിന് അയാള്‍ക്ക് കഴിയുമോ എന്ന് കാണാം എന്നാണ് പ്രാരംഭ ഭാഷണം ചെയ്യുന്ന ആള്‍ പറയുന്നത്.പൂച്ചിയപ്പന്‍ സെര്‍വ്വ് ചെയ്യുന്ന മദ്രാസിലേക്ക് പോകുന്ന തീവണ്ടിയില്‍ ഒരു മന്ത്രിയും(രാധാ രവി) ശ്രീഷാ എന്ന  സിനിമാ നടിയും അവളുടെ അമ്മയും(പൊന്നമ്മ ബാബു) അവളുടെ ടച്ച് അപ് ഗേളും (കീര്‍ത്തി സുരേഷ്) യാത്ര ചെയ്യുന്നുണ്ട്.പാന്‍ട്രി മൊത്തമായി കോണ്ട്രാക്ട് എടുത്തിരിക്കുന്നത് ചന്ദ്രകാന്ത് എന്ന എക്സ് മിലിട്ടറി ഉദ്യോഗസ്ഥനാണ്. തന്പി രാമയ്യയാണ് ഈ ഉദ്യോഗസ്ഥനായി എത്തുന്നത്. സമുദ്രക്കനി  സംവിധാനം ചെയ്ത അപ്പ  കണ്ട ഒരാളും തന്പി രാമയ്യയെ മറക്കാനിടയില്ല. ചിത്രത്തിന്ന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വെട്രിവേല്‍ മഹേന്ദ്രനാണ്.

         തൊടരി എന്നാല്‍ ഇംഗ്ളീഷില്‍ ട്രെയിന്‍ എന്നാണര്‍ത്ഥം. ഉരെല്ലാം കേക്കുതേ എന്‍പാട്ടുതാ കുയിലെല്ലാം കേക്കുതേ തലയാട്ടിതാ എന്ന ഗാനം ഷ്രേയാ ഖോഷാല് പാടിയിരിക്കുന്നു. കേന്ദ്രമന്ത്രി രംഗരാജന്‍റെ ഗണ്‍മാനാണ് നന്ദകുമാര്‍. നന്ദകുമാര്‍ എന്തോ അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ട് എന്ന് കാണിക്കുന്നു.മെന്‍റല്‍ ഡിപ്രഷനായിരിക്കണം അയാളുടെ അസുഖം.അയാളുടെ അമ്മ ഫോണില്‍ വിളിച്ച് ഇടക്കിടെ മരുന്ന് കഴിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ ട്രയിനില്‍ ഇടക്കുവച്ച് നാല് കള്ളന്മാര്‍ കയറുന്നു.

           സിനിമാ നടി ശ്രീഷാ ആ ട്രയില്‍ യാത്ര ചെയ്യുന്നുണ്ട് എന്നറിഞ്ഞതോടുകൂടി ചന്ദ്രകാന്തിന് ഇരിക്കപ്പൊറുതിയില്ലാതായി.അയാള്‍ക്ക് അവളെ കാണണം.മറ്റുള്ളവരും ആ ആഗ്രഹത്തിലാണ്.അവളുടെ ക്യാബിനില്‍ സെര്‍വ് ചെയ്യാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് .എന്നാല്‍ അതിനുള്ള ഭാഗ്യമുണ്ടാകുന്നത് പൂച്ചിയപ്പനാണ്.അങ്ങനെ സെര്‍വ് ചെയ്യുന്നതിനിടയിലാണ് പൂച്ചിയപ്പന്‍ സരോജത്തെ കാണുന്നത്.അവളാണ് ശ്രീഷയുടെ ടച്ച് അപ്പ് ഗേള്‍.അവര്‍ തമ്മില്‍ ഇഷ്ടത്തിലാകുന്നു. അവള്‍ക്ക് മദ്രാസിലെത്തി പാട്ടുകാരിയാകണമെന്നുണ്ട്.അതിന് അവളെ സഹായിക്കാമെന്ന്(അവള്‍ക്ക് പാടാനുള്ള കഴിവില്ലെങ്കിലും) പൂച്ചിയപ്പന്‍ ഏല്‍ക്കുന്നു.അവളോട് ഈ വിധം നുണകളൊക്കെ അവന്‍ പറയുന്നത് അവളോടുള്ള ഇഷ്ടം ഒന്നു കൊണ്ട് മാത്രമാണ്.

            ഈ ട്രയിനിന്‍റെ ഡ്രൈവര്‍ക്ക് എന്തോ അസുഖമുണ്ട്.അയാള്‍ മരുന്ന് ഉപയോഗിക്കുന്നുണ്ട്.അതയാള്‍ കൂടെ കൊണ്ട് നടക്കുന്നുണ്ട്.അസിസ്റ്റന്‍റ് ഡ്രൈവര്‍ ഒരു മദ്യപാനിയാണ്.അയാള്‍ ഡ്യൂട്ടി സമയത്തും മദ്യപിക്കുന്നുണ്ട്.ഇവര്‍തമ്മില്‍ അത്ര ചേര്‍ച്ചയിലല്ല. ആ പ്രശ്നം കാരണം ഇടക്ക് ട്രയിന്‍ നിറുത്തേണ്ടി വരുന്നുണ്ട് ഡ്രൈവര്‍ക്ക്.ടിടിആറിന്‍െറയും മറ്റും സ്നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് പിന്നീട് അയാള്‍ ട്രയിന്‍ യാത്ര തുടരുന്നത്.അതിനയാള്‍ വയ്കുന്ന ഒരു നിര്‍ദ്ദേശ്ശം അസിസ്റ്റന്‍റ് തന്‍റെ കൂടെ ക്യാബിനിലിരിക്കാന്‍ പാടില്ല  എന്നതായിരുന്നു.

           ഇങ്ങനെ ട്രയിന്‍ നിറുത്തിയിട്ടിരുന്ന സമയത്താണ് സരോജത്തെ നന്ദകുമാര്‍ ആക്രമിക്കാനൊരുന്പെടുന്നത്.അയാളില്‍ നിന്നും രക്ഷപ്പെടാനായി അവള്‍ ഓടുന്നു.ഓടിയോടി അവള്‍ ഡ്രൈവറുടെ ക്യാബിനരികിലെത്തുന്നു.അപ്പോഴേക്കും അയാള്‍ തന്റെ മരുന്നു കുപ്പി കിട്ടാതെ മരിച്ചു കഴിഞ്ഞിരുന്നു.വണ്ടി അതി വേഗം യാത്ര തുടരുകയാണ്.യാതൊരു നിയന്ത്രണവുമില്ലാതെ. വണ്ടിക്കുള്ളിലെ പൂച്ചിയപ്പന്‍റെ.യും സരോജത്തിന്‍റെയും പ്രേമ സല്ലാപങ്ങള്‍ നന്ദകുമാറില്‍ അസൂയ വളര്‍ത്തിയിരുന്നു.അതു മാത്രമല്ല അയാളെ അവള്‍ കണക്കിന്ന് പരിഹസിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.പൂച്ചിയപ്പനും അയാളെ എതിര്‍ത്തിരുന്നു. മന്ത്രിക്ക് തന്നോട് നീരസം തോന്നാന്‍ കാരണം പൂച്ചിയപ്പനാണെന്നാണ് അയാള്‍ കരുതിവച്ചിരുന്നത്.മാത്രമല്ല മന്ത്രി ഒരിക്കല്‍ അയാളുടെ മുഖത്തേക്ക് ചോറ് വലിച്ചെറിയുന്നുണ്ടല്ലോ. പോരെങ്കില്‍ അയാളുടെ മെന്‍റല്‍ ഡിപ്രഷനും.

           ഇതിനിടയില്‍ കൊള്ളക്കാര്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു.പിന്നീടവര്‍ യാത്ര ചെയ്യുന്നത് ട്രയിനിന് മുകളിലിരുന്നാണ്.ഇതിനിയില്‍ നന്ദകുമാര്‍ പൂച്ചിയപ്പനെ ഒരിടത്ത് പൂട്ടിയിടുകയും ചെയ്യുന്നു.നമ്മെ സംവിധായകന്‍ തെറ്റിദ്ധരിപ്പിക്കുന്നത് കൊള്ളക്കാര്‍ തീവ്ര വാദികളാണെന്നാണ്.ഇത്തരം തെറ്റിദ്ധരിപ്പിക്കലുകള്‍ പറ്റിപ്പല്ല.അവസാനം അവര്‍ കൊള്ളക്കാര്‍ തന്നെയെന്ന് പ്രേക്ഷകര്‍ക്ക് ബോദ്ധ്യമാകുന്നുണ്ടല്ലോ. മന്ത്രി വെടിയേറ്റു മരിച്ചതായി നന്ദകുമാര്‍ സ്വപ്നം കാണുന്നുണ്ട്.നമ്മള്‍ വിചാരിക്കുന്നത് അത് ആ തീവ്രവാദികള്‍ ചെയ്തതാണെന്നാണ്.അത്തരത്തിലേക്ക് പ്രേക്ഷകന്‍റെ മനസ്സിനെ കൊണ്ടുപോകും വിധമാണ് സംവിധായകന്‍ ആ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

           .മന്ത്രി തന്‍റെ മുഖത്തേക്ക് ചോറ് വലിച്ചെറിഞ്ഞതു കൊണ്ട് നന്ദകുമാര്‍ ചെയ്തതാണ് ആ പാതകം എന്ന് നമ്മളും കരുതുന്നു.നമ്മിലുണ്ടാകുന്ന സംശയങ്ങള്‍ നമുക്ക് ഏകാഗ്രത പ്രദാനം ചെയ്യുന്നുണ്ട്.അവിടെ ആകുന്നു ആസ്വാദനം സംഭവിക്കുന്നത്.അത് നന്ദകുമാര്‍ കണ്ട സ്വപ്നമാണെന്ന് വരുന്നതോടുകൂടി നമ്മുടെ മനസ്സിന് ആശ്വാസമാകുകയും ചെയ്യുന്നു.പിന്നീടയാളുടെ  തോക്ക് തേടിയുള്ള അലച്ചില്‍ അത് പൂച്ചിയപ്പനാണ് എടുത്തത് എന്ന മട്ടിലുള്ള അയാളുടെ പരക്കം പാച്ചില്‍ അത് തന്‍റെ കൈയിലുണ്ട് എന്ന പൂച്ചിയപ്പന്‍റെ കള്ളം പറച്ചില്‍ തുടങ്ങിയവയൊക്കെ രസാവഹം തന്നെ.മന്ത്രിയാണത് ഒളിപ്പിച്ചു വച്ചത് എന്നു നാമറിയുന്പോഴുണ്ടാകുന്ന അവസ്ഥ രസനീയമായിട്ടുണ്ട്.

            പിന്നീട് നാം കാണുന്നത് ട്രയിന്‍ എങ്ങനെയും പിടിച്ചു നിറുത്താനുള്ള റയില്‍വേ ഉദ്യോഗസ്ഥരുടെ തത്രപ്പാടുകളാണ്.പോലീസും അവരുടെ സഹായത്തിനെത്തുന്നുണ്ട്.ചാനലുകളൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് ട്രയിന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നു എന്നാണ്.ഒരു വനിതാ ചാവേറാണ് അതിലെ മുഖ്യ കണ്ണി എന്ന് കാണിക്കുകയും ചെയ്യുന്നു.സരോജമാണ് ചാനലുകാരുടെ വനിതാ തീവ്രവാദി.അവളാണല്ലോ ഡ്രൈവറുടെ ക്യാബിനരികിലിരിക്കുന്നതായി കാണിക്കുന്നത്.ഇതിനിടയില്‍ ചാനല്‍ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.ഇതെല്ലാം ഇന്നത്തെ കപട ചാനല്‍ സംസ്കാരത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നതാകുന്നു.റയില്‍വേ ഉദ്യോഗസ്ഥരും പട്ടാളക്കാരും ചേര്‍ന്ന് ഡീസല്‍ എ‍ഞ്ചിന്‍ വെടിവച്ച് ഡീസല്‍ ചോര്‍ത്തിക്കളഞ്ഞ് ട്രയിന്‍ നിറുത്താന്‍ ശ്രമിക്കുന്നത് തീവ്രവാദി സരോജത്തെ വെടിവയ്ച്ച് വീഴ്ത്താന്‍ ഗവണ്‍മെന്‍റ് ഉദ്യമിക്കുന്നതായാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിയുടെ ഉദാസീനത,രാഷ്ട്രീയ കക്ഷി നേതാക്കന്മാരുടെ കാപട്യം തുടങ്ങിയവയൊക്കെ സംവിധായകന്‍ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്. പഴയ ഒരു പാലത്തിന്‍റെ മുകളിലൂടെ ട്രയിന്‍ അതിവേഗം പാഞ്ഞു പോകുന്പോള്‍ സതീഷ് ട്രയിനിപ്പോള്പാലത്തിനുമുകളിലൂടെ അതിവേഗം കടന്നു പോകും അപ്പോള്പാലം ഇടിഞ്ഞു വീഴുമോ എന്ന നമുക്കു നോക്കാം  എന്നാണ് ഒരു ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അവിടെ ഒരു പോലീസുകാരന്‍ നിസ്സംഗതയോടെ ചോദിക്കുന്നുണ്ട്. ഉനക്കൊന്നും മനുഷ്യത്വം ഇല്ലിയോ എന്ന്.

             ഇതിനിടയില്‍ പൂച്ചിയപ്പന്‍ രക്ഷപെട്ട് സരോജത്തിന്‍റെ അരികിലെത്തുന്നു.അയാളുടെ കൈവശം ചന്ദ്രകാന്ത് എല്ലാ പാന്‍ട്രീക്കും നല്‍കിയ വാക്കി ടോക്കിയുണ്ട്.ട്രയിനിന് മുകളിലിരിക്കുന്ന കൊള്ളക്കാരെ തകര്‍ത്ത് അയാളുടെ പുറകെ എത്തിയ നന്ദകുമാറിനെ  നിലം പരിശാക്കേണ്ടി വന്നു അവന് അവളുടെ അരികിലെത്താന്‍. വിധിയുടെ തീരുമാനമെന്ന പോലെ നന്ദകുമാര്‍ തുരങ്കത്തിന്‍റെ ഭിത്തി വന്നിടിച്ച് മരണപ്പെടുകയാണ്.ആ വാക്കി ടോക്കിയിലൂടെ അയാള്‍ക്ക് റയില്‍വേ അധികൃതരില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശ്ശമനുസരിച്ച് അയാള്‍ എഞ്ചിന്‍ വേര്‍പെടുത്തുന്നു. ആ എഞ്ചിനില്‍ സരോജവും പൂച്ചിയപ്പനും മാത്രം.ആ യാത്ര മരണത്തിലേക്കാണെന്നാണ് നാം കരുതുന്നത്.എന്നാല്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി ആ എഞ്ചിന്‍ മറി‍ഞ്ഞ് വീണിട്ടും ഒന്നും സംഭവിക്കാത്തതു പോലെ സരോജവും പൂച്ചിയപ്പനും എഴുന്നേറ്റ് വരുന്നു.ഒരു സ്കൂട്ടര്‍ മറിഞ്ഞു വീണാല്‍ പോലും മരണം സംഭവിക്കാമെന്നുള്ളിടത്ത് സംവിധായകന്‍ അവര്‍ക്ക് ഒരു മുറിവു പോലും പറ്റാതെ എഴുന്നേല്‍പ്പിച്ചത് അരോചകമായി തോന്നി.

          ആ എഞ്ചിനില്‍ സരോജവും പൂച്ചിയപ്പനും മാത്രം.ആ യാത്ര മരണത്തിലേക്കാണെന്നാണ് നാം കരുതുന്നത്.എന്നാല്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി ആ എഞ്ചിന്‍ മറി‍ഞ്ഞ് വീണിട്ടും ഒന്നും സംഭവിക്കാത്തതു പോലെ സരോജവും പൂച്ചിയപ്പനും എഴുന്നേറ്റ് വരുന്നു.ഒരു സ്കൂട്ടര്‍ മറിഞ്ഞു വീണാല്‍ പോലും മരണം സംഭവിക്കാമെന്നുള്ളിടത്ത് സംവിധായകന്‍ അവര്‍ക്ക് ഒരു മുറിവു പോലും പറ്റാതെ എഴുന്നേല്‍പ്പിച്ചത് അരോചകമായി തോന്നി.

        ജാതീയമായ സൂചനകള്‍ ഈ സിനിമയില്‍ വ്യക്തമായി തന്നെ കേള്‍ക്കാവുന്നതാണ്.പൂച്ചിയപ്പന്‍ ജാതിയില്‍ കുറഞ്ഞവനാണ്.അവനാണ് മന്ത്രിയുള്‍പ്പെടെയുള്ള എഴുന്നൂറ് പേര്‍ക്ക് സ്വന്തം ജീവന്‍ തിരിച്ചു നല്‍കിയത്.അതും അവന്‍റെ ജീവന്‍ തൃണവല്‍കരിച്ചുകൊണ്ട്.അവനാണ് യഥാര്‍ത്ഥ  ക്ഷത്രിയന്‍.സാധുവായ സരോജയാണ് അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പുറം ലോകത്തെ അറിയിക്കുന്നത്.അവള്‍ താണ ജാതിയിലാണ് ജനിച്ചതെങ്കിലും കര്‍മ്മം കൊണ്ട് (ധര്‍മ്മം കൊണ്ട്)അവളും ആ മനുഷ്യജീവികളുടെ രക്ഷക്ക് കാരണമാകുന്നു.നന്ദകുമാറിനെ നമുക്ക് ശൂദ്രനെന്നും വിളിക്കാവുന്നതാണ്.അയാള്‍ ഉന്നത ജാതിയില്‍ പെട്ടവനാണെങ്കിലും.


Loading...
LATEST NEWS