ടിയാന്—ഭാവനാവിലാസമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ സിനിമയുടെ ഉദ്ദേശ്ശ്യം പാളിപ്പോയത്. കുറേ നല്ല ഷോട്ടുകളുടെ സംയോജനം മാത്രമല്ല നല്ല സിനിമ എന്ന് സംവിധായകന് മനസ്സിലാക്കണം

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിയാന്—ഭാവനാവിലാസമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ സിനിമയുടെ ഉദ്ദേശ്ശ്യം പാളിപ്പോയത്. കുറേ നല്ല ഷോട്ടുകളുടെ സംയോജനം മാത്രമല്ല നല്ല സിനിമ എന്ന് സംവിധായകന് മനസ്സിലാക്കണം

          തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെക്കുറിച്ച് എഴുതിയപ്പോള് ഒരു കാര്യം പറയാന് വിട്ടുപോയത് ഇവിടെ പറയാന് ദയവായി വായനക്കാര് അനുവദിക്കണം.അതിതാണ്-തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില് സുരാജ് വെഞ്ഞാറമൂട് നല്ല അഭിനയം കാഴ്ചവച്ചിരിക്കുന്നു.ശ്രീജയെ അവതരിപ്പിച്ച നിമിഷ സജയനും നല്ല അഭിനയം കാഴ്ചവച്ചിരിക്കുന്നു. സിനിമയില് നിന്നും പ്രേക്ഷകര്ക്ക് ലഭിക്കുന്ന ആസ്വാദനം പലവിധത്തിലുള്ളതാണ്.അതിലൊന്നാണ് അഭിനേതാക്കളുടെ അഭിനയം.അതു കൊണ്ടാണതിവിടെ എടുത്ത് പറയുന്നത്. വെറുതെ ഒരു നടിക്കോ നടനോ മികച്ച അഭിനയം കാഴ്ചവയ്കാനാവില്ല എന്ന് എല്ലാവര്ക്കുമറിയാം.അതിന് പറ്റിയ കഥാപാത്രത്തെ ലഭിക്കണം .അതിന് പറ്റിയ കഥാ സന്ദര്ഭങ്ങള് ആ കഥയിലുണ്ടാവണം.പാത്രസംഘട്ടനമുണ്ടാവണം.

         റെഡ് റോസ് ക്രിയേഷന്സിനു വേണ്ടി ഹനീഫ് മുഹമ്മദ് നിര്മിച്ച് ജീയെന് കൃഷ്ണകുമാര് സംവിധാനം ചെയ്ത ടിയാന് എന്ന സിനിമയിലുമുണ്ട് മികച്ച അഭിനേതാക്കള്. രമാകാന്ത് മഹാശയ് നെ അവതരിപ്പിച്ച ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപിയാണ് ഒരാള്. മുരളി ഗോപിയുടെ പ്രതിഭയെ വെളിച്ചത്തുകൊണ്ടുവരാന് സംവിധായകന് ആദ്യ പകുതിയില് ഏറെ അവസരം ലഭിച്ചിരുന്നു.അതു പക്ഷെ ആശ്രമത്തിലെ ഡാന്സും കൂത്തുമായി തവിടുപൊടിയാക്കുകയാണ് സംവിധായകന് ചെയ്തിരിക്കുന്നത്.മഹാശയ്യുടെ സഹായിയായ വില്ലനുപോലും സംവിധായകന് മികച്ചതെന്തെങ്കിലും കാണിക്കാന് അവസരമൊരുക്കിയപ്പോള് മുരളി ഗോപിയുടെകാര്യം സംവിധായകന് മറക്കുകയാണുണ്ടായത്.തിരക്കഥയിലും അപാകതകള് ഏറെയുണ്ട്.

        ഇന്ഡ്യയിലെ ഒരു കുഗ്രാമത്തിലാണ് കഥ സംഭവിക്കുന്നത്.അവിടെ ജീവിക്കുന്ന മലയാളിയാണ് ഇന്ദ്രജിത്ത് സുകുമാരന് അവതരിപ്പിക്കുന്ന പട്ടാഭിരാമന് ഗിരി. ഇദ്ദേഹം വേദ പണ്ഢിതനായ ഒരു ബ്രാഹ്മണനാണ്.ഇദ്ദേഹത്തിന്റെ കീഴില് സംസ്കൃതവും വേദവും പഠിക്കാനെത്തിയിരിക്കുന്ന അമേരിക്കന് വനിതയാണ് പാരീസ് ലക്ഷ്മി അവതരിപ്പിക്കുന്ന എലന് റിച്ചാര്ഡ്. വീരരസം കാണിക്കേണ്ടിടത്തൊക്കെ സംവിധായകനും തിരക്കഥാകൃത്തും കൂടി ഗിരിയെക്കൊണ്ട് ചത്തേ ചതഞ്ഞേ എന്നരീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.ഇന്ദ്രജിത്തും നല്ലൊരു അഭിനേതാവാണ്.എന്നിട്ടും ഇവിടെയൊക്കെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു.

        സിനിമ തുടങ്ങുന്പോള് അനന്യ അവതരിപ്പിക്കുന്ന അംബയും മകളും ഒരു വണ്ടിയില് ആ ഗ്രാമത്തിലേക്ക് എത്തുകയാണ്. അംബ ഗിരിയുടെ ഭാര്യാണ്.അവര് അവിടെ എത്തുന്പോള് മഹാശയ്ക് ആശ്രമം പണിയാനെത്തുന്നവര് ഗ്രാമവാസികളോട് അവിടം വിട്ട് പോകുവാന് ആക്രോശിക്കുകയാണ്.അതിന് വേണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയാണ്. അംബയുടെ ഭര്ത്താവായ ഗിരിയുടെ വീട്ടില് മാത്രമാണ് ആ ഗ്രാമത്തില് വെള്ളമുള്ളത്.അവിടെ വറ്റാത്ത കിണറുണ്ടത്രേ.അത് നൂറ്റാണ്ടുകളായി അവിടെ ഉള്ളതുമാണ്. ആ കിണറില് നിന്നുമാണ് ആ ഗ്രാമവാസികള് വെള്ളമെടുത്ത് ഉപയോഗിക്കുന്നത്.ആ വീട്ടില് നിന്നും ഗിരിയും കുടുംബവും ഒഴിയണമെന്ന് ഗുണ്ടകള് ആക്രോശിക്കുന്നുണ്ട്.അയാള് ബ്രാഹ്മണനായതുകൊണ്ട് മാത്രമാണത്രേ ഉപദ്രവിക്കാതെ വിടുന്നത് എന്ന് ഗുണ്ടകള് പറയുന്നുണ്ട്. മഹാശയ് യോട് നേരിട്ട് ചെന്ന് ഗിരി പറയുന്നു താന് ആ വീട് ഉപേക്ഷിക്കാന് തയ്യാറല്ല എന്ന്.ആശ്രമം പണിയണമെങ്കില് അത് മറ്റെവിടെയെങ്കിലുമാകാം എന്നും അയാള് പറയുന്നു.കാരണം ആ ഗ്രാമവാസികളുടെ ഏക ആശ്രയമാണ് അയാളുടെ വീട്ടിലെ ആ കിണര്.

         പൃഥ്വിരാജ് സുകുമാരന് അവതരിപ്പിക്കുന്ന ബാബ ഇതെല്ലാം കാണുന്നുണ്ട് എന്ന രീതിയിലാണ് ആദ്യം മുതല് ഈ കാര്യങ്ങള് അവതരിപ്പിച്ചിരിക്കുന്നത്.ഈ സിനിമയുടെ ആദ്യ പകുതി അതുകൊണ്ട് തന്നെ പ്രേക്ഷകര്ക്ക് ഒരെത്തും പിടിയും കിട്ടാത്ത മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഇത് ബോധ പൂര്വ്വമാണ്.ഇത് പ്രേക്ഷകനില് അലോരസമുണ്ടാക്കുന്നുണ്ട്.ഈ അസ്വസ്ഥത അവന്റെ ആസ്വാദനത്തെ ബാധിക്കുമെന്ന് എത്രയോ പ്രാവശ്യം ഈയുള്ളവന് തന്നെ ഈ പംക്തിയിലൂടെ പറഞ്ഞിട്ടുള്ളതാണ്.

        തുടക്കത്തില് മോഹന് ലാലിന്റെ ശബ്ദത്തില് അദ്വൈതത്തെക്കുറിച്ചും ആദിശങ്കരനെക്കുറിച്ചുമൊക്കെ പറയുന്നുണ്ടല്ലോ.അതും അതിനുശേഷം ഇടക്കിടെ കാണിക്കുന്ന യുദ്ധവും ഈ സിനിമയുമായി ഒരു ബന്ധവുമില്ല.അദ്വൈതത്തെക്കുറിച്ച് ഈ സിനിമയുടെ സൃഷ്ടാക്കള്ക്ക് അല്പജ്ഞാനമാണുള്ളത് എന്നാണ് ഈ സിനിമ പുരോഗമിക്കുന്പോള് പ്രേക്ഷകര്ക്ക് ബോദ്ധ്യമാവുന്നത്. ആ കാണിക്കുന്ന യുദ്ധത്തെ ഒഴിവാക്കിയിരുന്നെങ്കിലും ഈ സിനിമക്ക് ഒന്നും സംഭവിക്കില്ലായിരുന്നു.വെറുതെ കണ്ഫ്യൂഷനുണ്ടാക്കാനേ അതുപകരിച്ചുള്ളൂ.അതും ആസ്വാദനത്തെ തടസ്സപ്പെടുത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ യുദ്ധരംഗത്തെക്കുറിച്ച് ഒരേ പോലെ ബാബയും ഗിരിയും സ്വപ്നം കാണുന്നുണ്ട്.രണ്ടുപേരുടേയും ഭാര്യമാര് ഒരേ പോലുള്ള ഡയലോഗുകള് പറയുന്നുമുണ്ട്.താണ തരം ഭാവനയില് നിന്നുമാത്രമേ ഇത്തരം ഡയലോഗുകളും സീനുകളുമുണ്ടാകൂ.

         മഹാശയ്യുടെ ഗുണ്ടകള് ചോക്ലേറ്റില് വിഷം ചേര്ത്ത് ഗിരിയുടേയും അംബയുടേയും മകളെ കൊല്ലുന്നു. മൃദശരീരം മറവുചെയ്യാന്പോലും മഹാശയുടെ ആളുകള് അനുവദിക്കുന്നില്ല.എന്നിട്ടും അവിടം വിട്ടുപോകാന് ഗിരി തയ്യാറാവുന്നില്ല.ആളുകളൊക്കെ ആ കപട സന്ന്യാസിയുടെ ഭക്തരായപ്പോഴും അയാള് അവിടം വിടാന് കൂട്ടാക്കുന്നില്ല.കാരണം അയാള്ക്ക് ആ സ്ഥലവും വീടും നൂറ്റാണ്ടുകളുടെ കൈമാറ്റത്തിലൂടെ ലഭിച്ചതാണ് .രാജരാജ ചോളന്റെ കൈയ്യൊപ്പുള്ള മുദ്രപ്പത്രമുണ്ടയാളുടെ കൈയില്.ഇതിന്റെ പേരാണ് യുക്തിരാഹിത്യം.നൂറ്റാണ്ടുകളായി ദളിതരെ പീഢിപ്പിച്ചുകൊണ്ടിരുന്ന വിഭാഗത്തില് പെട്ട ആളാണ് ഗിരി അതുകൊണ്ട് ഗിരിയെ ശിക്ഷിക്കണം അതിന് ദളിതര് മുന്നോട്ട് വരണം എന്നാവശ്യപ്പെടുന്നു മഹാശയുടെ ആളുകള്.കല്ലെറിയാന് വന്ന കുട്ടി പിന്മാറുന്നുണ്ട്.അവനെ ഹനുമാന്റെ പ്രതിമയില് തൊഴാന് പഠ‌ിപ്പിച്ചത് ഗിരിയായിരുന്നല്ലോ. ഇതൊക്കെ ഫലപ്രദമാകാതെ പോകുന്നതിന് കാരണം ഇതിന് മുന്നിലുള്ള സീനുകളും പിന്നിലുള്ള സീനുകളും ദുര്ബ്ബലമായിപ്പോയതാണ്. ഗിരിയുടെ കുട്ടി ആശുപത്രിയില് മരണത്തോട് മല്ലടിച്ച് കിടക്കുന്ന സീനും ഇതുപോലെ ഫലപ്രദമാകാതെ പോയി.കാരണം ഇടവിട്ടിടവിട്ട് മഹാശയുടെ ആശ്രമത്തിലെ ഡാന്സ് സീനുകള് കാണിക്കപ്പെടുന്നു. ഡാന്സും പാട്ടുമല്ലായിരുന്നു അവിടെ വേണ്ടിയിരുന്നത്.

         ഗിരിയുടെ വീട് മാവോയിസ്റ്റുകള് എന്ന വ്യാജേന മഹാശയുടെ ആളുകള് ആക്രമിക്കുന്നു.ഗിരിയേയും അംബയേയും അവര് കൊല്ലാക്കൊല ചെയ്യുന്നു.പത്രത്തില് ഈ വാര്ത്ത വരുന്നത് മാവോവാദികള് മഹാശയുടെ ആശ്രമം ആക്രമിച്ചു എന്നാണ്. വെള്ളമില്ലാത്ത നാട്ടില് വര്ത്താമനദിനപ്പത്രം വരുന്നു!പണി പൂര്ത്തിയായ ആശ്രമം കാണിക്കപ്പെടുന്നു! യുക്തിരാഹിത്യം തന്നെ. പോലീസുകാര് ഗിരിയുടെ വീട് സീല് ചെയ്യുന്നു.ഗവണ്മെന്റ് ഉത്തരവാണത്രേ.ഗിരി ബാബയെ ശരണം പ്രാപിക്കാനെത്തുന്പോള് അദ്ദഹം അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.

         അസ്ലന് മുഹമ്മദ് എന്ന ആ ബാബയുടെ കഥയാണ് ഇന്റര് വെല്ലിന് ശേഷം നാം കാണുന്നത്. ബോംബെ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ഒരു അധോലാക നായകനായിരുന്നു അസ് ലന് മുഹമ്മദ്.അസ് ലനെ എതിര്ത്ത എല്ലാവരേയും അയാള് വകവരുത്തിയിരുന്നു.ഇപ്പോള് നമ്മള് കാണുന്പോള് അയാളുടെ സഹോദരിയെ ആക്രമിച്ച ഒരുവനെ അസ്ലം വകവരുത്തുന്നതാണ്.എന്നാല് മറ്റൊരുവനെത്തി അസ് ലന്റെ ഭാര്യയേയും കുഞ്ഞിനേയും വകവരുത്തുന്നു.ഇതിനയാളെ സഹായിക്കുന്നത് ഒരു മന്ത്രവാദിയാണ്.ക്വട്ടേഷന് കൊടുക്കുന്നത് മറ്റൊരു അധോലാകനായകനാണ്. അല്ലാഹുവിന്റെ സംരക്ഷണമുണ്ടായിരുന്നതിനാല് വെടിയേറ്റെങ്കിലും അസ് ലന് മരിക്കുന്നില്ല.ജീവിതത്തിലേക്ക് തിരിച്ചുവരുന്ന അയാള് നാടും വീടും ഉപേക്ഷിച്ച് പോകുന്നു.അയാള് ചെന്നെത്തുന്നത് സന്ന്യാസിമാരുടെ ഇടത്തിലേക്കാണ്.കപട സന്ന്യാസിമാരല്ല.യഥാര്ത്ഥ ത്യാഗികള്ക്കിടയിലേക്കാണ് അസ്ളം ചെന്നെത്തുന്നത്.അവര് അയാളെ മറ്റൊരുവനാ്ക്കുന്നു.ആ ബാബയെയാണ് നാം ഗിരിയുടെ അടുത്ത് കാണുന്നത്.

         ഗിരി തന്നെ എതിരിടാനെത്തിയ ബാബയുടെ ആളുകളെ തുരത്തി ഓടിക്കുന്നത് ബാബയുടെ കഴിവുകൊണ്ടാണ്.മഹാശയന്റെ വിഭൂതി കഴിച്ച് മരിച്ച കുട്ടിയെ ഗിരി ജീവിപ്പിക്കുന്നത് ബാബയുടെ കഴിവുകൊണ്ടാണ്.ഗിരിക്ക് ഇതെല്ലാം സാധിക്കുന്നത് ബാബയുടെ കഴിവുകൊണ്ടാണെന്ന് മനസ്സിലാക്കുന്ന ഗുണ്ടകള് ഈ വിവരം മഹാശയനെ ധരിപ്പിക്കുന്നു. മഹാശയന് ബാബയെ കാണാന് പുറപ്പെടുന്നു.വസുന്ധരാദേവിയെ (പത്മപ്രിയ)കൊന്ന് ആശ്രമം തട്ടിയെടുത്ത് താന് ചെയ്ത പാതകങ്ങളെയെല്ലാം ബാബ, രമാകാന്തനെ ഓര്മിപ്പിക്കുന്നു. തന്നെ കൊല്ലാന് ഒരുവനെ പറഞ്ഞയച്ചതും മഹാശയന് തന്നെ എന്ന് വ്യക്തമാക്കിക്കൊടുക്കുന്നു ബാബ.പക്ഷേ രക്ഷപ്പെട്ടോടുന്ന രമാകാന്തന് തന്റെ ജീവന് രക്ഷിക്കാന് സാധിക്കുന്നില്ല.പിന്നെ ഗിരിയുടെ ഗിരിപ്രഭാഷണം.താനാരുമല്ല ഒന്നുമല്ല വെറുമൊരു ആചാര്യന് മാത്രം എന്നൊക്കെ,താന് ആള് ദൈവമല്ല എന്നൊക്കെ.അവസാന ദൃശ്യത്തില് യാത്ര പറഞ്ഞ് ബാബ യാത്രയാവുകയാണ്.ഒരു പാവ ബാബ അംബക്ക് കൊടുക്കുന്നുണ്ട്,ഇത് നിനക്കുള്ള സമ്മാനമാണെന്ന് പറഞ്ഞ്.

        ആചാര്യന് എന്നാല് ഗുരുതന്നെയാണ്.അവിടെയും കല്ലുകടിക്കുന്നു.അതായത് ഈ സിനിമയുടെ എഴുത്തുകാരന് അത്രവല്യ പിടിപാടൊന്നുമില്ല ഈ വിഷയത്തില്.എവിടെയൊക്കെയോ വായിച്ചത് പറയുന്നു എന്നു മാത്രം .അതിന്മേലുള്ള ചിന്ത തീരെ ഉറച്ചിട്ടില്ല മുരളി ഗോപിക്ക് എന്നര്ത്ഥം.അള്ളാഹുവും ദൈവവും ഒന്നു തന്നെയാണ്.അതിന്മേല് മനുഷ്യര് തമ്മില് തല്ലുന്നതില് ഒരര്ത്ഥവുമില്ല കപടസന്ന്യാസിമാരെയാണ് സൂക്ഷ്ക്കേണ്ടത് എന്നൊക്കെയാണ് അദ്ദേഹം പറയാന് ഉദ്ദേശ്ശിച്ചത്.പക്ഷെ കഴിവു കുറവുകൊണ്ട് അതെല്ലാം വെള്ളത്തില് വരച്ച വര പോലെയായി. കുറേ നല്ല ഷോട്ടുകളുടെ സംയോജനം മാത്രമല്ല നല്ല സിനിമ എന്ന കാര്യം സംവിധായകനും മനസ്സിലാക്കണം.


LATEST NEWS