ശാസ്ത്രലോകത്തേക്ക് രണ്ട് പുതിയ മത്സ്യങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശാസ്ത്രലോകത്തേക്ക് രണ്ട് പുതിയ മത്സ്യങ്ങള്‍

         വയനാട്ടില്‍ നിന്നും   പത്തനംതിട്ടയിൽ  നിന്നുമായി രണ്ട് ശുദ്ധജലമത്സ്യങ്ങളെ കണ്ടെത്തി. പരല്‍, കുറുവ ഇനത്തില്‍പ്പെടുത്താവുന്ന ഇവയുടെ ശാസ്ത്രീയ നാമങ്ങള്‍ പുടിയസ് യൂസ്പിലറസ് സിസ്റ്റോമസ് ലാറ്റിസെപ്‌സ് എന്നിവയാണ്.
        കബനി നദിയുടെ പോഷകനദിയായ മാനന്തവാടിപ്പുഴയുടെ വള്ളൂര്‍ക്കാവ് ഭാഗത്തുനിന്നുമാണ് പുതിയ പരല്‍ മത്സ്യമായ പുടിയസ് യുസ്പിലറസിനെ ശേഖരിച്ചത്. 6.6 സെന്റിമീറ്റര്‍ വരെ നീളം വരു ഈ മത്സ്യങ്ങള്‍ക്ക് ഉയരം കുറഞ്ഞ ശരീരവും ദൈര്‍ഘ്യമേറിയ നെഞ്ചുചിറക് ഉള്ളവയുമാണ്. ഇവയുടെ പാര്‍ശ്വശല്കങ്ങള്‍ എണ്ണത്തില്‍ കുറവുമാണ്. കേരളത്തില്‍ ഉടനീളം കാണപ്പെടുന്ന പുടിയസ് മഹീക്കോളയാണ് ഇതിന്റെ അടുത്ത മത്സ്യസ്പീഷീസ്.
        പുതിയ മത്സ്യമായ സിസ്റ്റോമസ് ലാറ്റിസെപ്‌സിനെ കണ്ടെത്തിയത് തിരുവല്ലായില്‍ നിന്നുമാണ്. കുറുവ ഇനത്തില്‍പ്പെട്ട ഇവയ്ക്ക് നീണ്ട് ഉരുണ്ടതും താരതമ്യേന വീതിയുള്ളതുമായ ശരീരമാണുള്ളത്. പാര്‍ശ്വശല്കങ്ങള്‍ ഇവയ്ക്ക് കുറവാണ്. ഗുദച്ചിറകിനിടയ്ക്കുള്ള സ്തരം അസാധാരണമായി കട്ടിയുള്ളതാണ്. ഇവ സെന്റീമീറ്റര്‍ വരെ വളര്‍ച്ച പ്രാപിക്കും.
        പുതിയ മത്സ്യങ്ങളുടെ കണ്ടെത്തല്‍ വിശദീകരിച്ചുകൊണ്ടുള്ള രണ്ട് ശാസ്ത്രലേഖനങ്ങള്‍ (ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫോണ ആന്റ് ബയോളജിക്കല്‍ സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് റിസേര്‍ച്ച് സ്റ്റഡീസ് ഇന്‍ ബയോസയന്‍സ് എന്നി ശാസ്ത്ര മാസികകളുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. പുതിയ പരല്‍ മത്സ്യത്തിന്റെ സ്പീഷീസ് നാമമായ യൂസ്പിലറസ് എടുത്തിരിക്കുന്നത് ഗ്രീക്ക് ഭാഷയില്‍ നിന്നാണ്. ഗ്രീക്കില്‍ ഈ വാക്കിന് വാല്‍ച്ചുട്ടില്‍ കറുത്ത പൊട്ടുള്ളത് എന്നര്‍ത്ഥം. പുതിയ കുറുവാ മത്സ്യത്തിന്റെ സ്പീഷീസ് നാമമായ ലാറ്റിസെപ്‌സ് എടുത്തിരിക്കുത് ലാറ്റിന്‍ ഭാഷയില്‍ നിന്നാണ്. ലാറ്റിനില്‍ ഈ വാക്കിന് പ്രീതി കൂടിയ തലയുള്ളത് എന്നര്‍ത്ഥം. പുതിയ മത്സ്യങ്ങളെ കണ്ടെത്തുകയും അവയ്ക്ക് ശാസ്ത്രീയ നാമം ഇടുകയും കണ്ടെത്തലുകള്‍ വിശദീകരിച്ചുകൊണ്ട് ശാസ്ത്രീയ ലേഖനങ്ങള്‍ എഴുതുകയും ചെയ്തത് മാവേലിക്കര തടത്തിലാല്‍ സ്വദേശിയും കൊല്ലം ചവറ ഗവണ്മെന്റ്  കോളേജ്  സുവോളജി വിഭാഗം മേധാവിയുമായ പ്രൊഫസര്‍ മാത്യൂസ് പ്ലാമൂട്ടില്‍ ആണ്.
         പുതിയ മത്സ്യങ്ങളുടെ സാമ്പിളുകള്‍ ഗവണ്മെന്റ് മ്യൂസിയമായ ഹൈദരാബാദിലെ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ മ്യൂസിയത്തില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു  . (എആഞഇ/ദടക/എ/23142316) രണ്ടു പുതിയ മത്സ്യങ്ങള്‍ക്കും അന്താരാഷ്ട്ര ജന്തു ശാസ്ത്ര നാമകരണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് സുവോളജിക്കല്‍ നോമന്‍ ക്ലേച്ചറിന്റെ അംഗീകാരവും സൂബാങ്ക് രജിസ്റ്റര്‍ നമ്പറും ലഭിച്ചിട്ടുണ്ട്.
         രണ്ടു പുതിയ മത്സ്യങ്ങളും ഭക്ഷ്യയോഗ്യമാണ്. അലങ്കാര മത്സ്യമായും ഇവയെ ഉപയോഗപ്പെടുത്താം. പുതിയ  മത്സ്യങ്ങളുടെ കണ്ടെത്തില്‍ കേരളത്തിലെ സമൃദ്ധമായ മത്സ്യവൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു .
 


Loading...
LATEST NEWS