വര്‍ണ്ണ്യത്തില്‍ ആശങ്ക—മികച്ച സംവിധാനവും നടീനടന്മാരുടെ മികച്ച പ്രകടനങ്ങളൊക്കെയുണ്ടായിട്ടും ഈ സിനിമ അതിന്‍റെ ലക്ഷ്യത്തിലെത്താത്തതിന് കാരണം മികച്ച തിരക്കഥയുടെ അഭാവമാണ്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വര്‍ണ്ണ്യത്തില്‍ ആശങ്ക—മികച്ച സംവിധാനവും നടീനടന്മാരുടെ മികച്ച പ്രകടനങ്ങളൊക്കെയുണ്ടായിട്ടും ഈ സിനിമ അതിന്‍റെ ലക്ഷ്യത്തിലെത്താത്തതിന് കാരണം മികച്ച തിരക്കഥയുടെ അഭാവമാണ്

           പല വട്ടം പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും പറയുകയാണ് മികച്ച സംവിധാനം കൊണ്ടുമാത്രം ഒരു മികച്ച സിനിമ ഉണ്ടാകണമെന്നില്ല. അപ്പോള് സിനിമ സംവിധായകന്റെ കല അല്ലെന്നാണോ? സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കുന്നത് സംവിധായകനാണ്.മികച്ച കാഴ്ചയെ കാഴ്ചയാക്കുന്നത് സംവിധായകനാണ്. സിനിമാ ബോധമുള്ള ഒരു ടെക്നീഷ്യന് നല്ല കുറെ ഫ്രെയിമുകള് കൂട്ടി യോജിപ്പിച്ച് ഒരു സിനിമ സൃഷ്ടിക്കാം.നല്ല സിനിമാ ബോധമുള്ള കലാകാരനും സിനിമ നിര്മിക്കാം.രണ്ടും വ്യത്യസ്ഥമായിരിക്കും.ആദ്യത്തേത് ആസ്വാദന ക്ഷമത കുറഞ്ഞതും രണ്ടാമത്തേത് രസജന്യവുമായിരിക്കും.

          സിദ്ധാര്ത്ഥ് ഭരതന് നല്ല സംവിധായകനാണ്.നിദ്രയിലൂടെ അദ്ദേഹം അത് തെളിയിച്ചിട്ടുള്ളതാണ്.വര്ണ്ണ്യത്തില് ആശങ്ക എന്ന ഈ സിനിമയിലും അദ്ദേഹത്തിന്റെ ആ സംവിധാന പാടവം നമുക്ക് കാണാവുന്നതാണ്.എന്നാല് എവിടെ സിനിമയുടെ ആത്മാവ്. ഒരു നല്ല സിനിമക്ക് തിരക്കഥ വേണമെന്ന വാശിയൊന്നും ഇവിടെ ആര്ക്കുമില്ല.പക്ഷെ ഇതിവൃത്തം വേണം നല്ല സിനിമക്ക്.ഏതൊരു കലക്കും അങ്ങനെ തന്നെയാണ്.അപ്പോള് മാത്രമാണത് കമ്മ്യൂണിക്കേറ്റീവ് ആകുന്നത്. ഇവിടെ നോക്കൂ സിദ്ധാര്ത്ഥ് ഭരതന്റെ പുതിയ സിനിമയായ വര്ണ്ണ്യത്തില് ആശങ്ക പറയുന്നത് കുറച്ച് കള്ളന്മാരുടേയും അതിനിടയില് വന്ന് പെടുന്ന ഒരു സാധാരണക്കാരന്റെയും കഥയാണ്. നാല് കള്ളന്മാര് ചേര്ന്ന് ഒരു ജൂവ്വല്ലറി കുത്തിത്തുറന്ന് സ്വര്ണ്ണം മോഷ്ടിക്കുന്നു.അതിനിടയില് വന്നു പെടുന്ന സാധാരണക്കാരനായ ഒരുവന് ആ കളവില് പങ്കാളിയാകുന്നു. അയാളെ അവര് അവരുടെ നേതാവാക്കി ഇലക്ഷന് സ്ഥാനാര്ത്ഥിയാക്കുന്നു..ഇതാണ് ചുരുക്കിപ്പറഞ്ഞാല് ഈ സിനിമയുടെ ഇതിവൃത്തം.

             ദയാനന്ദനായ സാധാരണക്കാരനാവുന്നത് സുരാജ് വെഞ്ഞാറമൂടാണ്.നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് സുരാജ്. ശിവന് കുഞ്ചാക്കോ ബോബനാണ്.മണികണ്ഠന് ആചാരി ഗില്ബര്ട്ടും ചെന്പന് വിനോദ് വിന്സന്റും ആകുന്നു. പ്രദീഷ് ആകുന്നത് ഷൈന് ടോം ചാക്കോ ആണ്. .ശിവനും ഗില്ബര്ട്ടും വിന്സന്റും പ്രദീഷും കള്ളന്മാരാണ്.സുരാജിന്റെ ദയാനന്ദന് ഒരു ബാര് ജീവനക്കാരനായിരുന്നു.ബാറുകളൊക്കെ പൂട്ടിയതുകൊണ്ട് ഇപ്പോള് അയാള്ക്ക് പണിയൊന്നുമില്ല.അയാളുടെ ഭാര്യയുടെ ശംപളം കൊണ്ടാണയാളിപ്പോള് ജീവിക്കുന്നത്.ദയാനന്ദന്റെ ഭാര്യയായിട്ടെത്തുന്നത് രചന നാരായണന്കുട്ടിയാണ്.അവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്.

            സിനിമ തുടങ്ങുന്പോള് നമ്മള് കാണുന്നത് റയില് പാളത്തിന് സമീപമുള്ള വഴിയിലൂടെ ഒരാള് ബൈക്കില് യാത്ര ചെയ്യുന്നതാണ്.എതിര് വശത്തേക്ക് ഒരു ട്രയിനും പോകുന്നുണ്ട്.അയാള് ചെന്ന് ഒരു കട തുറക്കുന്നു.അവിടെ അപ്പോള് പ്രദീഷ് ഇരിക്കുന്നുണ്ടായിരുന്നു.അയാള് വന്നിരിക്കുന്നത് കടയുടമയായ ജയരാജ് വാര്യരോട് കുറച്ച് പണം കടം ചോദിക്കാനാണ്.ജയരാജ് വാര്യര് പ്രദീഷിന്റെ അമ്മാവനാണ്. ജയരാജ് വാര്യര് കൊടുക്കുന്ന പണം കൊണ്ട് അയാള് നേരെ പോകുന്നത് ബിവറേജസ് കോര്പ്പറേഷന്റെ ക്യൂവിലേക്കാണ്.അങ്ങനെ ചെറിയ ചെറിയ തട്ടിപ്പുകളൊക്കെയായാണയാള് ജീവിക്കുന്നത്.

           പിന്നീട് നമ്മള് കാണുന്നത് തമിഴന്റെ ലോറിയെ മറികടക്കാന് ശ്രമിക്കുന്ന ബൈക്ക് യാത്രികനായ മണികണ്‌ഠന്റെ ഗില്ബര്ട്ടിനെയാണ്.അയാള് ഓടിക്കുന്ന ബൈക്ക് അയാള് മോഷ്ടിച്ചെടുത്തതാണ്.അയാളുടെ ദേഹത്ത് തുപ്പി എന്നും പറഞ്ഞ് അയാള് ആ ലോറി ഡ്രൈവറുമായി വഴക്കിടുന്നു.തന്റെ രണ്ടായിരം രൂപയുടെ ഷര്ട്ടിലാണയാള് തുപ്പിയത് എന്നും പറഞ്ഞ് ആ ലോറി ഡ്രൈവറുടെ കൈയ്യില് നിന്നും പണം വാങ്ങുന്നു.പണം കൊടുക്കുന്ന അയാള് ഗിലബര്ട്ടിന്റെ ഷര്ട്ട് ഊരി വങ്ങുന്നു.ഇതിനിടയില് അയാളുടെ ബൈക്ക് കുഞ്ചാക്കോ ബോബന്റെ ശിവന് മോഷ്ടിച്ചുകൊണ്ട് പോകുന്നു.

            ബസ്സില് വച്ച് പോക്കറ്റടിക്കുന്ന പ്രദീഷിനെയാണ് പിന്നീട് നാം കാണുന്നത്.അയാളെ ആളുകള് തല്ലിച്ചതക്കുന്നു.അയാള് ഓടി രക്ഷപ്പെട്ടെത്തുന്നത് വിന്സന്റിന്റെ അടുത്താണ്.ഷര്ട്ടില്ലാതെ ഗില്ബര്ട്ടും ഓടി രക്ഷപ്പെട്ടെത്തുന്നതും അവിടെ തന്നെയാണ്.ശിവനും ബൈക്ക് ഓടിച്ച് അവിടേക്ക് തന്നെയാണെത്തുന്നത്. ശിവന്റെ സഹോദരന് ആര്.ഡി.പിയുടെ നേതാവാണ്. അവരുടെ എതിര് കക്ഷികളാണ് ഐ.എന്.എസ്.പി.ഈ പേരുകള് സത്യന് അന്തിക്കാടിന്റെ സന്ദേശം എന്ന രാഷ്ട്രീയ സിനിമയില് നിന്നും കടം കൊണ്ടവയാണ്. ഇത്തരം കടം കൊള്ളലുകള് ആസ്വാദനത്തെ പിറകോട്ടടിപ്പിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ സിനിമയിലില്ലാത്ത ഒന്ന് ഈ സിനിമയിലുള്ളത് കാവിക്കാരുടെ പാര്ട്ടിയാണ്.ഇവരെല്ലാം അമ്മായിക്കവലയിലെ അന്തേവാസികളാണ്.അവര് പരസ്പരം കൊല്ലും കൊലയും നടത്തുന്നത് അവിടെ വച്ചാണ്. ശിവന്റെ അനുജനും ആര്.ഡി.പിയുടെ നേതാവുമായ ആള് ശിവനെ വീട്ടില് നിന്നും ഇറക്കിവിടുന്നതുകൊണ്ടാണ് വിന്സന്റിന്റെ അടുത്ത് അയാള് അഭയം പ്രാപിക്കുന്നത്. മദ്യം വാങ്ങാന് പോകുന്ന പ്രദീഷിനേയും ഗില്ബര്ട്ടിനേയും ,പോക്കറ്റടിച്ചപ്പോള് പിടിച്ച പാര്ട്ടി പ്രവര്ത്തകര് പിന്തുടരുന്നുണ്ട്.

             ഇതിനിടയിലാണ് ദയാനന്ദന്റെ വീട്ടിലെ സംഭവങ്ങള് കാണിക്കുന്നത്.അയാള്ക്കാണെങ്കില് പണി നഷ്ടപ്പെട്ടിരിക്കുകയാണ്. ബാറുകളൊക്കെ പൂട്ടി.അയാള് ബാര് ജീവനക്കാരനായിരുന്നു.ഭാര്യയുടെ വരുമാനം മാത്രമാണ് ഏക ആശ്രയം. ഭാര്യയാണെങ്കില് തുച്ഛ വരുമാനക്കാരിയും.അവളുടെ ആഭരണങ്ങളൊക്കെ പണയത്തിലാണ്.നിരാശകൊണ്ടോ മറ്റോ ആകാം അയാളിപ്പോള് കടുത്ത മദ്യപാനിയാണ്. സത്യത്തില് ദയാനന്ദന്റെ കഥയിലേക്ക് വന്നപ്പോഴാണ് സിനിമ ചടുലമാവുന്നത്.സംഘര്ഷഭരിതമാവുന്നത്.ആസ്വാദനക്ഷമമാവുന്നത്. സുരാജും രചനയും നന്നായി പെര്ഫോം ചെയ്തതുകൊണ്ടുകൂടിയാണത്.

           പ്രതീഷ് തന്റെ ഒരു പെണ് സുഹൃത്തിന്റെ പക്കല് നിന്നും ആഭരണം വാങ്ങി പണയം വച്ചിരുന്നു.അവളാണെങ്കില് അവനെ എപ്പോഴും വിളിക്കുന്നുണ്ട്.ഒരു നാല്പതിനായിരം രൂപ കിട്ടിയിരുന്നെങ്കില് അവനത് എടുപ്പിച്ച് കൊടുക്കാമായിരുന്നു.ശിവന് എവിടുന്നോ അഞ്ച് ലക്ഷം രൂപ അടിച്ച് മാറ്റിയതായ് ഇവര്ക്കറിയാം.അതില് നിന്നും ഒരു നാല്പതിനായിരം രൂപ പദീഷിന് കൊടുക്കുവാന് ഗില്ബര്ട്ട് ആവശ്യപ്പെടുകയാണ്. എന്നാല് ശിവന് ആ പണം അടിച്ച് മാറ്റിയ അന്ന് രാത്രിയാണ് പ്രധാനമന്ത്രി ഡീമോണിറ്ററൈസേഷന് പ്രഖ്യാപിച്ചത്.

           ദയാനന്ദന് ഭാര്യയുടെ ആഭരണങ്ങള് വില്ക്കാന് ഇറങ്ങിത്തിരിക്കുകയാണ്.പതിനായിരം രൂപയാണ് അയാള്ക്ക് വേണ്ടത്.കുടുംബശ്രീയില് നിന്നും ഭര്യ എടുത്ത കടം വീട്ടുന്നതിനാണത്.വിറ്റുകഴിയുന്പോള് ഒന്പതിനാ യിരം രൂപയാണ് കിട്ടുന്നത്.ബാക്കി തുകക്ക് അയാള് തന്റെ ബാര് സുഹൃത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല് ആ പണവുമായി പുറത്തിറങ്ങുന്പോള് അത് ശിവനും ഗില്ബര്ട്ടും ചേര്ന്ന് പറ്റിച്ചെടുക്കുകയാണ്. ബാര് സുഹൃത്ത് ദയാനന്ദന് കുറച്ച് പണം നല്കുന്നു.അതു പക്ഷെ തീരെ കുറഞ്ഞുപോയി. അയാള് പിന്നീട് പോകുന്നത് ബിവറേജസ് കോര്പറേഷന്റെ ക്യൂവിലേക്കാണ്.

          അമ്മായിക്കവലയില് ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നു.അതിനാല് അന്ന് ഹര്ത്താലാണ്.അന്നാണ് ശിവനും കൂട്ടരും ആ ജൂവ്വല്ലറി കുത്താന് പ്ളാനിടുന്നത്. .ഹര്ത്താലായതിനാലാണ് ദയാനന്ദന് ആ വഴി നടന്നു വരുന്നത്.അയാള് മദ്യപിച്ചിരുന്നു. അയാള് ആ ജൂവ്വല്ലറിയുടെ ഇറയത്ത് ഇരിക്കുന്നു.അതിനകത്ത് ഗല്ബര്ട്ടും വിന്സന്റുമുണ്ടായിരുന്നു.ശിവനും പ്രതീഷുമാണ് ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന് പുറത്ത് നിന്നിരുന്നത്.പ്രതീഷ് ദയാനന്ദനോട് പറയുന്നു അവിടെ നിന്നും പോകാന്.അവര് തമ്മില് തര്ക്കമാവുന്നു.ശിവനും ചെന്ന് അയാളോട് വഴക്കടിക്കുന്നു.ശിവനെ കണ്ടതോടെ ദയാനന്ദന് ആളെ മനസ്സിലായെങ്കിലും ജൂവ്വല്ലറിക്കകത്തുനിന്നും മറ്റുള്ളവര് കൂടി എത്തി ദയാനന്ദനെ ജൂവ്വല്ലറിക്കകത്ത് വലിച്ചിട്ട് വായില് തുണി തിരുകി കെട്ടിയിടുന്നു.

           ശിവനും മറ്റും ജൂവ്വല്ലറിക്കകത്ത് കാണുന്നത് ശൂന്യമായ പെട്ടികളാണ്. ഒഴിഞ്ഞ മേശകളാണ്. ദയാനന്ദനാണ് സ്വര്ണ്ണമിരിക്കുന്ന സ്ഥലം അവര്ക്ക് കാണിച്ചുകൊടുക്കുന്നത്. കെട്ടിയിട്ട് വായില് തുണി തിരുകിയിരിക്കുകയാണല്ലോ.അതുകൊണ്ട് ആംഗ്യ ഭാഷയിലാണത് അയാള് ചെയ്യുന്നത്. സ്വര്ണ്ണമിരിക്കുന്ന സ്ഥലം കാണിച്ചുകൊടുത്തതുകൊണ്ട് അയാളെ അവര് കെട്ടഴിച്ച് വിടുന്നു.ഒരു പങ്ക് അയാള്ക്കും വേണമെന്നായി.മനസ്സില്ലാ മനസ്സോടെ ശിവനും കൂട്ടരും അത് സമ്മതിക്കുകയാണ്. ഭിത്തി തുരന്നാണ് പുറത്തിറങ്ങേണ്ടത് എന്നും അവര്ക്ക് ദയാനന്ദനാണ് പറഞ്ഞുകൊടുക്കുന്നത്.അതും ട്രയിന് പോകുന്പോഴാണ് ഭിത്തി തുരക്കേണ്ടത് എന്നും അയാള് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.ട്രയിനിന്റെ ശബ്ദത്തില് ഭിത്തി തുരക്കുന്ന ശബ്ദം മുങ്ങിപ്പോകുമല്ലോ. എന്നാല് ആദ്യം പുറത്തിറങ്ങുന്ന ദയാനന്ദന് രാത്രി ഡ്യൂട്ടിക്കിറങ്ങിയ രണ്ട് പോലീസുകാര്ക്ക് മുന്നിലാണ് ചെന്ന് പെടുന്നത്. ജൂവ്വല്ലറിക്കുള്ളില് നിന്നും എന്തോ ശബ്ദം കേട്ട് ചെന്നു നോക്കുന്ന ദയാനന്ദന് കള്ളന്മാരെ പറ്റി പറയുന്നു.അന്യസംസ്ഥാനക്കാരാണതെന്ന് പറയുന്നു.

            പോലീസുകാര് എസ്.ഐ യെ വിളിച്ചുവരുത്തുന്നു.എസ്.ഐ ജൂവ്വല്ലറി ഉടമയെ വിളിച്ചു വരുത്തുന്നു.തന്റെ സ്വര്ണ്ണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും തനിക്ക് പരാതിയൊന്നുമില്ലെന്നും അറിയിക്കുന്നു.എന്നാല് നഷ്ടപ്പെട്ടത് കണക്കില് പെടാത്ത സ്വര്ണ്ണമായിരുന്നു.അതയാള്ക്ക് പറയാന് കഴിയില്ലല്ലോ.ദയാനന്ദന്റെ അവസരോചിതമായ ഇടപെടല് കൊണ്ടാണ് കള്ളന്മാര്ക്ക് സ്വര്ണ്ണം മോഷ്ടിക്കാന് കഴിയാതെ വന്നത് എന്നതിനാല് ദയാനന്ദന് പൗരസ്വീകരണം നല്കുകയാണ് നാട്ടുകാര്. ദയാനന്ദന് തന്റെ ചെറുപ്പം മുതലുള്ള അന്യരോടുള്ള ദയാവായ്പിനെ പറ്റി വീന്പ് പറയുന്നു മറുപടി പ്രസംഗത്തില്.ദയാനന്ദന്റെ ഭാര്യയും മകനും ജൂവ്വല്ലറി ഉടമയ്കൊപ്പം സദസ്സിലിരിപ്പുണ്ട്.ദയാനന്ദന്റെ ഭാര്യയുടെ കഴുത്തില് കിടക്കുന്ന മാല തന്റെ ജൂവ്വല്ലറിയിലേതല്ലേ എന്ന് അയാള് സംശയിക്കുന്നുണ്ട്.ദയാനന്ദന്റെ വീന്പ് പറച്ചില് കേള്ക്കാന് ശിവനും ഗില്ബര്ട്ടും വിന്സന്റും പ്രദീഷും എത്തിയിട്ടുണ്ട്.പ്രതീഷിന് ആഭരണമെടുത്ത് തന്റെ പെണ് സുഹൃത്തിന് നല്കാനായി,ഗില്ബര്ട്ടിന് അച്ചന്റെ (വികാരിയച്ചന്) ബൈക്ക് തിരിച്ച് നല്കാനായി.ശിവന് തന്റെ ഭാഗം അനുജനില് നിന്നും പിടിക്കാനായി.എല്ലാം ദയാനന്ദന് കാരണമാണെന്നാണ് അവര് കരുതുന്നത്.അവസാനം തന്റെ അനുജന് എതിരെ ആ നാട്ടിലെ ഇലക്ഷന് ദയാനന്ദനെ നിറുത്തി മത്സരിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുകയാണ്.

                മികച്ച സംവിധാനവും നടീനടന്മാരുടെ മികച്ച പ്രകടനങ്ങളൊക്കെയുണ്ടായിട്ടും ഈ സിനിമ അതിന്റെ ലക്ഷ്യത്തിലെത്താത്തതിന് കാരണം മികച്ച തിരക്കഥയുടെ അഭാവമാണ്.സിനിമ കണ്ടു കൊണ്ടിരിക്കുന്പോള് പോലും നമുക്കൊരുണര്വ്വും ഉത്സാഹവും പ്രദാനം ചെയ്യാന് ഈ സിനിമക്ക് കഴിയുന്നില്ല. സുരാജിനെ കെട്ടിയിട്ടിരിക്കുന്പോള് ന്യൂജന് കാരുടെ മാതിരി കേള്പ്പിക്കപ്പെടുന്ന പാട്ട് അരോചകമാണ്.തുടക്കത്തിലെ കവിതയും ടൈറ്റില് ഗ്രാഫിക്സും മനോഹരം തന്നെ.


LATEST NEWS