വെളിപാടിന്റെ പുസ്തകം——-താരപദവിയെ ഉയര്ത്തിക്കാണിക്കാനോ നിലനിറുത്താനോ സിനിമകളെടുക്കാം.പക്ഷെ അതും ആസ്വാദനം നല്കുന്നതായിരിക്കണം. വെളിപാടിന്റെ പുസ്തകം ഒരാസ്വാദനവും തരുന്ന ഒന്നല്ല.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെളിപാടിന്റെ പുസ്തകം——-താരപദവിയെ ഉയര്ത്തിക്കാണിക്കാനോ നിലനിറുത്താനോ സിനിമകളെടുക്കാം.പക്ഷെ അതും ആസ്വാദനം നല്കുന്നതായിരിക്കണം. വെളിപാടിന്റെ പുസ്തകം ഒരാസ്വാദനവും തരുന്ന ഒന്നല്ല.

       ആശീര്വ്വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുന്പാവൂര് നിര്മിച്ച് ,ബെന്നി.പി.നായരന്പലം തിരക്കഥ എഴുതി ലാല് ജോസ് സംവിധാനം ചെയ്ത സിനിമയാണ് വെളിപാടിന്റെ പുസ്തകം. വിഷ്ണു ശര്മ്മ ഛായാഗ്രഹണവും രഞ്ജന് എബ്രഹാം എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നു.സംഗീത സംവിധാനം ഷാന് റഹ്മാനാണ് നിര്വ്വഹിച്ചിരിക്കുന്നത്.അനില് പനച്ചൂരാന് ,റഫീഖ് അഹമ്മദ് തുടങ്ങിയവരാണ് ഗാന രചയിതാക്കള്. മോഹന്ലാല്,അനൂപ് മേനോന്,സിദ്ധിഖ്, സലിം കുമാര്,ശരത്കുമാര് (അങ്കമാലി ഡയറീസ് ഫെയിം)അരുണ് കുമാര്(ആനന്ദം ഫെയിം)അലന്സിയര് ലേ ലോപസ്,അന്ന രാജന്,പ്രിയങ്ക നായര് തുടങ്ങിയവരാണ് അഭിനേതാക്കള്

       സിനിമ ആരംഭിക്കുന്പോള് നാം കാണുന്നത് ബുള്ളറ്റ് വിശ്വനായി അഭിനയിക്കുന്ന അനൂപ് മേനോനുമായി കാക്ക രമേശനും (ചെന്പന് വിനോദ്) സംഘവും ഏറ്റുമുട്ടുന്നതും അവസാനം സിദ്ധിഖിന്റെ തരകന് വിശ്വനെ അടിച്ച് കൊല്ലുന്നതുമാണ്.ഒട്ടും രസകരമല്ലാത്ത ടൈട്ടിലിന് ശേഷം കോളേജ് കാംപസ്സിലേക്കാണ് സംവിധായകന് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ക്യാംപസ്സില് പ്രൊഫസര് പ്രേംരാജിനെ നാംകാണുന്നു,അയാള് ആ ക്യാംപസ്സില് ആരെയും പ്രണയിക്കാന് അനുവദിക്കില്ലത്രേ.സലിംകുമാറാണ് പ്രൊഫസര് പ്രേംരാജാകുന്നത്.കാമരാജ് എന്ന വിളിപ്പേരുണ്ട് ഇയാള്ക്ക്. ഞരന്പ് രോഗി കൂടിയാണിദ്ദേഹം.

        ആ കോളേജിലെ രണ്ട് വിഭാഗം കുട്ടികളാണ് ചന്തകളും കടപ്പുറവും.ചന്തകള് സിറ്റിയില് നിന്നും കടപ്പുറം തീരപ്രദേശത്തുനിന്നും എത്തിയ കുട്ടികളുകളുമാണ്. ഇവര്തമ്മില് പലപ്പോഴും ഏറ്റ് മുട്ടലുകള് ഉണ്ടാകാറുണ്ട്. സമീര് ചന്തകളുടെ നേതാവും ഫ്രാങ്ക്ലിന് കടപ്പുറത്തുകാരുടെ നേതാവുമാണ്.ആനന്ദം ഫെയിം അരുണ്കുമാറാണ് സമീറാവുന്നത്.ഫ്രാങ്ക്ലിനാകുന്നത് അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാറാണ്.

        സ്റ്റെല്ല എന്ന പെണ്കുട്ടിയും ഫ്രാങ്ക്ലിനുമായി സംസാരിച്ചുകൊണ്ട് നില്ക്കുന്ന വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ആ കുട്ടി കോളേജില് വരാതാവുകയും പഠിപ്പ് നിറുത്താന് തീരുമാനിച്ചിരിക്കുകയുമാണ്.അതിന് കാരണക്കാരന് സമീറാണെന്നാണ് പറയപ്പെടുന്നത്.കാരണം സമീറാണല്ലോ ഷോര്ട്ട് ഫിലിമിന്റെ സംവിധായകന്.ഇരു ടീമുകളും തമ്മില് രൂക്ഷമായ സംഘര്ഷമുണ്ടാകുന്നു.ഈ സീനുകളൊക്കെ വല്ലാതെ ഇഴയുന്നുണ്ട്.പ്രൊഫസര് പ്രേംരാജിന്റെ ഇടപെടലുകളും ഇഴയുന്നുണ്ട്.ബോറിംഗ് ആകുന്നു ഇതിന്റെ ഫലം. സിറ്റിയില് നിന്നുമുള്ള കുട്ടികളുടെ കൂടെ പ്രൊഫസര് പ്രേംരാജ് നിന്നതിനാലാണ് കടപ്പുറത്തെകുട്ടികള് അദ്ദേഹത്തിന് ഒരു പണി കൊടുത്തത്.അത് എട്ടിന്റെ പണിയായിപ്പോയി.

          കടപ്പുറത്തെ പിള്ളേര് അദ്ദേഹത്തിന്റെ ഓഫീസ് മുറിയില് കയറി ടി.വിയില് മോശപ്പെട്ട എന്തോ ഒന്ന് ഘടിപ്പിക്കുന്നു. .അത് ശിവജി ഗുരുവായൂരിന്റെ അച്ചന് കഥാപാത്രം കണ്ടുപിടിക്കുകയും പ്രൊഫസര്.പ്രേം രാജിന്നെ അസിസ്റ്റന്റ് പ്രിന്സിപ്പല് പദവിയില് നിന്നും പുറത്താക്കുന്നു. ആ പദവിയിലേക്കാണ് മോഹന്ലാലിന്റെ ഫാദര് പ്രൊഫസര് ഇടിക്കുള എത്തുന്നത്. സാധാരണ വേഷത്തിലാണ് മൈക്കിള് ഇടിക്കുള ജോയിന് ചെയ്യാനെത്തിയത്.അതുകൊണ്ടാണല്ലോ മേരിട്ടീച്ചര്ക്ക് അദ്ദേഹത്തെ പ്രണയിക്കാന് തോന്നുന്നത്.കുണ്ടാമണ്ടി പ്രണയം തന്നെ.പിള്ളേരുടെ പ്രണയം വിസ്തരിച്ച് കാണിക്കുന്നില്ലെങ്കിലും അതിലൊരു ത്രഡ് ഉള്ളതായി പ്രേക്ഷകര്ക്ക് തോന്നുന്നുണ്ട്. മേരിക്ക് മൈക്കിള് ഇടിക്കുളയോട് തോന്നുന്നതില് അങ്ങനെ ഒന്നുള്ളതായി പ്രേക്ഷകര്ക്ക് അനുഭവപ്പെടുന്നില്ല.

         ഏതായാലും ഡ്രാക്കുള എന്ന ഇടിക്കുള അച്ചന്റെ വരവോടെ കുട്ടികള് തമ്മിലുള്ള സംഘര്ഷത്തിന് അയവുവരുന്നു. ആ സൗഹൃദത്തെ ഊട്ടി ഉറപ്പിക്കാനാണ് ഒരു സിനിമ നിര്മിക്കാം എന്ന ആശയത്തിലേക്ക് ഇടിക്കുള എത്തുന്നത്.മാത്രമല്ല പണിതീരാതെ കിടക്കുന്ന കോളേജ് കെട്ടിടത്തിന്റെ പണി അതില് നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പൂര്ത്തിയാക്കുകയും ചെയ്യാം.അങ്ങനെയാണ് നിര്മാതാവ് വിജയ് ബാബു എത്തുന്നത്.അദ്ദേഹം ആ സിനിമയുടെ പണം മുടക്കാന് തയ്യാറാകാമത്രേ.എന്നാല് ഫ്രാങ്ക്ലിന് പറയുന്ന കഥ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല. അങ്ങനെ മടങ്ങിപ്പോകാന് ഒരുങ്ങുന്പോഴാണ് അദ്ദേഹം വിശ്വനാഥന്റെ പടം ചുവരില് കാണുന്നത്.അതും രണ്ട് പുരോഹിതന്മാരുടെ നടുക്ക്.അതദ്ദേഹത്തില് അത്ഭുതമുണ്ടാക്കുന്നു.അതിന്റെ കാരണം അന്വേഷിച്ച് പോകുകയാണ് പിന്നീട്.

          വിശ്വന്റെ കഥ സിനിമയാക്കാന് വിജയ് ബാബു തയ്യാറാകുന്നു.അഭിനേതാക്കളൊക്കെ കോളേജ് കുട്ടികളും അവിടുത്തെ അദ്ധ്യാപകരും.പക്ഷെ വിശ്വന്റെ കഥാപാത്രത്തെ മാത്രം അവതരിപ്പിക്കാന് ആരെയുംകിട്ടുന്നില്ല,മടങ്ങിപ്പോകാനൊരുങ്ങുന്ന വിജയ് ബാബുവിന് സമീറിന്റെ ഫോണ് കോള് കിട്ടുകയാണ്.മനസ്സില്ലാ മനസ്സോടെ തിരിച്ചെത്തുന്ന വിജയ് ബാബു കാണുന്നത് വിശ്വന്റെ രൂപത്തില് നില്ക്കുന്ന ഫാദര് ഇടിക്കുളയെയാണ്.അങ്ങനെ അവര് ആ പ്രോജക്ടുമായി മുന്നോട്ടുപോകുന്നു.

           എന്തൊരു വിഡ്ഢിക്കഥയാണിതെന്ന് ഈ സിനിമ കാണുന്പോള് പ്രേക്ഷകര് അത്ഭുതപ്പെടുന്നുണ്ട്.കാരണം, തരകനെന്ന മുതലാളി കയ്യടക്കി വച്ചിരുന്ന പള്ളിവക ഭൂമി തരകനില് നിന്നും വാങ്ങി പള്ളിക്ക് നല്കുന്നത് വിശ്വനാണല്ലോ. ഏത് നൂറ്റാണ്ടിലെ കഥയാണാവോ ബെന്നി പി നായരന്പലം പറയുന്നത്? ഇതിനെ പറ്റി ലാല് ജോസിനും നിശ്ചയമില്ലാത്തതുപോലെയാണ് അദ്ദേഹത്തിന്റെ സംവിധാന രീതിയും. ഈ സിനിമയ്ക് ഒരു തരത്തിലുമുള്ള രൂപഭംഗിയില്ല. മോഹന്ലാലിനെ പുകഴ്ത്തിയടിക്കുന്നതിനുവേണ്ടി എടുത്ത സിനിമ എന്നേ തോന്നൂ.

           ആകട്ടെ,സിനിമാ ചിത്രീകരണത്തില് തരകന് കയറി ഇടപെടുന്നു.തരകനായി അഭിനയിക്കുന്ന പ്രൊഫസര് പ്രേം രാജിനെ, അയാള് തല്ലി അവശനാക്കുന്നു. .സിനിമാ പിടുത്തം നിര്ത്തിക്കോളാന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഫ്രാങ്ക്ലിന്റെ പിതാവ് കള്ളുകുടിയനായ ഒരാളണല്ലോ.ഈ സിനിമയില് പ്രേക്ഷകര് ശ്രദ്ധിക്കുന്ന ഒരു കഥാപാത്രമാണിയാള്.യഥാര്ത്ഥ വിശ്വനാഥന്റെ സഹചാരിയായിരുന്നു ഇയാള്.എന്നു വച്ചാല് അന്ന് നടന്ന കഥ കൂടുതലും അറിയാവുന്ന ഒരാള്. ഇയാളും ഇടക്കിടക്ക് ഷൂട്ടിംഗി തടസ്സപ്പെടുത്തുന്നുണ്ട്.അതങ്ങനെയല്ല ഇങ്ങനെയല്ല എന്നൊക്കെ പറഞ്ഞ്.

        യഥാര്ത്ഥ വിശ്വനാഥന്റെ ഭാര്യ ജയന്തിയും കുട്ടിയും ഷൂട്ടിംഗ് സ്ഥലത്തുണ്ട്,അല്ലെങ്കില് അവരുടെ വീട്ടിലാണ് ഷൂട്ടിംഗ്.ജയന്തിയായിട്ട് പ്രിയങ്ക നായര് അഭിനയിക്കുന്നു.അവരുടെ വേഷവിധാനത്തില് നിന്നും തരകന്റേയും രമേശന്റേയും വേഷ വിധാനത്തില് നിന്നും നാം മനസ്സിലാക്കുന്നത് കഥ നടന്നത് ഏറെ വിദൂര കാലത്തല്ല എന്നാണ്.അതായത് മൈക്കിള് ഇടിക്കുളയും മറ്റും ജീവിക്കുന്ന കാലത്ത്.അതാണ് ഈ സിനിമയുടെ പരാജയം.ഇക്കാലത്ത് എവിടെയാണ് പള്ളി സ്ഥലത്തിന്ന് വേണ്ടി ഹിന്ദുവായ ഒരാള് പള്ളിയുടെ ശക്തനായ ഒരാളോട് ഏറ്റുമുട്ടിമരണം വരിക്കുക. വിശ്വസിക്കാനാവുന്നില്ല.അല്ലെങ്കില് വിശ്വസിപ്പിക്കാന് സൃഷ്ടാക്കള്ക്ക് കഴിയുന്നില്ല.

         ഫാദര് ഇടിക്കുളയുടെ അടുത്ത് ചെന്ന് താനല്ല വിശ്വനെ കൊന്നത് എന്ന് തരകന് പറയുന്നു.കക്ക രമേശനാണ് കൊന്നത് എന്നും വെളിപ്പെടുത്തുന്നു.മംഗലാപുരത്തുനിന്നും വരും വഴിയാണ് തരകന് ആ കാഴ്ച കണ്ടത്. ഫ‌്രാങ്ക്ലിന്റെ പിതാവും അത് സ്ഥിരീകരിക്കുന്നുണ്ട്. വിശ്വനാഥന്റെ മകളെ കുളത്തില് ചവുട്ടിത്താഴ്ത്തിക്കൊന്നതിന്ന് ഫ്രാങ്ക്ലിന്റെ പിതാവ് മാത്രമായിരുന്നു സാക്ഷി.അത് പുറത്തുപറഞ്ഞാല് അയാളുടെ മകനെ കൊന്നു കളയുമെന്ന് കക്ക രമേശന് ഭീഷണിപ്പെടുത്തിയതിനാലാണ് അയാള് ആരോടും പറയാതിരുന്നത്.എന്നാല് അയാള്ക് ഒരിക്കല് ആ സത്യം വിശ്വനോട് പറയേണ്ടതായി വരുന്നു, വിശ്വന് അത് ചോദിക്കാനാണ് രമേശന്റെ അടുത്തേക്ക് ചെന്നത്.എന്നാല് ആ ഏറ്റുമുട്ടലില് വിശ്വനെ കൊല്ലുകയാണ് രമേശന് .അതയാള് തരകന്റെ മേല് കെട്ടിവയ്കുന്നു. ഇത്തരത്തില് കഥ മാറ്റണമെന്ന് പ്രൊഫസര് ഇടിക്കുള സംവിധായകന് സമീറിനോട് ആവശ്യപ്പെട്ടെങ്കിലും അയാള് അത് തള്ളിക്കളയുകയാണ്.നടന്- സംവിധായകന് തര്ക്കമുണ്ടാകുന്നുണ്ടിവിടെ.അതും മോഹന് ലാലിന്റെ താരപദവി ഉയര്ത്തിക്കാണിക്കാന് വേണ്ടിയാകണം.ഇത്തരം കാര്യങ്ങള് ആസ്വാദനത്തെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

         ഇതിനിടയില് മറ്റൊരു കഥ സംഭവിക്കുന്നുണ്ടായിരുന്നു.അത് പ്രൊഫസര് ഇടിക്കുളയുമായി ബന്ധപ്പെട്ടതായിരുന്നു.ഇടിക്കുളക്ക് അയാളുടെ യൗവ്വനത്തില് പള്ളി വികാരിയാകണമെന്നതായിരുന്നു താത്പര്യമത്രേ.അതയാളുടെ പിതാവിന് ഇഷ്ടമല്ലായിരുന്നു പോലും.എന്നിട്ടും അയാള് പള്ളി വികാരിയായി.അതിന്റെ സംഘര്ഷത്തില് അയാള് മാനസികമായ ചില പ്രശ്നങ്ങളുണ്ടാവുന്നു.അതായത് ഒരു കാര്യത്തിലങ്ങ് ലയിച്ചുപോയാല് പിന്നെ തിരികെ വരാന് വളരെ പ്രയാസ മായിരിക്കും.കഥാപാത്രവുമായി അയാളിവിടെ തന്മയീഭാവം കൈക്കൊള്ളുകയാണ്.വിശ്വനാഥനായി മാറുകയായിരുന്നു അയാള്.അതു പക്ഷേ വേണ്ടത്ര ഫലിക്കാതെ പോയി.അതങ്ങോട്ട് ഏല്ക്കുന്നില്ല.ഷൂട്ടിംഗ് കാണാനെത്തിയ കക്ക രമേശനെ മൈക്കിള് തച്ചു തകര്ക്കുന്നത് ഏല്ക്കാതെ പോകുന്നത് അതുകൊണ്ടാണ്. നാഗവല്ലിയുടെ കഥക്ക് ഒരു പഴമയും ഗംഗയുടെ കഥക്ക് ഒരു പുതുമയുമുണ്ടായത് കൊണ്ടാണ് ആ സംഘര്ഷം രസനീയമായത്. ഇവിടെ ഇവര് സമകാലീനരാണ്.

       അവസാനം കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം അങ്ങനെ ഫാദര് പ്രൊഫസര് മൈക്കിള് ഇടിക്കുള തന്നെ നിര്വ്വഹിക്കുന്നു.അതങ്ങനെയല്ലേ വരൂ.ഇതാദ്യം മുതല് തന്നെ വ്യക്തമാണല്ലോ.മോഹന് ലാലിന്റെ സ്റ്റാര്ഡം ഉയര്ത്തിക്കാട്ടാന് ഒരു സിനിമ.അത്രയേയുള്ളൂ ഈ വെളിപാടിന്റെ പുസ്തകം.


LATEST NEWS