വീണ്ടും ഞെട്ടിച്ച് ജിയോ; 399 ന് റീചാർജ്ജ് ചെയ്‌താൽ 2599 രൂപ തിരികെ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീണ്ടും ഞെട്ടിച്ച് ജിയോ; 399 ന് റീചാർജ്ജ് ചെയ്‌താൽ 2599 രൂപ തിരികെ 

ഞെട്ടിക്കുന്ന പുതിയ ഓഫറുമായി ജിയോ വീണ്ടും. 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ ജിയോ തിരിച്ചു നൽകുക 2599 രൂപ. ജിയോ വന്നതുമുതൽ ടെലികോം മേഖലയിൽ എന്നും ഞെട്ടലുകളാണ്. ഇത്തവണ 399 രൂപക്ക് റീചാർജ്ജ് ചെയ്‌താൽ  ഉപഭോക്താവിന് ലഭിക്കുന്നത് ഏഴിരട്ടിയോളം രൂപയുടെ ക്യാഷ്ബാക്ക് മൂല്യമാണ്.

ഓഫർ പ്രകാരം 399 രൂപയ്‌ക്കോ അതിന് മുകളിലോ റീചർജ് ചെയ്യുന്നവർക്ക് 400 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആയും 300 രൂപ ക്യാഷ്ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി ഷോപ്പിംഗും നടത്താം. ജിയോ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.

നവംബർ 10 മുതൽ 25 വരെയുള്ള റീചാർജുകൾക്കാണ് ഓഫർ. ആമസോൺ, പേടിഎം, ഫോൺപെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാർജ് എന്നീ വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റൽ വാലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചർ നവംബർ 15നാണ് വാലറ്റിൽ എത്തുക.


LATEST NEWS