ആദായനികുതി ദാതാക്കളുടെ പട്ടികയില്‍ 75 ലക്ഷം പേര്‍കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദായനികുതി ദാതാക്കളുടെ പട്ടികയില്‍ 75 ലക്ഷം പേര്‍കൂടി

ന്യൂഡല്‍ഹി: ആദായനികുതി ദാതാക്കളുടെ പട്ടികയില്‍ ഇതുവരെ 75 ലക്ഷം പേര്‍ ഉള്‍പ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 

അടുത്ത മാര്‍ച്ചിനകം 1.25 കോടി പേരെ പുതുതായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ പട്ടികയില്‍ എത്തിക്കുമെന്നും നികുതി വകുപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.

നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നികുതി വകുപ്പിന്റെ ഈ നടപടി ക്രമങ്ങള്‍. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ 1.06 കോടി പേര്‍ നികുതിദായകരുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ നികുതിശൃംഖലയില്‍ ഉള്‍പ്പെടാത്തവര്‍ പിന്നീട് അതേവര്‍ഷംതന്നെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരെയുമാണ് പുതുതായി നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരായി കണക്കാക്കുന്നത്.


LATEST NEWS