ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല

ന്യൂഡൽഹി: ആധാർ കാർഡോ ആധാറിന്റെ കോപ്പിയോ നൽകി ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന  ആലോചിക്കേണ്ട. ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല.ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം നടത്തിയാല്‍മാത്രമേ അക്കൗണ്ട് തുറക്കാനാകൂ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം.

 

അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ബയോമെട്രിക് അല്ലെങ്കില്‍ ഒടിപി സ്ഥിരീകരണമില്ലെങ്കില്‍ ഇനി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാവില്ല. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്വമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലുംതരത്തില്‍ വീഴ്ചവരുത്തിയാല്‍ ഉത്തരവാദി ബാങ്ക്  അധികൃതകരാകും.  

 

മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. വോട്ടേഴ്‌സ് ഐഡിയുടെയും റേഷന്‍ കാര്‍ഡിന്റെയും ഉടമ കുറ്റക്കാരനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


LATEST NEWS