ഇന്ധന വിലയില്‍ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ധന വിലയില്‍ കുറവ്

കൊച്ചി: ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.അതായത്, ഇന്നലെ പെട്രോളിനും ഡീസലിനും 16 പൈസയും 18 പൈസയും വീതം കുറഞ്ഞിരുന്നു.കൂടാതെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 

കൊച്ചിയില്‍ ഇന്ന് യഥാക്രമം ഒരു ലിറ്റര്‍ പെട്രോളിനും, ഡിസലിനും 70 രൂപ 22 പൈസയും, 65 രൂപ 73 പൈസയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 71.46 രൂപയും ഡീസലിന് 67.01 രൂപയുമാണ് കണക്കാക്കുന്നത്. മാത്രമല്ല, കോഴിക്കോട് ഇന്ന് പെട്രോള്‍ വില 70രൂപ 52 പൈസയും,ഡീസല്‍ വില 66 രൂപ 04 പൈസ എന്നിങ്ങനെയാണ് വില കണക്കാക്കിയിരിക്കുന്നത്.