ജിഡിപി വീണ്ടും ഉയര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഡിപി വീണ്ടും ഉയര്‍ന്നു

2017-18 സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജിഡിപി നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 6.5 ആയിരുന്നു ജിഡിപി. ജിഡിപി നിരക്ക് ഉയര്‍ന്നത് ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്തിക്കും. കഴിഞ്ഞ പാദത്തില്‍ 6.5 ശതമാനം വളര്‍ച്ചയുമായി ഇന്ത്യ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

മൂന്നു വർഷത്തെ ഏറ്റവും കുറവ് വളർച്ചയായ 5.7 ശതമാനം ഏപ്രിൽ–ജൂൺ പാദത്തിൽ രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയ പരിഷ്കാരങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽനിന്നു രാജ്യം മോചിതമായെന്ന സൂചനയാണു ജിഡിപി വളർച്ച കാണിക്കുന്നത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ര്‍​വാ​ണ് ജി​ഡി​പി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. പ്ര​തീ​ക്ഷ​ച്ച​തി​ലും മി​ക​ച്ച വ​ള​ര്‍​ച്ച​യാ​ണ് ജി​ഡി​പി​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.