കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് ആരംഭിച്ചു. വ്യാഴാഴ്ചയാണ് സര്‍വീസ് തുടങ്ങിയത്. മസ്‌കറ്റിലേക്ക് വ്യാഴാഴ്ച രാത്രി 9.45നായിരുന്നു കന്നിയാത്ര. മാത്രമല്ല, ഇവിടെ നിന്നും മസ്‌കറ്റിലേക്ക് സര്‍വീസ് ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വ്വീസ്. 

അതേസമയം ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 1.05ന് മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ടാകുന്നതാണ്. മാത്രമല്ല, തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അബുദാബിയിലേക്കുള്ള സര്‍വീസിന് വെള്ളിയാഴ്ച രാത്രി 9.10ന് തുടക്കമാവുന്നതാണ്. അബുദാബിയില്‍നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 1.40നും സര്‍വീസുണ്ടാവുന്നതാണ്. കൂടാതെ, മാര്‍ച്ച് 31മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.45ന് അബുദാബിയിലേക്കും ഇതേ ദിവസങ്ങളില്‍ രാത്രി 9.15ന് തിരിച്ചും സമ്മര്‍ ഫ്ളൈറ്റും ഉണ്ടാകും. അതോടൊപ്പം, ഏപ്രിലോടെ തിരുവനന്തപുരത്തേക്കും കണ്ണൂരില്‍നിന്ന് സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജുഹ് വാഡിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ശ്രദ്ധേയമായ ഏവിയേഷന്‍ ഹബ്ബായി മാറുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എം.ഡി. തുളസീദാസ് പറഞ്ഞു.


LATEST NEWS