ഗോ എയറിലെ വിമാന ടിക്കറ്റ് ഓഫര്‍ നാളെ കൂടി മാത്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോ എയറിലെ വിമാന ടിക്കറ്റ് ഓഫര്‍ നാളെ കൂടി മാത്രം

ആഭ്യന്തര അന്താരാഷ്ട്ര വിമാന ടിക്കറ്റുകളില്‍ വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഗോ എയര്‍. 1,199 രൂപ മുതല്‍ 4999 രൂപ വരെ നിരക്കിലാണ് വിവിധ റൂട്ടുകളില്‍ സര്‍വീസ് പ്രഖ്യാപിച്ചിരി്ക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ നാളെ കൂടി മാത്രമാണ് ബാധകം.

എന്നാല്‍, മാര്‍ച്ച് എട്ട് മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള യാത്രകള്‍ക്ക് ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നതാണ്. മാത്രമല്ല, ബംഗളൂരു- നാഗേപ്പൂര്‍ റൂട്ടിലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ലഭ്യമാകുന്നത്. 1199രൂപയാണ് ഈ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് വരുന്നത്. കൂടാതെ, മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാന നിരക്കുകള്‍ 1799രൂപമുതലാണ് ആരംഭിക്കുന്നത്. ഇതിനെല്ലാം പുറമെ, ഹോളി പ്രമാണിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സും ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, 899മുതല്‍ ആരംഭിക്കുന്നതാണ് ഇന്‍ഡിഗോയുടെ ഓഫര്‍ നിരക്ക്.