സ്വര്‍ണവിലയില്‍ നേരിയ കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. നിലവില്‍ ഗ്രാമിന് 145 രൂപ കുറഞ്ഞ് 3,036 രൂപയായിരിക്കുന്നു. അതായത്, പവന് 120 കുറഞ്ഞ് 24,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 

കൂടാതെ, ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. മാത്രമല്ല, ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അതായത്, ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
 


LATEST NEWS