സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു.ദീപാവലി വ്യാപാരത്തിലാണ് സ്വര്‍ണത്തിന്റെ പ്രഭ മങ്ങിയത്. ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിലാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്.ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായിരിക്കുന്നു.എന്നാല്‍ സ്വര്‍ണത്തിനു പിന്നാലെ വെള്ളിയ്ക്കും വില ഇടിഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 39,000 രൂപയായി മാറിയിട്ടുണ്ട്.

99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഡല്‍ഹിയില്‍  പത്തുഗ്രാമിന് 32,400 രൂപയാണ് വില. എന്നാല്‍, ആഗോള വിപണിയില്‍ വില നേരിയതോതില്‍ ഉയരുകയാണുണ്ടായത്. ഔണ്‍സിന് 0.51ശതമാനം വില ഉയര്‍ന്ന് 1,233.80 ഡോളറായി. വെള്ളിക്കും സമാനമായ വര്‍ധനവുണ്ടായിരിക്കുകയാണ്.
 


LATEST NEWS