റെക്കോർഡുകൾ ഭേദിച്ച് സ്വർണവിലയിൽ വൻവർധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെക്കോർഡുകൾ ഭേദിച്ച് സ്വർണവിലയിൽ വൻവർധന

കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില ഇന്നും വർദ്ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി. 

ഇന്നലെ 27 ഡോളറില്‍ അധികമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇത് കേരളത്തില്‍ രണ്ടുതവണ സ്വര്‍ണവില ഉയരാനിടയാക്കി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1552 ഡോളറാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 1,700 രൂപയുടെ വര്‍ധനവുണ്ടായി.


LATEST NEWS