ഇന്‍ഫോസിസിന്‍റെ സ്ഥാപകരില്‍ പ്രമുഖനായ നന്ദന്‍ നിലേകനി പുതിയ ചെയര്‍മാനാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഫോസിസിന്‍റെ സ്ഥാപകരില്‍ പ്രമുഖനായ നന്ദന്‍ നിലേകനി പുതിയ ചെയര്‍മാനാകും

ബംഗളൂരു: ഇന്‍ഫോസിസിന്‍റെ സ്ഥാപകരില്‍ പ്രമുഖനും മുന്‍ സി.ഇ.ഒയുമായ നന്ദന്‍ നിലേകനി (62) കമ്ബനിയുടെ പുതിയ ചെയര്‍മാനാകും. വിശാല്‍ സിക്ക സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനാണു തീരുമാനം. കമ്പനിയുടെ നിക്ഷേപക സ്ഥാപനങ്ങള്‍ നിലേകനിയെ നേതൃത്വത്തിലേക്ക് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡിന് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു. 

വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് നിലേകനിയെ ഏകകണ്ഠമായി നോണ്‍ എക്സിക്യുട്ടീവ്​ ചെയര്‍മാനായി നിയമിച്ചത്. കമ്ബനിയുടെ ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സ്വീകര്യനാണ് പുതുതായി പദവിയിലെത്തുന്ന നിലേകനി. നിലവിലെ ചെയര്‍മാന്‍ ആര്‍. സെഷാസായിക്കു പകരമാണ് നിയമനം. സഹ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ രവി വെങ്കടേഷന്‍ സ്വതന്ത്ര ഡയറക്ടറായി തുടരും. മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭി​​പ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു നേരത്തെ വിശാല്‍ സിക്കയുടെ രാജി.

2002 മാര്‍ച്ച്‌ മുതല്‍ 2007 ഏപ്രില്‍ വരെ നിലേകനി ഇന്‍ഫോസിസ്​ ചെയര്‍മാനായിരുന്നു. അതിനുശേഷം ആധാര്‍ കാര്‍ഡിന് രൂപംനല്‍കാനുള്ള ദൗത്യവുമായി 2009ലാണ് ഇന്‍ഫോസിസ് വിടുന്നത്. എട്ടു വര്‍ഷത്തിനുശേഷം ചെയര്‍മാനായാണ് കമ്ബനിയില്‍ തിരിച്ചെത്തുന്നത്.


LATEST NEWS