കെഎഫ്‌സി വീണ്ടും പലിശനിരക്കുകള്‍ കുറച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎഫ്‌സി വീണ്ടും പലിശനിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം :  കെഎഫ്‌സി വീണ്ടും പലിശനിരക്കുകള്‍ കുറച്ചു. ചെറുകിട വ്യവസായമേഖലയിലെയും സേവനമേഖലയിലെയും വ്യവസായങ്ങള്‍ക്കുള്ള പലിശനിരക്കുകളാണ് വീണ്ടും കുറച്ചിരിക്കുന്നത്.നിലവിലുണ്ടായിരുന്ന 9.5 ശതമാനം ബേസ് റേറ്റു മുതല്‍ ഏഴ് ബാന്‍ഡുകളായിട്ടുളള പലിശനിരക്കുകള്‍ ഇനിമുതല്‍ ഇത് അഞ്ച് ബാന്‍ഡായി ചുരുങ്ങുന്നതാണ്.കൂടാതെ സേവനമേഖലയിലെയും ഉല്‍പ്പാദനമേഖലയിലെയും സംരംഭകരുടെ നിരക്കുകള്‍ ഏകീകരിച്ച് 9.5 ശതമാനം ആക്കുന്നതോടെ ഇതുപ്രകാരം സേവനമേഖലയിലെ സംരംഭകര്‍ക്ക് ഇനിമുതല്‍ 9.5 ശതമാനം നിരക്കില്‍ വായ്പ ലഭിക്കുന്നതാണ്. 
മാത്രമല്ല, 75 ശതമാനത്തിന് മുകളില്‍ റേറ്റിങ്ങുള്ള സംരംഭകര്‍ക്ക് 9.5 ശതമാനവും 65 ശതമാനംമുതല്‍ 75 ശതമാനംവരെ റേറ്റിങ്ങുള്ള സംരംഭകര്‍ക്ക് 10 ശതമാനം നിരക്കിലും വായ്പകള്‍ ലഭിക്കും.

കെഎഫ്‌സിയുടെ പുതിയ വായ്പാ നയത്തിനുശേഷം ഏകദേശം 1000 കോടിയുടെ പുതിയ പ്രോജക്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും സേവനമേഖലയില്‍നിന്നുള്ള പ്രോജക്ടുകളായതിനാലാണ് സേവനമേഖലയിലെ സംരംഭകര്‍ക്കും ഒരു ശതമാനംവരെ പലിശ കുറയ്ക്കുന്നതെന്ന് കെഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സഞ്ജീവ്കൗശിക് അറിയിച്ചു.