കേന്ദ്ര ബജറ്റ് പ്രകാരം പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്ര ബജറ്റ് പ്രകാരം പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രകാരം പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ഇത് ജനങ്ങള്‍ക്ക് തിരിച്ചടിയാണ് നല്‍കിയത്. ബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എണ്ണ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.

നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും മുകളില്‍ വാറ്റും ചുമത്തുന്നുണ്ട്.


LATEST NEWS