എസ്ബിഐ ഭവനവായ്പ ജൂലായ് മുതല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എസ്ബിഐ ഭവനവായ്പ ജൂലായ് മുതല്‍

  ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു.ജൂലായ് ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് കുറഞ്ഞത്. സേവിങ്‌സ് അക്കൗണ്ടിലെ നിരക്കും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശയും കഴിഞ്ഞ മാര്‍ച്ചില്‍തന്നെ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. 
                 നിലവിലുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം ഭവന വായ്പ തുടര്‍ന്നും നല്‍കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. 
             എസ്ബിഐയുടെ 75 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക് 8.55 ശതമാനമാണ് നിലവില്‍ പലിശ ഈടാക്കുന്നത്. പുതിയ സംവിധാനത്തിലേയ്ക്ക് മാറുമ്പോള്‍ റിപ്പോ നിരക്കിനൊപ്പം 2.25ശതമാനംകൂടി ചേര്‍ത്തിയുള്ള പലിശയാണ് ബാധകമാകുക. അങ്ങനെവരുമ്പോള്‍ എട്ടുശതമാനമാകും പലിശ. 40 ബേസിസ് പോയന്റുകൂടി പലിശ നിരക്കില്‍ കൂടും.  നിലവില്‍ ഭവനവായ്പയെടുത്തിട്ടുള്ളവര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാല്‍ പലിശയില്‍ കാല്‍ശതമാനം കുറവുണ്ടാകുമെന്ന് റിട്ടെയില്‍ ബാങ്കിങിന്റെ മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.കെ ഗുപ്ത വ്യക്തമാക്കി. 
 


LATEST NEWS