നേട്ടം കൈവരിച്ച് ഓഹരിവിപണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നേട്ടം കൈവരിച്ച് ഓഹരിവിപണി

മുംബൈ: നേട്ടം കൈവരിച്ച് ഓഹരിവിപണി. സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്നു.സെന്‍സെക്സ് 317.72 പോയിന്റ് നേട്ടത്തില്‍ 35774.88ലും എന്നാല്‍ നിഫ്റ്റി 81.20 പോയിന്റ് ഉയര്‍ന്ന് 10763.40ലും വ്യാപാരം അവസാനിച്ചു. വന്‍ നേട്ടമാണ് ഇത്തവണ ഓഹരിവിപണി കൈവരിച്ചിരിക്കുന്നത്.ബിഎസ്ഇയിലെ 1330 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1278 ഓഹരികള്‍ നഷ്ടം നേരിട്ടു.

യെസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, റിലയന്‍സ്, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍, ഇന്ത്യ ബുള്‍സ് ഹൗസിങ്, ഗെയില്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, ഐഒസി, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തിരിക്കുന്നത്.