ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 106 പോയന്റ് നേട്ടത്തില്‍ 39381ലുമാണ് മുന്നോട്ട് പോകുന്നത്. മാത്രമല്ല നിഫ്റ്റി 11,800ന് മുകളില്‍ പോയിരിക്കുകയാണ്. നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 11813ലുമാണ് വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയിലെ 529 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 384 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സ്പൈസ് ജെറ്റ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ അതേസമയം ജെറ്റ് എയര്‍വെയ്സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളും നിലവില്‍ നഷ്ടത്തിലാണ്. എന്നാല്‍ വാഹനം, ഓട്ടോ, ഊര്‍ജം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍ നിലനില്‍ക്കുന്നത്. 

ലോഹം, ഐടി, ഇന്‍ഫ്ര ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്നലെ ഓഹരി വിപണിക്ക് അവധിയായിരുന്നു.
 


LATEST NEWS