ജിയോയുടെ പ്രമോഷണല്‍ വെല്‍കം ഓഫര്‍ നീട്ടുവാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി ട്രായ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോയുടെ പ്രമോഷണല്‍ വെല്‍കം ഓഫര്‍ നീട്ടുവാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി ട്രായ്

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പ്രമോഷണല്‍ വെല്‍കം ഓഫര്‍ നീട്ടുവാനുള്ള തീരുമാനത്തില്‍ വിശദീകരണം ചോദിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി.2016 ഡിസംബര്‍ 31 വരെയുള്ള പൂര്‍ണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.എന്നാല്‍ പിന്നീട് ഇത് മാര്‍ച്ച് 31 വരെയായി നീട്ടുകയായിരുന്നു.നിലവിലെ നിയമമനുസരിച്ച് 90 ദിവസം മാത്രമാണ് മൊബൈല്‍ കമ്പനികള്‍ക്ക് ഇത്തരം ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കൂവെന്നാണ് സൂചന.പ്രമോഷണല്‍ ഓഫര്‍ നീട്ടിയതുമായ് ബന്ധപ്പെട്ട് ഡിസംബര്‍ 20 നാണ് ട്രായ് ജിയോയോട് വിശദീകരണം തേടി കത്തയച്ചതെന്നാണ് വിവരം.നിലവില്‍ ജിയോയ്ക്ക് 63 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്.ഈ സാഹചര്യത്തില്‍ ട്രായുടെ നടപടി റിലയന്‍സിൻ്റെ  തിരിച്ചടിക്ക് വഴിവെയ്ക്കുമെന്നാണ് സൂചന.അതേസമയം മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ട്രായിയെ സമീപിച്ചിരുന്നു. എന്നാല്‍ ട്രായ് ഇവരുടെ ആവശ്യം തള്ളുകയായിരുന്നു.ജിയോക്ക് ഇന്റര്‍കോം കണക്ഷന്‍ ലഭ്യമാക്കത്തതിന് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ തുടങ്ങിയ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ട്രായ് പിഴ ചുമത്തിയിരുന്നു.
 


LATEST NEWS