നികുതി ഇളവ് യുഎസ് പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നികുതി ഇളവ് യുഎസ് പിന്‍വലിച്ചു

വാഷിംങ്ടണ്‍: നികുതി ഇളവ് യുഎസ് പിന്‍വലിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി രഹിത നയമാണ് അമേരിക്ക പിന്‍വലിച്ചിരിക്കുന്നത്. അതായത്, ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നടപടി. മാത്രമല്ല, ഇതോടെ യു.എസ്. വ്യാപാരപദ്ധതിയായ ജിഎസ്പിയുടെ കീഴില്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 560 കോടി ഡോളറിന്റെ വാര്‍ഷിക നികുതിയിളവ് നഷ്ടമാകും. കൂടാതെ, ഇന്ത്യയെ കൂടാതെ തുര്‍ക്കിക്കും തീരുമാനം ബാധകമാണെന്ന് അമേരിക്കന്‍ വാണിജ്യ പ്രതിനിധി റോബേര്‍ട്ട് ലൈതിസെര്‍ വ്യക്തമാക്കി.
 


LATEST NEWS