നിര്‍മിത ബുദ്ധിയില്‍ പുതിയ സംരംഭവുമായി വിശാല്‍ സിക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിര്‍മിത ബുദ്ധിയില്‍ പുതിയ സംരംഭവുമായി വിശാല്‍ സിക്ക

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍ഫോസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക സ്വന്തമായി സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങുന്നു. നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ഉപയോഗിച്ച് മനുഷ്യന്റെ ക്രിയാത്മകത ഉയര്‍ത്താന്‍ സഹായിക്കുന്ന സംരംഭമാണ് വിഭാവനം ചെയ്യുന്നത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ നടന്ന ഒരു ടെക്‌നോളജി കോണ്‍ഫെറന്‍സിലാണ് സിക്ക തന്റെ പുതിയ സംരംഭം വെളിപ്പെടുത്തിയത്.

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പത്തുമാസം മുമ്പാണ് സിക്ക കമ്പനി വിട്ടത്. താന്‍ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭം പ്രാരംഭ ദിശയില്‍ മാത്രമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിര്‍മിത ബുദ്ധി എന്ന പുതിയ സാങ്കേതികത ലോകത്തെ മാറ്റി മറിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2014 ജൂണിലാണ് ഇന്‍ഫോസിസിന്റെ സിഇഒ ആയി എത്തിയത്. ഇന്‍ഫോസിസിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പോലുള്ള പുതിയ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് അവിടെ തിരിച്ചടിയായി.

 
 


LATEST NEWS