വിമാനത്തിലെ ഭക്ഷണത്തിൽ പാറ്റ; എയർ ഇന്ത്യ മാപ്പ് പറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനത്തിലെ ഭക്ഷണത്തിൽ പാറ്റ; എയർ ഇന്ത്യ മാപ്പ് പറഞ്ഞു

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും കഴിക്കാന്‍ ലഭിച്ച ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതർ മാപ്പ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഭോപ്പാലില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം.

പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വികരിച്ചതായും വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നല്‍കിയതായും എയര്‍ ഇന്ത്യ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിംഗ് എന്നയാള്‍ക്കാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ സംഭവം എയര്‍ ഇന്ത്യ അധികൃതരെ അറിയിച്ചു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി.