എയർ ഇന്ത്യയെ സർക്കാർ കൈയൊഴി​യുമെന്ന് സൂചന; 100 ശതമാനം ഒാഹരികളും വിൽക്കാൻ നീക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എയർ ഇന്ത്യയെ സർക്കാർ കൈയൊഴി​യുമെന്ന് സൂചന; 100 ശതമാനം ഒാഹരികളും വിൽക്കാൻ നീക്കം

പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഒാഹരികളും വിറ്റഴിക്കുന്നത്​ കേന്ദ്രസർക്കാറി​ന്റെ പരിഗണനയിലെന്ന്​ സൂചന. ബാധ്യത കൊണ്ട് പൊറുതിമുട്ടിയ എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിൽക്കാൻ നേരത്തെ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, ഒാഹരികൾ വാങ്ങാൻ ആരും വന്നിരുന്നില്ല. ഇതോടെയാണ്​ സർക്കാർ കമ്പനിയുടെ പൂർണ സ്വകാര്യവത്​കരണത്തെക്കുറിച്ച്​ ആലോചിക്കുന്നത്​. നിലവിൽ 48,000 കോടിയാണ്​ എയർ ഇന്ത്യയുടെ ബാധ്യത. 

എയർ ഇന്ത്യയുടെ സ്വകാര്യവത്​കരണ നടപടി പുനഃപരിശോധിക്കുമെന്ന്​ സാമ്പത്തികകാര്യ സെക്രട്ടറി ചന്ദ്ര ഗാർഗ്​ പറഞ്ഞു. വിവിധ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്​. എന്നാൽ, 24 ശതമാനം ഒാഹരികൾ സർക്കാർ നിയന്ത്രണത്തിലുണ്ടാവണമെന്ന്​ നിഷ്​കർഷിക്കാനാവില്ലെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ്​ എയർ ഇന്ത്യ സർക്കാർ പൂർണമായും കൈയൊഴി​യുമെന്ന സൂചന നൽകുന്നത്​.