ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു.

മുംബൈ: ആഗോള പുനഃസംഘടനയുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു.റിക്രൂട്ട്‌മെന്റ് ടീമിലെ 60ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഒരാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടുതല്‍പേരെ പുറത്താക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടകാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  ഈവര്‍ഷം പുതിയതായി നാലായിരത്തോളംപേരെ ജോലിക്ക് എടുക്കുമെന്നും കമ്പനി പറയുന്നു


LATEST NEWS