മുന്ന് സ്വകാര്യ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് റിസര്‍വ് ബാങ്ക് തടഞ്ഞുവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുന്ന് സ്വകാര്യ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് റിസര്‍വ് ബാങ്ക് തടഞ്ഞുവെച്ചു

ന്യൂഡല്‍ഹി: വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന്  മുന്ന് സ്വകാര്യ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് റിസര്‍വ് ബാങ്ക് തടഞ്ഞുവെച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ ആദിത്യ പുരി, ഐസിഐസിഐ ബാങ്കിലെ ചന്ദാ കൊച്ചാര്‍, ആക്‌സിസ് ബാങ്കിന്റെ ശിഖാ ശര്‍മ എന്നിവരുടെ ബോണസാണ് ആര്‍ബിഐ തടഞ്ഞുവെച്ചത്.

മുന്നുപേര്‍ക്കും കൂടി ലഭിക്കേണ്ട 6.45 കോടിയുടെ ബോണസാണ് തടഞ്ഞുവെച്ചിരിക്കുന്നത്. 

ചന്ദാ കൊച്ചാറിന് 2.2 കോടി, ശിഖാ ശര്‍മയ്ക്ക് 1.35 കോടി, ആദിത്യ പുരിക്ക് 2.9 കോടി എന്നിങ്ങനെയാണ് ബോണസ് ലഭിക്കേണ്ടിയിരുന്നത്. സാധാരണ ഗതിയില്‍ മാര്‍ച്ച് 31 ന് ബോണസ് എല്ലാവര്‍ക്കും നല്‍കേണ്ടതാണ്. 
2017 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ ഓഡിറ്റില്‍ 5,600 കോടിയോളം വരുന്ന തിരച്ചടവു മുടങ്ങിയ വായ്പ്പകളെപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല. എച്ച്ഡിഎഫ്‌സി ബാങ്ക്  തിരച്ചടവു മുടങ്ങിയ വായ്പകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


LATEST NEWS