ചരിത്ര നേട്ടവുമായി ആപ്പിൾ : ലോകത്തെ ആദ്യ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന കമ്പനിയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്ര നേട്ടവുമായി ആപ്പിൾ : ലോകത്തെ ആദ്യ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന കമ്പനിയായി

സാൻഫ്രാൻസിസ്കോ∙: ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ ലോകത്തെ ആദ്യ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന കമ്പനിയായി. ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്നുദിവസത്തിനിടെ ‘ആപ്പിൾ’ ഓഹരിവില ഒൻപതുശതമാനം വർധിച്ചിരുന്നു . ഓഹരിക്ക് 207.05 ഡോളർ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 68.64 ലക്ഷം കോടി രൂപ. മൂന്നാം പാദത്തിലെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൂന്നു ശതമാനം നേട്ടത്തിലായിരുന്നു കമ്പനി. ആപ്പിളിന്റെ ശക്തനായ എതിരാളിയായ ഇന്റർനെറ്റ് കമ്പനി ആമസോണിന് 90,000 കോടി ഡോളറാണ് വിപണി മൂല്യം.


LATEST NEWS