ചൈനയില്‍ വില്‍പന കുറഞ്ഞതു മൂലം ആപ്പിളിനു സംഭവിച്ചത് വരുമാന നഷ്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയില്‍ വില്‍പന കുറഞ്ഞതു മൂലം ആപ്പിളിനു സംഭവിച്ചത് വരുമാന നഷ്ടം

ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മില്‍ കുറച്ചു നാളുകളായി തുടരുന്ന വ്യാപാര യുദ്ധം ആപ്പിള്‍ എഫോണുകളുടെ ചൈനയിലെ വില്‍പനയെയും ബാധിച്ചു. ഇതു മൂലം എഫോണുകള്‍ക്ക് വരുമാന നഷ്ടം ഉണ്ടായതായി കണ്ടെത്തല്‍. കഴിഞ്ഞ ത്രൈമാസത്തില്‍ ഇതു മൂലം വരുമാനം കാര്യമായി കുറഞ്ഞുവെന്ന് ആപ്പിള്‍ പറഞ്ഞു.

ആപ്പിളിന്റെ ഈ പ്രഖ്യാപനത്തിനു പുറകെ തന്നെ അവരുടെ ഓഹരി വില 7.6 ശതമാനം വരെ കുറഞ്ഞു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 9100 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. ചില വികസ്വര വിപണികളില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നും കമ്പനി വ്യക്തമാക്കി.