നോട്ടുനിരോധനത്തിനു ശേഷം എടിഎം ഇടപാടുകളിൽ 27 ശതമാനം വർദ്ധനവുണ്ടായതായി ആർബിഐ  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോട്ടുനിരോധനത്തിനു ശേഷം എടിഎം ഇടപാടുകളിൽ 27 ശതമാനം വർദ്ധനവുണ്ടായതായി ആർബിഐ  

നോട്ടുനിരോധനത്തിനു ശേഷം എടിഎം ഇടപാടുകളിൽ വർദ്ധനവ്. എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ധനവുണ്ടായതായി ആര്‍ബിഐ റിപ്പോർട്ടിൽ പറയുന്നു. 

56,17,58,639 എടിഎം ഇടപാടുകളാണ് 2016 നവംബറില്‍ നടന്നിട്ടുള്ളത്. 2016 ഡിസംബറില്‍ ഇത് 63,04,70,907 ഇടപാടുകളായി വര്‍ധിച്ചു. പന്ത്രണ്ട് ശതമാനം വര്‍ധനയാണ് ഒരുമാസം കൊണ്ടുണ്ടായത്. എന്നാല്‍ സെപ്റ്റംബര്‍ 2017 ആകുമ്പോഴേക്കും 27 ശതമാനം വര്‍ധനയാണ് എടിഎം ഇടപാടുകളിലുണ്ടായത്. 24,22,646 ദശലക്ഷം ഇടപാടുകളായി ഇതു മാറി. 

പിഒഎസ് (പോയന്റ് ഓഫ് സെയില്‍) മെഷീനുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2016 നവംബര്‍ അവസാനത്തോടെ 33,43,78,090 മെഷീനുകളായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത മാസം ഇതില്‍ 58.9 ശതമാനം വര്‍ധനയുണ്ടാവുകയും 53,15,44,775 എണ്ണമാവുകയും ചെയ്തു. എന്നാല്‍ 2017 സെപ്റ്റംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 13.02 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 


LATEST NEWS