കോമ്പസ് ഗ്രൂപ്പ് മേധാവി റിച്ചാര്‍ഡ് കസിന്‍സ് അപകടത്തിൽ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമ്പസ് ഗ്രൂപ്പ് മേധാവി റിച്ചാര്‍ഡ് കസിന്‍സ് അപകടത്തിൽ മരിച്ചു

ലോകത്തെ ഏറ്റവും വലിയ കാറ്ററിങ് സ്ഥാപനമായ കോമ്പസ് ഗ്രൂപ്പിന്റെ സി.ഇ.ഒ റിച്ചാര്‍ഡ് കസിന്‍സ് (58) ഓസ്‌ട്രേലിയയില്‍ ജലവിമാനം തകര്‍ന്ന് മരിച്ചു. റിച്ചാര്‍ഡ്‌സും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഞ്ചരിച്ച ജലവിമാനം സിഡ്‌നി നദിയില്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്. 

അപകടത്തില്‍ ആകെ ആറുപേരാണ് മരിച്ചത്. റിച്ചാര്‍ഡ്‌സിന്റെ രണ്ട് പുത്രന്മാര്‍, മകള്‍, റിച്ചാര്‍ഡ്‌സിന്റെ ഭാവി വധു എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.  ഇവരെ കൂടാതെ രണ്ട് സുഹൃത്തുക്കളും വിമാനത്തിന്റെ പൈലറ്റുമാണ് അപകടത്തില്‍ മരിച്ചത്. അവധി ആഘോഷത്തിനായാണ് റിച്ചാര്‍ഡ്‌സും കുടുംബവും ഓസ്‌ട്രേലിയയില്‍ എത്തിയത്.

ബ്രിട്ടന്‍ ആസ്ഥാനമായാണ് കോമ്പസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. പതിനൊന്നു വര്‍ഷം കമ്പനിയെ നയിച്ചതിനു ശേഷം മാര്‍ച്ചില്‍ സ്ഥാനമൊഴിയാനിരിക്കുകയായിരുന്നു റിച്ചാര്‍ഡ്‌സ്. അപകടത്തെ കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


LATEST NEWS