ബഹ്‌റൈൻ - കേരള ടിക്കറ്റ് നിരക്കുകൾ വെട്ടി കുറച്ച് വിമാന കമ്പനികൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബഹ്‌റൈൻ - കേരള ടിക്കറ്റ് നിരക്കുകൾ വെട്ടി കുറച്ച് വിമാന കമ്പനികൾ

അവധിക്കാലത്ത് ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകളിൽ ഗണ്യമായ കുറവ്. മുന്‍ വര്‍ഷത്തേക്കാള്‍ കുറവ് വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. മുമ്പ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്ന ടിക്കറ്റ് വില ഇപ്പോള്‍120 - 140 ദിനാര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറഞ്ഞതോടെ നാട്ടിൽ പെരുന്നാൾ കൂടാനാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ/


കോഴിക്കോടേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചതാണ് നിരക്ക് കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പെ കേരളത്തിലേക്ക് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ബുക്ക് ചെയ്തവര്‍ക്ക് മടക്കയാത്ര ഉള്‍പ്പെടെ 140 ദിനാറോളമാണ് നല്‍കേണ്ടി വന്നത്. വിവിധ വിമാന കമ്പനികളുടെ നിരവധി വിമാനങ്ങളാണ് ബഹ്‌റൈനില്‍ നിന്ന് ദിനം പ്രതി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്‌സ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്.