ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള നിയന്ത്രണം ‍ഈമാസം 30ന് ശേഷവും തുടരുമെന്ന് റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള നിയന്ത്രണം ‍ഈമാസം 30ന് ശേഷവും തുടരുമെന്ന് റിപ്പോർട്ട്

പണം പിൻവലിക്കുന്നതിന് ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള നിയന്ത്രണം ‍ഈമാസം 30ന് ശേഷവും തുടരുമെന്ന് റിപ്പോർട്ട്. ആവശ്യമായത്രയും നോട്ടുകൾ പുറത്തിറക്കാൻ ആർബിഐക്കു സാധിച്ചിട്ടില്ല. നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനം വന്നപ്പോൾ 50 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനൽകിയത്. എന്നാൽ കാലാവധി അവസാനിക്കാറായിട്ടും ബാങ്കുകളിലെ നോട്ടുപ്രതിസന്ധിക്ക് അയവുണ്ടായിട്ടില്ല.നിലവിൽ പിന്‍വലിക്കാവുന്ന 24,000 രൂപ പോലും ചില ബാങ്കുകൾക്കു നൽകാനാകുന്നില്ല. ആവശ്യമായ പണം ലഭിക്കാത്തതാണ് ഇതിനുകാരണം. ബാങ്കുകൾക്ക് ആവശ്യമായത്രയും പണം ലഭ്യമാക്കാതെ നിയന്ത്രണങ്ങൾ പിൻവലിക്കുകയില്ലെന്ന് എസ്ബിഐ ചെയർപഴ്സൻ അരുന്ധതി ഭട്ടാചാര്യ നേരത്തെ സൂചന നൽകിയിരുന്നു.നോട്ട് അസാധുവാക്കലിനു പിന്നാലെ ഒരാഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000 ആക്കിയും എടിഎം പിൻവലിക്കൽ 2,500 രൂപയുമായി കേന്ദ്രസർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാണ് നിയന്ത്രണങ്ങൾ പിൻവലിക്കുകയെന്ന് സർക്കാരും ആർബിഐയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


LATEST NEWS