കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്.

ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. 

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍  31 ഗ്രാം ട്രോയ് ഔണ്‍സിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.


LATEST NEWS