ബിറ്റ്കോയിൻ മൂല്യം...ഞെട്ടിക്കും...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിറ്റ്കോയിൻ മൂല്യം...ഞെട്ടിക്കും...

ഡിജിറ്റൽ കറൻസി ബിറ്റ്കോയിൻ ചരിത്രത്തിലെ ഏറ്റവും കൂടിയ വിനിമയമൂല്യത്തില്‍.

ബിറ്റ്കോയിന്റെ വിനിമയമൂല്യം 12,000 ഡോളർ എന്ന മാന്ത്രിക സംഖ്യയിലെത്തി.കഴിഞ്ഞ ആഴ്ച 10,000 ഡോളർ മൂല്യമെന്ന ചരിത്രനേട്ടത്തിനു പിന്നാലെയാണിത്. ഈ വർഷമാദ്യം 1000 ഡോളറിൽ താഴെയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. ബിറ്റ്കോയിന്റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. പുതിയ മൂല്യം ഇന്ത്യൻ രൂപയിൽ ഏകദേശം 7.73 ലക്ഷം വരും. സാങ്കൽപിക കറൻസിയിലുള്ള ഇടപാടുകൾ തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെയാണ് ബിറ്റ്കോയിൻ കുതിക്കുന്നത് എന്നതും ശ്രദ്ധേയം