ബ്രോഡ്ബാൻഡ് നിരക്കുകളിൽ ബി.എസ്.എൻ.എൽ. ഇളവ്:  ഉപയോക്താക്കള്‍ക്കാണ് പ്രത്യേക ഓഫറും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രോഡ്ബാൻഡ് നിരക്കുകളിൽ ബി.എസ്.എൻ.എൽ. ഇളവ്:  ഉപയോക്താക്കള്‍ക്കാണ് പ്രത്യേക ഓഫറും

കൊച്ചി: ബ്രോഡ്ബാൻഡ് നിരക്കുകളിൽ ബി.എസ്.എൻ.എൽ. ഇളവ് പ്രഖ്യാപിച്ചു. പുതിയ 599 ന്റെ പദ്ധതിയിൽ രണ്ട് എം.ബി.പി.എസ്. വേഗത്തിൽ പരിധിയില്ലാതെ ബ്രോഡ്ബാൻഡ് സൗകര്യം ലഭിക്കും.നിലവിൽ 1199 രൂപയുടെ കോംബോ പ്ലാനിലായിരുന്നു ഈ സൗകര്യം ലഭിച്ചു കൊണ്ടിരുന്നത്.  വിവിധ ബ്രോ‍‍ഡ്ബാൻഡ് പ്ലാനുകളുടെ നിരക്കിൽ  ബിഎസ്എൻഎൽ കുറവു വരുത്തി. 

നിലവിലെ 675ന്റെ പദ്ധതിയിൽ ഇനി മുതൽ 10 ജി.ബി. കിട്ടും. 999 പദ്ധതിയിൽ 30 ജി.ബി.യും കിട്ടുമെന്ന് ബി.എസ്.എൻ.എൽ. അറിയിച്ചു.ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യവും ഈ പ്ലാനിലും ലഭിക്കും.
ഗ്രാമീണമേഖലയിലെ ഉപഭോക്താക്കൾക്കുള്ള 650 ന്റെ പദ്ധതിയിൽ 15 ജി.ബി. വരെ രണ്ട് എം.ബി.പി.എസ്. വേഗത്തിൽ കിട്ടും.നഗരത്തിൽ ബ്രോഡ്ബാൻഡ് ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഇപ്പോഴുള്ള മാസ വാടകയോടൊപ്പം ഒൻപത് രൂപ വീതം അധികം നൽകി 249ന്റെ പദ്ധതിയിൽ പുതിയ ബ്രോഡ്ബാൻഡ് കണക്‌ഷൻ എടുക്കാം.

ബിഎസ്എൻഎൽ പ്രീപെയ്ഡ്–പോസ്റ്റ് പെയ്ഡ‍് നമ്പറുകൾ ആധാറുമായി യോജിപ്പിക്കാനുള്ള നടപടികൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതു വരെ 1.5 ലക്ഷം ഉപയോക്താക്കൾ ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചു കഴിഞ്ഞു.


Loading...
LATEST NEWS