ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത് ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത് ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി

തിരുവനന്തപുരം : ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയത് ഉടന്‍ പരിഹരിക്കുമെന്ന് സിഎംഡി അനുപം ശ്രീവാസ്തവ. ചരിത്രത്തില്‍ ആദ്യമായാണ് ബിഎസ്‌എന്‍എല്ലില്‍ ശമ്ബളം മുടങ്ങിയത്. 
കേരളം ഉള്‍പ്പടെയുള്ള മൂന്ന് സര്‍ക്കിളുകളിലും ഡല്‍ഹി കോര്‍പറേറ്റ് ഓഫീസ് ഒഴികെയുള്ള സ്ഥലങ്ങളിലെയും ജീവനക്കാര്‍ക്കാണ് ശമ്ബളം ഇക്കുറി ലഭിക്കാതിരുന്നത്.

ബിഎസ്‌എന്‍എല്ലിന്റെ സാമ്ബത്തിക ഇടപാടുകളില്‍ നിന്ന് ധനസമാഹാരണം നടത്തിയാവും കുടിശ്ശിക തീര്‍ക്കുക. 850 കോടി രൂപ ഇത്തരത്തില്‍ സമാഹാരിച്ച്‌ വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.