പുതിയ ടെലികോം നയം അംഗീകരിച്ചു; 40 ലക്ഷം തൊഴില്‍, ഏഴു ലക്ഷം കോടി നിക്ഷേപം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ ടെലികോം നയം അംഗീകരിച്ചു; 40 ലക്ഷം തൊഴില്‍, ഏഴു ലക്ഷം കോടി നിക്ഷേപം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ടെലികോം നയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും 40 ലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നതാണ് നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പുതിയ ടെലികോം നയം.

അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ നിര്‍ദ്ദേശിക്കുന്ന നയത്തില്‍ 5ജിയും ഒപ്ടിക്കല്‍ ഫൈബര്‍ ലൈനുകളും ന്യായമായ നിരക്കില്‍ ലഭ്യമാക്കാനും വ്യവസ്ഥ ചെയ്യുന്നു.

കടത്തിലുഴലുന്ന ടെലിക്കോം മേഖലയെ രക്ഷിക്കാന്‍ സ്‌പെക്‌ട്രം നിരക്കുകള്‍ യുക്തിസഹമാക്കും. മുഴുവന്‍ പൗരന്മാര്‍ക്കും കുറഞ്ഞ നിരക്കില്‍ സെക്കന്‍ഡില്‍ 50 മെഗാബൈറ്റ് ഡേറ്റാ , 5 ജി സേവനം എന്നിവ നല്‍കും. ഇതിലൂടെ ഇന്ത്യയെ അന്താരാഷ്ട ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഡെവലപ്‌മെനറ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുന്ന ആദ്യ 50 രാജ്യങ്ങളില്‍ ഒന്നാകുവാനാണ് ഉദ്ദേശിക്കുന്നത്. 
 


LATEST NEWS