ഏലം സർവകാല റെക്കോർഡ് വിലയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏലം സർവകാല റെക്കോർഡ് വിലയിൽ 

ഏ​ലം വി​ല സ​ർ​വ​കാ​ല റെക്കോർഡിൽ. ഇതുവരെയുള്ള റെ​ക്കോ​ഡാ​യ 1938 പി​ന്നി​ട്ട് വില 2227 രൂ​പ​യി​ലെ​ത്തി. വ​ണ്ട​ൻ​മേ​ട്​ മാ​സ്​ ഏ​ജ​ൻ​സി​യു​ടെ പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ശ​നി​യാ​ഴ്​​ച ന​ട​ന്ന ഇ-​ലേ​ലത്തി​ലാ​ണ് ഏ​ല​ക്ക വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ലെ എ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യ കി​ലോ​ക്ക്​ 2227 രൂപ ല​ഭി​ച്ച​ത്.

ഗു​ണ​നി​ല​വാ​ര​ത്തി​ലും നി​റ​ത്തി​ലും വ​ലു​പ്പ​ത്തി​ലും മു​ന്നി​ൽ​നി​ന്ന ഏ​ല​ക്ക​ക്കാ​ണ്​ 2227 രൂ​പ ല​ഭി​ച്ച​ത്. (ഏ​ല​ക്ക​യു​ടെ വ​ലു​പ്പം, പ​ച്ച​നി​റം, കാ​യ്ക്കു​ള്ളി​ലെ അ​രി​യു​ടെ എ​ണ്ണം, ഓ​യി​ലി​ന്റെ അം​ശം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.)

ക​ട്ട​പ്പ​ന​യി​ലെ പ്രാ​ദേ​ശി​ക ക​മ്പോ​ള​ത്തി​ലും ഒ​രു മാ​സ​ത്തി​നി​ടെ ഏ​ല​ത്തി​ന്റെ ശ​രാ​ശ​രി വി​ല​യി​ൽ 300  മു​ത​ൽ 600 രൂ​പ​യു​ടെ വ​രെ വ​ർ​ധ​ന​യു​ണ്ട്. ളും ഏ​ജ​ൻ​റു​മാ​രും വി​പ​ണി​യി​ൽ മ​ത്സ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​ണ്.